'ആ പാവം കുട്ടികള്‍ അനാഥരാകും'; കമന്റ് ഇട്ടവര്‍ ഇതു കാണുന്നുണ്ടല്ലോ? കിച്ചുവിന്റെ പുതിയ വീഡിയോ
ബിഗ് ബോസ് സീസണ്‍ ഏഴില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ രേണു സുധിക്ക് തിരക്കോട് തിരക്കാണ്. ഉദ്ഘാടനങ്ങളും ആല്‍ബം ഷൂട്ടിങ്ങും ഒക്കെയായി നിന്നു ചെയ്യാന്‍ ഇപ്പോള്‍ രേണുവിന് നേരമില്ല. കഴിഞ്ഞ ആഴ്ച ദുബായില്‍ ഒരു റസ്റ്റോറന്റ് ഉദ്ഘാടനം ചെയ്ത ശേഷം തിരിച്ചെത്തിയ രേണു സുധിക്ക് രാജകീയ സ്വീകരണമാണ് കൊച്ചി എയര്‍പോര്‍ട്ടില്‍ കിട്ടിയത്. കുടുംബാംഗങ്ങളെ കൂടാതെ നിരവധി ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് രേണു സുധി വരുന്നത് പകര്‍ത്താന്‍ വേണ്ടി കാത്തുനിന്നത്.
രേണു സുധിയുടെ ഓരോ ചലനങ്ങളും ഒപ്പിയെടുക്കുന്ന തിരക്കിലാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍. രേണു സുധിയുടെ വീഡിയോകള്‍ക്ക് വലിയ റീച്ചാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്. ഈ അവസരത്തില്‍ രേണുവിന്റെ പഴയകാലം ഓര്‍ത്തെടുക്കുന്നവരും കുറവല്ല. നെഗറ്റീവ് കമന്റുകള്‍ നിരന്തരം വേട്ടയായിട്ടും അതിലൊന്നും തളരാതെ സ്വന്തം നിലയില്‍ മാധ്യമശ്രദ്ധ നേടിയ രേണു സുധി പലര്‍ക്കും അത്ഭുതമാണ്. സെലിബ്രിറ്റികള്‍ക്ക് പോലും സുപരിചിതമായ മുഖമായി രേണു മാറിക്കഴിഞ്ഞു.

അഴിഞ്ഞാടി നടക്കുന്നവളെന്നും കോപ്രായം കാണിക്കുന്നുവെന്നും പല്ലിയുടെ മുഖത്ത് ലിപ്സ്റ്റിക്ക് ഇട്ടതുപോലെ എന്നുമൊക്കെ പറഞ്ഞ് വലിയ അവഹേളനങ്ങളാണ് രേണുവിന് ഒരുകാലത്ത് കിട്ടിക്കൊണ്ടിരുന്നത്. ഇപ്പോള്‍ ലുക്കില്‍ പോലും അടിമുടി മാറ്റം വരുത്തി ഒരു മോഡലിനെ വെല്ലുന്ന രീതിയിലാണ് രേണു ദുബായില്‍ നിന്ന് എത്തിയത്. എയര്‍പോര്‍ട്ടില്‍ രേണുവിനൊപ്പം സെല്‍ഫി എടുക്കാന്‍ കൂടിയവരും ഏറെ.
രേണുവിന്റെ മകനായ റിഥപ്പനും സുധിയുടെ ആദ്യ ബന്ധത്തിലെ മകന്‍ കിച്ചുവും ചേര്‍ന്നാണ് രേണുവിനെ കൂട്ടാന്‍ എയര്‍പോര്‍ട്ടില്‍ എത്തിയത്. കിച്ചുവിനെ സ്വന്തം മോനെ പോലെയാണ് കരുതുന്നതെന്ന് രേണു പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്.
രേണു സമൂഹ മാധ്യമങ്ങളില്‍ സജീവമായപ്പോള്‍ കേട്ട ഏറ്റവും വലിയ ആരോപണമായിരുന്നു മക്കളെ ഉപേക്ഷിച്ച് പ്രശസ്തിക്ക് പിന്നാലെ പോകുമെന്ന്. എന്നാല്‍ കിച്ചു പങ്കുവെക്കുന്ന പല വീഡിയോകളിലൂടെ രേണുവും കിച്ചുവുമായുള്ള അടുപ്പം വ്യക്തമാക്കുന്നതാണ്. പലപ്പോഴും രേണുവിനെ കുറിച്ച് കിച്ചുവിന്റെ വായില്‍ നിന്ന് എന്തെങ്കിലും വീഴാന്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കിണഞ്ഞ് പരിശ്രമിച്ചിട്ടും കിച്ചു അതിലൊന്നും വീണിട്ടില്ല. അതിനാല്‍ തന്നെ കിച്ചുവിനും സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ഏറെയാണ്. കിച്ചുവിനെയും രേണുവിനെയും തെറ്റിക്കാനുള്ള പല ശ്രമങ്ങളും ഫലം കണ്ടില്ല.
സ്വന്തമായി യൂട്യൂബ് ചാനലുള്ള കിച്ചു ഇപ്പോള്‍ തന്റെ ജീവിതത്തിലെ വിശേഷങ്ങള്‍ എല്ലാം ഫോളോവേഴ്‌സുമായി പങ്കുവയ്ക്കാറുണ്ട്. കിച്ചുവിന്റെ ഏറ്റവും പുതിയ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്നത്. ദുബായില്‍ നിന്ന് വന്ന അമ്മയെ കൂട്ടിക്കൊണ്ടു വരാന്‍ റിഥപ്പനുമായി പോയ വീഡിയോയാണ് കിച്ചു പങ്കുവെച്ചത്. ദുബായില്‍ നിന്ന് എത്തിയതിന് പിന്നാലെ കിച്ചുവും രേണുവിന്റെ മാതാപിതാക്കളും എല്ലാവരും ചേര്‍ന്ന് പരുന്തുംപാറയിലേക്ക് വിനോദയാത്ര പോകുന്നതും വീഡിയോയിലൂടെ കാണിക്കുന്നുണ്ട്. കിച്ചുവും രേണുവിന്റെ കുടുംബാംഗങ്ങളും തമ്മിലുള്ള ഇഴയടുപ്പും കാണിക്കുന്നതാണ് ഈ വീഡിയോ. ഒരു ദിവസത്തെ ട്രിപ്പിന്റെ വിശേഷങ്ങളാണ് കിച്ചു ഈ വീഡിയോയിലൂടെ പങ്കുവെച്ചത്.
നിരവധി പേരാണ് രേണുവിനെ അഭിനന്ദിച്ച് ഈ വീഡിയോയില്‍ കമന്റുകള്‍ കുറിക്കുന്നത്. ഏതു പ്രതിസന്ധികളിലും കിച്ചുവും രേണുവും ഒരുമിച്ച് നില്‍ക്കണം എന്നാണ് പലരും പറയുന്നത്. രേണു മക്കളെ ഉപേക്ഷിച്ചു പോകുമെന്ന് പറഞ്ഞവര്‍ക്കുള്ള ശക്തമായ മറുപടി കൂടിയായിരുന്നു കിച്ചുവിന്റെ ഈ വീഡിയോ.
ഈ അവസരത്തില്‍ പോപ്പ് മലയാളം എന്ന ഫേസ്ബുക്കില്‍ പേജില്‍ വന്ന് കുറിപ്പും ശ്രദ്ധേയമാണ്. രേണുവിനെയും മക്കളെയും കുറിച്ച് വന്ന കുറിപ്പ് വായിക്കാം.
'ഭർത്താവ് മരിച്ച നാലിന്റെ അന്ന് ക്യാമറക്ക് മുന്നിൽ കോപ്രായം കാണിക്കാൻ ഇറങ്ങി. സുധിയുടെ പേരിൽ സഹതാപം പറഞ്ഞ് വൈറൽ ആകാൻ നടക്കുന്നു. ആ പാവം കുട്ടികൾ അനാഥരാകും. രേണുവിനെ പറ്റി ഇങ്ങനെയൊക്കെ കമന്റ് ഇട്ട് നടന്നവർക്ക് ഇപ്പോൾ മനസ്സിലായി കാണും ഭർത്താവ് മരിച്ചാൽ വീട്ടിൽ അടച്ച് മൂടി ഇരുന്ന് അയാളുടെ ഓർമയിൽ കഴിയണ്ടവർ അല്ല ഭാര്യമാർ എന്ന്.
'ഈ പല്ലിയുടെ മുഖവും വെച്ച് ഇവൾ എന്ത് ചെയ്യാനാ. മോന്ത കണ്ടാൽ പട്ടി വെള്ളം കുടിക്കില്ല."
അന്ന് തെറി വിളിച്ചവരും body shaming ചെയ്തവരോടുമൊക്കെ രേണുവിന്റെ മറുപടി മലയാളത്തിലെ ഏറ്റവും വലിയ show യിൽ പങ്കെടുത്തു, ലക്ഷങ്ങൾ വാങ്ങി ദുബായിൽ വരെ അഥിതി ആയി ക്ഷണിക്കുന്നു. ഭർത്താവ് നഷ്ടപ്പെട്ട, ഇഷ്ടമുള്ള തൊഴിൽ ചെയ്ത് കുടുംബം നോക്കാൻ ഇറങ്ങിയതിന്റെ പേരിൽ നേരിട്ട ആക്ഷേപങ്ങളൊന്നും വക വെക്കാതെ പൊരുതി നേടിയ രേണുവിന്റെ ഈ ചിരി.
അവർ സമ്പാദിക്കുന്നത് അവരുടെ രണ്ട് മക്കൾക്കും കൂടിയാണ് സ്നേഹത്തോടെ രേണു രണ്ട് പേരെയും ചേർത്ത് നിർത്തുന്നു. ഏതൊരു മനുഷ്യനെയും പോലെ നല്ല ആഹാരവും മെച്ചപ്പെട്ട ജീവിത നിലവാരവും സന്തോഷവുമൊക്കെ രേണു സുധിയെ ഓരോ ദിവസവും കൂടുതൽ സുന്ദരി ആക്കി കൊണ്ടിരിക്കുന്നു, ഇനിയും ഇതുപോലെ മനസ്സ് തുറന്ന് ചിരിച്ച് സമൂഹത്തിൽ തല ഉയർത്തി ജീവിക്കാൻ കഴിയട്ടെ.'












Click it and Unblock the Notifications