എമ്പുരാനെ പോലും തൂക്കുന്ന കുതിപ്പുമായി തുടരും; അടുത്ത ഇന്‍ഡസ്ട്രി ഹിറ്റ് ലോഡിംഗ്? ആദ്യദിനം ലഭിച്ചത്
ബോക്‌സോഫീസില്‍ എമ്പുരാന്‍ കൊളുത്തിയ തീ തുടരും സിനിമയിലൂടെ ആവര്‍ത്തിച്ച് മോഹന്‍ലാല്‍. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ തുടരും ആദ്യ ദിനം തന്നെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ഒരു മോഹന്‍ലാല്‍ ചിത്രം ശരാശരിക്ക് മുകളില്‍ അഭിപ്രായം നേടിയാല്‍ പോലും ബോക്‌സോഫീസില്‍ കുതിക്കും. അങ്ങനെ വരുമ്പോള്‍ ഒരു പോസിറ്റീവ് റിവ്യൂ ഉള്ള മോഹന്‍ലാല്‍ ചിത്രത്തിന്റെ കാര്യം പറയേണ്ടല്ലോ.
മലയാള സിനിമയിലെ ചരിത്രമായി മാറിയ എമ്പുരാന്‍ പോലും എല്ലാ വിഭാഗം പ്രേക്ഷകരേയും പൂര്‍ണമായി തൃപ്തിപ്പെടുത്തുന്നതായിരുന്നില്ല എന്ന് അഭിപ്രായമുണ്ട്. എന്നാല്‍ തുടരും എല്ലാ ഭാഗത്ത് നിന്നും കൈയടി നേടുന്നുണ്ട്. താരം, വിന്റേജ് ലാലേട്ടന്‍ എന്നീ ഉപമകള്‍പ്പുറം സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരുന്ന 'ആക്ടര്‍ മോഹന്‍ലാല്‍' തിരിച്ചെത്തിയിരിക്കുന്നു എന്നാണ് എല്ലായിടത്ത് നിന്നുമുള്ള കമന്റ്.

ഇന്നലെ റിലീസ് ആയ തുടരും എമ്പുരാന്‍ സൃഷ്ടിച്ച റെക്കോഡുകളെല്ലാം തൂത്തെറിയും എന്നാണ് വിവിധ ബോക്‌സോഫീസ് ട്രാക്കര്‍മാരുടെ അഭിപ്രായം. മോഹന്‍ലാലിലെ അഭിനേതാവിനെയും താരത്തെയും ഒരുപോലെ ഉപയോഗപ്പടുത്തിക്കൊണ്ടുള്ളതാണ് തരുണ്‍ മൂര്‍ത്തിയുടെ മേക്കിംഗ് എന്നാണ് പൊതുവെ സിനിമ കണ്ടവരെല്ലാം പറയുന്നത്. എമ്പുരാനെ പോലെ അമിത ഹൈപ്പില്ലാതെയാണ് തുടരും എത്തിയത്.
മോഹന്‍ലാല്‍ ഒരു ഫാമിലി ഡ്രാമയുമായി വരുന്നു എന്നതിനാല്‍ തന്നെ ദൃശ്യം പോലൊരു സിനിമയായിരുന്നു ആരാധകരും സിനിമാ പ്രേമികളും പ്രതീക്ഷിച്ചിരുന്നത്. അതിനെ പൂര്‍ണമായും ശരിവെക്കുന്നതാണ് തുടരും എന്നാണ് പലരുടേയും അഭിപ്രായം. ആദ്യ ദിനം തന്നെ മികച്ച കളക്ഷന്‍ നേടാനും സിനിമയ്ക്കായിട്ടുണ്ട്. ആദ്യ ഷോകള്‍ക്കിപ്പുറം മികച്ച പ്രതികരണം വന്നതോടെ ടിക്കറ്റ് ബുക്കിംഗ് ആപ്പുകളില്‍ വന്‍ കുതിച്ചു കയറ്റമാണ് നടന്നത്.
ബുക്ക് മൈ ഷോയില്‍ മണിക്കൂറില്‍ 35,000 ന് മുകളില്‍ വരെ വില്‍പ്പന എത്തിയിരുന്നു എന്ന് പറയുമ്പോഴാണ് തുടരും എത്രത്തോളം കേറി കൊളുത്തിയിട്ടുണ്ട് എന്ന് വ്യക്തമാകുക. കേരളത്തിലെ പല തിയേറ്ററുകളിലും രാത്രി 12 മണി ഷോ അടക്കം ഹൗസ്ഫുള്‍ ആയാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. ഇപ്പോഴിതാ തുടരുമിന്റെ ആദ്യ ദിന കളക്ഷന്‍ സംബന്ധിച്ച ആദ്യ കണക്കുകള്‍ പുറത്തെത്തിയിട്ടുണ്ട്.
വിവിധ ട്രാക്കര്‍മാര്‍ നല്‍കുന്ന കണക്ക് അനുസരിച്ച് തുടരും ആദ്യ ദിനം കേരളത്തില്‍ നിന്ന് 5 മുതല്‍ 5.33 കോടി വരെയാണ് നേടിയിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലെയും വിദേശ മാര്‍ക്കറ്റുകളിലെയും കണക്കുകള്‍ കൂടാതെയാണ് ഇത്. അത് കൂടി വന്നാല്‍ ആഗോള ഓപ്പണിംഗ് ഡേ കളക്ഷന്‍ 10 കോടി കടന്നേക്കും എന്നാണ് പ്രവചനം. എമ്പുരാന്‍ ഈദ് റിലീസായിട്ടായിരുന്നു എത്തിയത്.
തുടരും ആദ്യ ദിവസം 20 കോടിയിലധികം രൂപ നേടിയെങ്കിലും വലിയ ബഡ്ജറ്റ് ഉള്ള സിനിമയായിരുന്നു. തുടരും താരതമ്യേന ചെറിയ ബജറ്റ് ഉള്ളതായിരുന്നു. മാത്രമല്ല ഉത്സവകാല റിലീസായുമല്ല ചിത്രം എത്തിയത്. അതിനാല്‍ തന്നെ ബോക്‌സോഫീസിലെ നിലവിലെ ട്രെന്‍ഡ് അനുസരിച്ച് തുടരും വരും ദിവസങ്ങളിലും ആളിക്കത്തും എന്നാണ് വിവരം. മോഹന്‍ലാലിന്റെ കുടുംബ സിനിമ എന്ന വിശേഷണം സ്ത്രീകളേയും കുട്ടികളേയും അടക്കം എല്ലാ പ്രായക്കാരേയും ആകര്‍ഷിക്കുന്ന ഒന്നാണ്.
ഇന്നത്തേയും നാളത്തേയും ഷോകളെല്ലാം ഏറെക്കുറെ ശരവേഗത്തില്‍ ആണ് ഫില്ലിംഗ് ആകുന്നത്. ഷണ്മുഖം എന്ന ടാക്‌സി ഡ്രൈവറായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ശോഭനയാണ് ചിത്രത്തിലെ നായിക. ഏറെ നാളുകള്‍ക്ക് ശേഷമാണ് മോഹന്‍ലാലും ശോഭനയും ഒരുമിച്ച് ബിഗ് സ്‌ക്രീനില്‍ എത്തുന്നത്. ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.












Click it and Unblock the Notifications