Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരേയൊരു മോഹന്‍ലാല്‍... രണ്ട് മാസത്തിനുള്ളില്‍ രണ്ട് 200 കോടി ക്ലബ്; 'തുടരും' ചരിത്രനേട്ടത്തില്‍

'ഒരു മോഹന്‍ലാല്‍ ചിത്രത്തിന് പോസിറ്റീവ് റിവ്യൂ വന്നാല്‍..' എന്ന വാചകം സോഷ്യല്‍ മീഡിയയില്‍ ലാല്‍ ആരാധകര്‍ ഇടയ്ക്കിടെ പങ്ക് വെക്കുന്ന ഒന്നാണ്. എന്തുകൊണ്ടാണ് തന്റെ ആരാധകര്‍ ഇത് പറയുന്നത് എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് മോഹന്‍ലാല്‍. മലയാള സിനിമയില്‍ ഇന്ന് വരെ ആരും തൊട്ടിട്ടില്ലാത്ത, ഒരുപക്ഷെ ഇനി ആര്‍ക്കും തൊടാനാകാത്ത ഒരു റെക്കോഡാണ് മോഹന്‍ലാല്‍ സ്വന്തം പേരില്‍ കുറിച്ചത്.

വെറും രണ്ട് മാസത്തിനുള്ളില്‍ രണ്ട് തവണ 200 കോടി കളക്ഷന്‍ നേടിയ താരമായി മാറിയിരിക്കുകയാണ് മോഹന്‍ലാല്‍. എമ്പുരാന്‍, തുടരും എന്നീ സിനിമകളാണ് മോഹന്‍ലാലിന് ഈ നേട്ടം സമ്മാനിച്ചിരിക്കുന്നത്. മാര്‍ച്ച് 27 നായിരുന്നു എമ്പുരാന്‍ റിലീസ് ചെയ്തത്. റിലീസ് ചെയ്ത് വെറും 40 മണിക്കൂറില്‍ 100 കോടി ക്ലബിലെത്തിയ എമ്പുരാന്‍ അഞ്ചാം ദിനം തന്നെ 200 കോടി ക്ലബിലും ഇടം നേടിയിരുന്നു.

Thudarum

മലയാള സിനിമയിലെ എക്കാലത്തേയും മികച്ച ഗ്രോസ് കളക്ഷന്‍ നേടിയ ചിത്രം എന്ന നേട്ടം സ്വന്തമാക്കിയാണ് എമ്പുരാന്‍ വിജയക്കുതിപ്പ് അവസാനിപ്പിച്ചത്. ആകെ 268.05 കോടി രൂപയാണ് എമ്പുരാന്‍ കളക്ട് ചെയ്തത്. തുടരും ഏപ്രില്‍ 25 നായിരുന്നു റിലീസ് ചെയ്തത്. റിലീസ് ചെയ്ത് 17-ാം ദിവസമാണ് തുടരും 200 കോടി ക്ലബില്‍ എത്തിയിരിക്കുന്നത്. ഇതോടെ മലയാള സിനിമയിലെ മറ്റൊരു ബോക്‌സോഫീസ് റെക്കോഡും താരം സ്വന്തം പേരിലാക്കിയിരിക്കുകയാണ്.

മലയാളത്തില്‍ ഇതുവരെ 200 കോടി ക്ലബില്‍ കയറിയത് മൂന്ന് സിനിമകളാണ്. അതില്‍ രണ്ടും മോഹന്‍ലാല്‍ ചിത്രങ്ങളാണ് എന്നതാണ് പ്രത്യേകത. ബോക്‌സോഫീസിലെ മോഹന്‍ലാലിന്റെ റെക്കോഡ് ഇതുകൊണ്ടും തീരുന്നില്ല. മലയാളത്തിലെ ആദ്യ 50 കോടി, 100 കോടി, 250 കോടി സിനിമകള്‍ എല്ലാം മോഹന്‍ലാലിന്റെ പേരിലാണ്. 100 കോടി ക്ലബില്‍ കയറിയ 11 സിനിമകളില്‍ നാലെണ്ണവും മോഹന്‍ലാലിന്റെ പേരിലാണ്.

എമ്പുരാന്‍ (268 കോടി), തുടരും (200 കോടി*), പുലിമുരുകന്‍ (137 കോടി), ലൂസിഫര്‍ (129 കോടി) എന്നിവയാണ് നൂറ് കോടി ക്ലബിലെ മോഹന്‍ലാല്‍ ചിത്രങ്ങള്‍. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ 25 സിനിമകളില്‍ മോഹന്‍ലാലിന്റെ ദൃശ്യം (62 കോടി) 25-ാം സ്ഥാനത്തും കായകുളം കൊച്ചുണ്ണി (അതിഥി താരം- 68.35 കോടി) 23-ാം സ്ഥാനത്തും നേര് (86 കോടി) 14-ാം സ്ഥാനത്തുമുണ്ട്.

അതേസമയം കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായി 'തുടരും' കഴിഞ്ഞ ദിവസം മാറിയിരുന്നു. ടൊവിനോ തോമസ്- ജൂഡ് ആന്തണി ജോസഫ് ചിത്രം '2018'-നെ മറികടന്നാണ് തുടരും ഈ നേട്ടം സ്വന്തമാക്കിയത്. ആഗോള കളക്ഷനില്‍ 250 കോടി പിന്നിട്ടിട്ടും കേരളത്തില്‍ 2018-നെ മറികടക്കാന്‍ എമ്പുരാന് സാധിച്ചിരുന്നില്ല. ഇതാണ് വലിയ ഹൈപ്പില്ലാതെ എത്തിയ തുടരും സ്വന്തമാക്കിയത്.

'ചില യാത്രകള്‍ക്ക് ആരവങ്ങളല്ല വേണ്ടത്, മുന്നോട്ട് കൊണ്ടുപോകാനുള്ള മനസ് മാത്രം. കേരളത്തിലെ എല്ലാ ബോക്സ് ഓഫീസ് റെക്കോര്‍ഡുകളും തകര്‍ത്തുകൊണ്ട് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഹൃദയങ്ങളില്‍ തുടരും അതിന്റെ സ്ഥാനം കണ്ടെത്തി. എല്ലാ സ്‌നേഹത്തിനും നന്ദി', എന്നാണ് 200 കോടി നേട്ടം പങ്ക് വെച്ച് കൊണ്ട് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ആദ്യദിനം 5.25 കോടി രൂപ ആയിരുന്നു തുടരും നേടിയത്. പിന്നീടുള്ള ദിവസങ്ങളില്‍ ഇതിന് താഴേക്ക് കളക്ഷന്‍ വീണതേ ഇല്ല. പല തിയേറ്ററുകളിലും അധിക ഷോയും മറ്റുമായി തുടരും ചരിത്രത്തില്‍ ഇടം നേടി. പത്ത് ദിവസത്തിനുള്ളില്‍ ആണ് സിനിമ 100 കോടി ക്ലബ്ബില്‍ ഇടം നേടിയത്. 90.35 കോടിയാണ് തുടരുമിന്റെ ഇതുവരെയുള്ള കേരള കളക്ഷന്‍. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ഈ സിനിമയില്‍ ശോഭനയാണ് മോഹന്‍ലാലിന്റെ നായികയായി എത്തിയത്.

ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു, ബിനു പപ്പു, നന്ദു, ഇര്‍ഷാദ്, ആര്‍ഷ ചാന്ദിനി ബൈജു, തോമസ് മാത്യു, കൃഷ്ണ പ്രഭ, പ്രകാശ് വര്‍മ്മ, അരവിന്ദ് തുടങ്ങി നിരവധി താരങ്ങള്‍ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. രജപുത്രയുടെ ബാനറില്‍ എം രഞ്ജിത്ത് ആണ് തുടരും നിര്‍മിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+