എമ്പുരാന് പോലും സാധിക്കാത്തത്... ബോക്‌സോഫീസില്‍ അത്ഭുതം സൃഷ്ടിച്ച് തുടരും, മലയാളത്തില്‍ ഒന്നാമത്!

മലയാള സിനിമ അടുത്ത കാലത്തൊന്നും കാണാത്ത തരത്തിലുള്ള ജനപ്രവാഹമാണ് തിയേറ്ററുകളില്‍ കഴിഞ്ഞ ഒരു മാസക്കാലമായി വന്ന് കൊണ്ടിരിക്കുന്നത്. തുടരും എന്ന മോഹന്‍ലാല്‍ സിനിമയാണ് ഇതിന് കാരണം. ഏപ്രില്‍ 25 ന് റിലീസ് ചെയ്ത ഈ സിനിമ ഒരു മാസത്തേക്ക് അടുക്കുമ്പോഴും റിലീസ് ദിവസത്തേക്കാള്‍ ഒക്യുപന്‍സിയില്‍ തിയേറ്ററില്‍ നിറഞ്ഞോടുകയാണ്. ഇതിനോടകം തന്നെ 200 കോടി ക്ലബില്‍ ഇടം നേടികഴിഞ്ഞു തുടരും.

മാത്രമല്ല കേരള ബോക്‌സോഫീസില്‍ നിന്ന് മാത്രം 100 കോടി കളക്ഷന്‍ ലഭിച്ച ആദ്യ സിനിമയുമായി തുടരും. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ച എമ്പുരാന്‍ ബോക്‌സോഫീസില്‍ സൃഷ്ടിച്ച തരംഗത്തിന് പിന്നാലെയാണ് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത തുടരും സിനിമയിലൂടെ മോഹന്‍ലാല്‍ മായാജാലം കാണിക്കുന്നത്. മലയാളത്തിലെ എക്കാലത്തേയും വലിയ പണം വാരി പടമായാണ് എമ്പുരാന്‍ തിയേറ്റര്‍ കുതിപ്പ് അവസാനിപ്പിച്ചത്.

Thudarum Movie

എമ്പുരാന്‍ നിര്‍ത്തിയിടത്ത് നിന്നാണ് തുടരും തുടങ്ങിയത്. ഇപ്പോഴിതാ മറ്റൊരു റെക്കോഡ് കൂടി സ്വന്തം പേരില്‍ കുറിച്ചിരിക്കുകയാണ് തുടരും. വലിയ ഹൈപ്പിലും പ്രൊമോഷനിലും ക്വാളിറ്റി മേക്കിംഗിലും എത്തിയ എമ്പുരാന് പോലും തൊടാനാകാതിരുന്ന റെക്കോഡാണ് തുടരും സ്വന്തമാക്കിയിരിക്കുന്നത്. പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോം ആയ ബുക്ക് മൈ ഷോയില്‍ ഏറ്റവുമധികം ടിക്കറ്റുകള്‍ വില്‍ക്കുന്ന മലയാള ചിത്രം എന്ന റെക്കോര്‍ഡ് ആണ് തുടരും സ്വന്തമാക്കിയിരിക്കുന്നത്.

നേരത്തെ ഈ റെക്കോഡ് മലയാളത്തിലെ ആദ്യത്തെ 200 കോടി ക്ലബ് സിനിമയായ മഞ്ഞുമ്മല്‍ ബോയ്‌സിന്റെ പേരിലായിരുന്നു. ബുക്ക് മൈ ഷോയില്‍ 43 ലക്ഷം ടിക്കറ്റുകളാണ് മഞ്ഞുമ്മല്‍ ബോയ്‌സ് ലൈഫ് ടൈമില്‍ വിറ്റിരുന്നത്. എന്നാല്‍ റിലീസ് ചെയ്ത് ഒരു മാസം പിന്നിടും മുന്‍പെ തന്നെ 43.30 ലക്ഷം ടിക്കറ്റുകളാണ് തുടരും വിറ്റത്. വേനലവധിക്കാലം കഴിയാന്‍ ഇനിയും രണ്ടാഴ്ച കൂടി ഉള്ളതിനാല്‍ തുടരും ഇനിയിം തിയേറ്ററില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കും എന്നുറപ്പാണ്.

എമ്പുരാന്‍ ആണ് ഈ ഓള്‍ ടൈം ലിസ്റ്റില്‍ മൂന്നാം സ്ഥാനത്ത്. 37.5 ലക്ഷം ടിക്കറ്റുകളാണ് ചിത്രം ബുക്ക് മൈ ഷോയില്‍ വിറ്റത്. നാലാം സ്ഥാനത്തുള്ള ആവേശം 30 ലക്ഷം ടിക്കറ്റുകളും അഞ്ചാം സ്ഥാനത്തുള്ള ആടുജീവിതം 29.2 ലക്ഷം ടിക്കറ്റുകളും ആണ് ബുക്ക് മൈ ഷോയില്‍ വിറ്റത്. മോഹന്‍ലാലിന്റെ കുടുംബ സിനിമ മികച്ച അഭിപ്രായം നേടിയാല്‍ തിയേറ്ററില്‍ ആള് നിറയും എന്ന് പറയുന്നത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ് എന്ന് തെളിയിക്കുന്നതാണ് തുടരും സിനിമയുടെ പ്രകടനം.

തുടരും നേടുന്ന ഫൈനല്‍ കളക്ഷന്‍ എത്രയെന്നത് ഇപ്പോള്‍ പ്രവചിക്കാനാവാത്ത സ്ഥിതിയാണ്. സമീപകാലത്ത് ഏറ്റവുമധികം റിപ്പീറ്റ് ഓഡിയന്‍സിനെ നേടിയ ചിത്രം കൂടിയാണ് തുടരും. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമ എമ്പുരാനാണ്, 268.05 കോടി. രണ്ടാം സ്ഥാനത്തുള്ള മഞ്ഞുമ്മല്‍ ബോയ്‌സിന് 242.25 കോടി രൂപയും മൂന്നാമതുള്ള തുടരും സിനിമയ്ക്ക് 220 കോടി രൂപയും ആണ് കളക്ഷന്‍.

നിലവിലെ കുതിപ്പ് തുടര്‍ന്നാല്‍ മഞ്ഞുമ്മലിനെ മറികടന്ന് തുടരും രണ്ടാം സ്ഥാനത്ത് എത്താനുള്ള സാധ്യത കൂടുതലാണ്. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത തുടരും സിനിമയില്‍ ബെന്‍സ് അഥവാ ഷണ്മുഖം എന്ന ടാക്‌സി ഡ്രൈവറായാണ് മോഹന്‍ലാല്‍ എത്തുന്നത്. മോഹന്‍ലാലിനെ കൂടാതെ ശോഭന, ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു, ഇര്‍ഷാദ് എന്നിവരും ശ്രദ്ധേയമായ വേഷത്തില്‍ എത്തിയിരിക്കുന്നത്.

കെ ആര്‍ സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്ത് ആണ് തുടരും നിര്‍മ്മിച്ചിരിക്കുന്നത്. ഷാജി കുമാര്‍ ആണ് ഛായാഗ്രഹണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+