Get Updates
Get notified of breaking news, exclusive insights, and must-see stories!

'രേണുവിന് വൃത്തി ഇല്ലെന്ന് പറയുന്നവർ കാലിലേക്ക് നോക്ക്, റോസ് പോലെ, ഇത്തരക്കാർക്കെതിരെ കേസ് കൊടുക്കണം',കുറിപ്പ്

ബിഗ് ബോസ് മലയാളം സീസൺ 7ലേക്ക് ഏറ്റവും കൂടുതൽ ഹൈപ്പോടെ എത്തിയത് വൈറൽ സോഷ്യൽ മീഡിയ താരമായ രേണു സുധിയാണ്. പ്രതീക്ഷയ്ക്ക് ഒത്ത പ്രകടനം കാഴ്ച വെയ്ക്കാൻ ഷോയിൽ രേണുവിന് സാധിക്കുന്നുണ്ടോ എന്നതിൽ പ്രേക്ഷകർക്ക് രണ്ടഭിപ്രായമുണ്ട്. രേണു നന്നായി കളിക്കുന്നുണ്ടെന്നും ഇല്ലെന്നും പറയുന്നവരുണ്ട്.

രേണു സുധി ബിഗ് ബോസിലേക്ക് പോയെങ്കിലും പുറത്ത് വിവാദങ്ങൾക്ക് കുറവില്ല. രേണുവിന് ഹെയർ എക്സ്സ്റ്റെൻഷൻ ചെയ്ത് നൽകിയ റോമ കോസ്മെറ്റോളജി ഉടമ കഴിഞ്ഞ ദിവസം രേണുവിന് എതിരെ രംഗത്ത് വന്നിരുന്നു.

രേണുവിന്റെ വിമർശർക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ബിഗ് ബോസ് ആരാധിക. പ്രവീണ പ്രവി പങ്കുവെച്ച കുറിപ്പ് ഇങ്ങനെ: ''രേണു ലൈവലിൽ പറയുന്നു, ഹെൽത്ത് ഒട്ടും ശെരി അല്ല, നിൽക്കാൻ ബുദ്ധിമുട്ട് ഉണ്ടെന്ന്, ഗെയിം കളിക്കാൻ ഉള്ള ആരോഗ്യം പാവത്തിന് ഇല്ല.. ആകെ അത് ഒരു അപ്പൂപ്പൻ താടി പോലെ ആണ്.. ഇപ്പൊൾ ഒന്നൂടെ ശരീരം പോയി.. ഒരു ദോശയും ഒരു അപ്പവും ഒക്കെയാണ് അവള് കഴിക്കുന്നത്. എന്നിട്ടും അതും ക്യാമറ കാണാൻ ആണെന്ന് പറയുന്ന മൃഗങ്ങളോട്, അതിനെ കണ്ടാൽ അറിയില്ലേ അത് ഫുഡ് കൂടുതൽ കഴിക്കുന്ന കൂട്ടത്തിൽ അല്ലെന്ന്.

renu

ഇന്നലെ ഒരുത്തി വീഡിയോ ഇടുന്നു രേണുവിന്റെ തലയിൽ നിറയെ പേൻ ആണെന്നും. കഷ്ടം എന്റെ കേരളമേ.. എക്സ്റ്റെൻഷൻ ഹെയർ കെയർ ചെയ്യാതെ ബിഗ് ബോസ് നിന്നപ്പോൾ സൈഡ് എഫക്ട്സ് ആയി ചൊറിച്ചിൽ ഉണ്ടായി.. അല്ലാതെ പേൻ ആണെന്ന് പറഞ്ഞു വീഡിയോ ഇടാൻ നിങ്ങൾ അവളുടെ തലയില് നോക്കിയോ. മാത്രമല്ല നല്ല വൃത്തിയുള്ള പെണ്ണ് ആണ് അവൾ. കാരണം ഒരാളിന്റെ വൃത്തി അറിയാൻ അവരുടെ കാൽപാദം നോക്കിയാൽ മതി.

അവളുടേ പാദങ്ങൾ റോസ് പോലെ പിങ്ക് കളറിൽ നല്ല വൃത്തിയുള്ളതും ആണ്. ഷോയിൽ അവള് ബെഡിൽ കിടന്നപ്പോൾ അവളുടെ പാദങ്ങൾ സ്ക്രീനിൽ കാണാൻ കഴിഞ്ഞു.. അല്ലെങ്കിൽ തന്നെ കേരളത്തിൽ ഉള്ള പെണ്ണുങ്ങൾ തലയിൽ പേന് ഇല്ലാത്ത ആണോ എല്ലാവരും. വൃത്തിയുള്ള തലയിൽ പേൻ ഉണ്ടാകില്ല.രേണു നല്ല വൃത്തിയുള്ള പെണ്ണ് ആണ്. അതൊക്കെ പറഞ്ഞു വീഡിയോ ഇട്ടാൽ കേസ് ഫയൽ ചെയ്യണം ഇവർക്ക് ഒക്കെ എതിരെ..

പാവം തിരിച്ചു വരുന്നത് മാരകമായ വിഷത്തിന്റെ ഇടയിൽ ആണല്ലോ മോളെ എന്നാലും ബിഗ് ബോസ് റിയാലിറ്റി ഷോയിൽ നിനക്ക്. പങ്കെടുക്കാൻ കഴിഞ്ഞ്.. ധാരാളം.. ഇവിടെ നിന്നെ തെറി പറയുന്ന ഒരു പെണ്ണിനും ആണിനും അതിനുള്ള യോഗ്യതയില്ല.. ഭാഗ്യവും ഇല്ല. നീ തിരിച്ചു വന്നാൽ കേരളത്തിലെ ഭൂരിഭാഗം ആളുകളും നിന്നെ സ്നേഹത്തെ സ്വീകരിക്കും..

Be happy my dear sister. അതുലിനുള്ള പണി ബഷീർ ബഷി കൊടുത്ത്.. ബാക്കി കോടതിയിൽ. പുട്ടി ദയക് അവള് കൂടുതൽ കളിച്ചാൽ അവളുടെ വീഡിയോസ്, പോസ്റ്റ് എല്ലാം സ്ക്രീൻഷോട്ട്സ് എടുത്തു സൈബർ ക്രൈം കേസ് ഫയൽ ചെയ്യുക.. അതിനുള്ള എല്ലാ സപ്പോർട്ടും തരുന്നത് അയിരിക്കും. വ്യക്തിഹത്യ നീ ഇനി സഹിക്കരുത്. നിയമം കൊണ്ട് നേരിടണം.. അതുൽ നിനക്ക് എതിരെ ഇനിയും വന്നാൽ അവനു എതിരെ വനിതാ കമ്മീഷൻ കേസ് കൊടുക്കണം.. നി ഒരു വിധവയാണ് നിനക്ക് നിയമം രക്ഷ നൽകും.. കമൻ്റിൽ നിന്നെ ദ്രോഹിക്കുന്നവരെയും. സ്ക്രീൻഷോട്ട് എടുത്ത് തയ്യാർ ആകുക.. We with you..Renu sudhi . സാരമില്ല നീ വന്നു ആദ്യം health care ചെയ്യുക. Because Health is wealth...''

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+