Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭര്‍ത്താവ് നിര്‍മിക്കുന്ന സിനിമ, എന്നിട്ടും എന്തുകൊണ്ട് ചിപ്പി 'തുടരും' ചെയ്തില്ല; രഞ്ജിത് പറയുന്നതിങ്ങനെ

മലയാള സിനിമയില്‍ ഒരിക്കല്‍ കൂടി ചരിത്രം സൃഷ്ടിക്കുകയാണ് മോഹന്‍ലാല്‍. റിലീസ് ചെയ്ത് രണ്ടാഴ്ചയിലേക്ക് കടക്കുമ്പോഴും ആദ്യ ദിനത്തെ കളക്ഷന്‍ തന്നെ ഈ ദിവസങ്ങളില്‍ എല്ലാം നേടുകയാണ് 'തുടരും'. എമ്പുരാന്റെ ബോക്‌സോഫീസ് കത്തിക്കലിന് ശേഷം തുടരും സിനിമയിലൂടെ മോഹന്‍ലാല്‍ വീണ്ടും ബോക്‌സോഫീസ് കീഴടക്കുകയാണ്. ഇതിനോടകം ചിത്രം 150 കോടി ക്ലബില്‍ എത്തിക്കഴിഞ്ഞു.

തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രം രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത് ആണ് നിര്‍മിച്ചിരിക്കുന്നത്. മലയാളികള്‍ക്ക് ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ചിട്ടുള്ള പ്രൊഡക്ഷന്‍ ഹൗസ് ആണ് രജപുത്ര. 2015 ല്‍ പുറത്തിറങ്ങിയ ടു കണ്‍ട്രീസിന് ശേഷം രജപുത്രയുടെ ബാനറില്‍ എത്തുന്ന ആദ്യ ചിത്രമാണ് തുടരും. നടി ചിപ്പിയുടെ ഭര്‍ത്താവാണ് രജപുത്രയുടെ ഉടമയായ രഞ്ജിത്.

Chippy

ടു കണ്‍ട്രീസിന് ശേഷം ലൗ അണ്ടര്‍ കണ്‍സ്ട്രക്ഷന്‍ എന്നൊരു വെബ് സിരീസ് രജപുത്ര നിര്‍മിച്ചിരുന്നു. മുഖചിത്രം മുതല്‍ മലയാള സിനിമക്ക് ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച രജപുത്രയും തുടരും സിനിമ ഹിറ്റായതിനൊപ്പം ചര്‍ച്ചയാകുന്നുണ്ട്. ഇതിനിടെ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായതായിരുന്നു സ്വന്തം ഭര്‍ത്താവിന്റെ സിനിമയില്‍ നല്ല വേഷം കിട്ടുമെന്നിരിക്കെ അത് സ്വീകരിക്കാതിരിക്കുന്ന ചിപ്പിയുടെ പ്രവൃത്തിയെ കുറിച്ച്.

തുടര്‍ച്ചയായി ഭര്‍ത്താവ് നിര്‍മിക്കുന്ന സിനിമകളില്‍ അഭിനയിക്കുന്ന മറ്റൊരു നടിയെ താരതമ്യം ചെയ്ത് കൊണ്ടായിരുന്നു സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍. 'രജപുത്ര പോലൊരു വലിയ പ്രൊഡക്ഷന്‍ ഹൗസ് കയ്യില്‍ ഉണ്ടായിട്ടും നല്ലൊരു റോള്‍ കിട്ടാന്‍ തക്ക സൗന്ദര്യവും അഭിനയവും ഉണ്ടായിട്ടും അതിനു ശ്രമിക്കാത്ത ചിപ്പി ചേച്ചി ഒരു അത്ഭുതം ആണെന്ന് തോന്നിയിട്ടുണ്ട്,' എന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്ന പോസ്റ്റ്.

ഇപ്പോഴിതാ ഇതില്‍ പ്രതികരണവുമായി രഞ്ജിത് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. തങ്ങള്‍ ചെയ്യുന്ന സിനിമ നന്നാകുക എന്ന് മാത്രമെ ചിപ്പിക്കുള്ളൂ എന്ന് രഞ്ജിത് പറയുന്നു. മനോരമ ഓണ്‍ലൈനിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'തുടരും' സിനിമയുടെ തുടക്കം മുതല്‍ ഈ 12 വര്‍ഷവും തന്റെ കൂടെ ഉണ്ടായിരുന്ന ആളാണ് ചിപ്പി എന്നും അതുകൊണ്ട് ഈ സിനിമ നന്നാകാന്‍ വേണ്ടിയുള്ള കാര്യങ്ങള്‍ മാത്രമേ ചിപ്പി പറയുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.

'നമ്മുടെ സിനിമയില്‍ കയറി അഭിനയിക്കണം അങ്ങനെയുള്ള ആഗ്രഹമൊന്നും ഇല്ല. സിനിമ നന്നാകണം എന്ന് മാത്രമെ ഉള്ളൂ. ഞങ്ങളുടെ കുടുംബം മുഴുവന്‍ അങ്ങനെയാണ്. എല്ലാവര്‍ക്കും സിനിമയോട് വലിയ താല്പര്യമാണ്. സിനിമ നന്നാക്കാന്‍ വേണ്ടിയാണ് എല്ലാവരും പ്രവര്‍ത്തിക്കുന്നത്. എന്റെ മകള്‍ അവന്തിക ഈ സിനിമയില്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആയിരുന്നു. മകള്‍ക്കും പ്രൊഡക്ഷനിലാണ് താല്പര്യം,' രഞ്ജിത് കൂട്ടിച്ചേര്‍ത്തു.

താന്‍ സിനിമാ നിര്‍മാണം നോക്കുമ്പോള്‍ സീരിയല്‍ നിര്‍മാണം ചിപ്പിയാണ് നോക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. മലയാളം മിനി സ്‌ക്രീനില്‍ സൂപ്പര്‍ഹിറ്റായിരുന്ന വാനമ്പാടി, സാന്ത്വം എന്നീ സീരിയലുകളുടെ നിര്‍മാണം ചിപ്പിയാണ് നിര്‍വഹിച്ചത്. ഒരു കാലത്ത് മലയാളത്തിലും കന്നഡയിലും നിറഞ്ഞ് നിന്ന നടിയായിരുന്നു ചിപ്പി. 1996 ല്‍ കര്‍ണാടക സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

1993 ല്‍ ഭരതന്റെ മമ്മൂട്ടി ചിത്രം പാഥേയത്തിലൂടെയാണ് ചിപ്പി അഭിനയരംഗത്തേക്ക് എത്തുന്നത്. സ്ഫടികം, ഹിറ്റ്‌ലര്‍, സന്താനഗോപാലം, സി ഐഡി ഉണ്ണികൃഷ്ണന്‍ ബിഎ ബിഎഡ്, പ്രായിക്കര പപ്പന്‍, മിന്നാമിനുങ്ങിനും മിന്നുകെട്ട്, കുസൃതിക്കാറ്റ്, ആദ്യത്തെ കണ്‍മണി, കല്യാണസൗഗന്ധികം, ഈ പുഴയും കടന്ന് എന്നിവയാണ് പ്രധാന സിനിമകള്‍. 2000 ത്തില്‍ പുറത്തിറങ്ങിയ കാറ്റ് വന്ന് വിളിച്ചപ്പോള്‍ ആണ് അവസാനം അഭിനയിച്ച മലയാള സിനിമ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+