'മീന-ലാലേട്ടൻ ആണ് സൂപ്പർ കോമ്പോ, ശോഭന തള്ള ആയി '; ശോഭനയ്ക്കെതിരെ കമന്റ്, മറുപടി നൽകി തരുൺ മൂർത്തി
മലയാളികളുടെ പ്രിയ കോമ്പോയാണ് മോഹൻലാൽ - ശോഭന കോമ്പോ. 15 വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒരുമിച്ച് അഭിനയിക്കുന്ന തുടരും എന്ന സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ ഈ സിനിമയ്ക്കായി കാത്തരിക്കുന്നത്. തരുൺ മൂർത്തിയാണ് ചിത്രത്തിന്റെ സംവിധാനം. സോഷ്യൽ മീഡിയയിൽ നിറയെ തുടരും സിനിമയെക്കുറിച്ചുള്ള ചർച്ചയാണ്..
എന്നാൽ ഇപ്പോൾ ശോഭയ്ക്കെതിരെ വന്ന ഒരു അധിക്ഷേപ കമന്റും അതിന് തരുൺ മൂർത്തി നൽകിയ മറുപടിയുമാണ് ചർച്ചയാവുന്നത്.' മീന ലാലേട്ടൻ ആണ് സൂപ്പർ കോമ്പോ, ശോഭന തള്ള ആയി ' എന്ന കമന്റിനാണ് തരുൺ മറുപടി നൽകിയത്. മലയാലി മീഡിയ എന്ന പേജിൽ നിന്നാണ് ഈ കമന്റ്.

' ആ കയ്യിൽ ഇരിക്കുന്ന ചൂല് മുറ്റം അടിക്കാൻ മാത്രം അല്ല എന്ന് പറയാൻ പറഞ്ഞു ലളിത ' എന്നാണ് തരുൺ മൂർത്തി പറഞ്ഞത്. തരുൺ എന്ന ചിത്രത്തിലെ ശോഭനയുടെ കഥാപാത്രത്തിന്റെ പേരാണ് ലളിത. ഫാമിലി ഡ്രാമ വിഭാഗത്തിൽ ആണ് ഈ ചിത്രം. മോഹൻലാൽ, ശോഭന എന്നിവർക്ക് പുറമെ ബിനും പപ്പു. ഫർഹാൻ ഫാസിൽ, മണിയൻ പിള്ള രാജു തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിലുണ്ട്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്താണ് .ചിത്രം നിർമിക്കുന്നത്. ചിത്രേ ഏപ്രിൽ 25 നാണ് തിയറ്ററുകളിൽ എത്തുക.
ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങൾക്ക ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടരും. യു എ സർട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. 2 മണിക്കൂർ 46 മിനിറ്റാണ് സിനിമയുടെ റൺ ടൈം. എമ്പുരാൻ റെക്കോർഡുകൾ തീർത്ത് തിയറ്ററിൽ പ്രദർശനം തുടരുമ്പോഴാണ് സാധാരണക്കാരനായ ഷൺമുഖൻ എന്ന ടാക്സി ഡ്രൈവറായി മോഹൻലാൽ എത്തുന്നത്. തങ്ങളുടെ പഴയ ലാലേട്ടനെ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
കുടുംബത്തെ ഏറെ സ്നേഹിക്കന്ന ഒരു കുടുംബനാഥനാണ് ഷൺമുഖൻ. ഷൺമുഖന്റെ ജീവിതത്തിലൂടെയാണ് സിനിമ കടന്നുപോകുന്നത്.
ലാലേട്ടൻ സാധാരണക്കാരന്റെ വേഷത്തിൽ എത്തുന്നു എന്നത് തന്നെയാണ് പ്രത്യേകത. ഈ സിനിമയിൽ വിന്റേജ് മോഹൻലാലിനെ കാണാൻ സാധിക്കും എന്ന പ്രതീക്ഷയും ആരാധകർക്കുണ്ട്. ഫീൽഗുഡായി തുടങ്ങുന്ന സിനിമ ത്രില്ലർ സ്വഭാവത്തിലേക്ക് എത്തുമെന്നാണ് റിപ്പോർട്ട്...












Click it and Unblock the Notifications