ഒന്നും രണ്ടുമല്ല, തുടര്‍ച്ചയായി 17 ചിത്രങ്ങള്‍ 100 കോടി ക്ലബില്‍..!! സല്ലു ഭായ് എന്നാ സുമ്മാവാ..
ബോളിവുഡിലെ എന്നല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ ബോക്‌സോഫീസ് കിംഗ് എന്ന പേരിന് അക്ഷരാര്‍ത്ഥത്തില്‍ ഒറ്റ ആളെ അര്‍ഹനായിട്ടുള്ളൂ, മറ്റാരുമല്ല ഇന്ത്യന്‍ സിനിമയുടെ മസില്‍മാന്‍ സല്‍മാന്‍ ഖാനാണ് അത്. തന്റ ഏറ്റവും പുതിയ ചിത്രമായ ടൈഗര്‍ 3 യുടെ വിജയത്തോടെ ഇത് വീണ്ടും അരക്കിട്ടുറപ്പിക്കുകയാണ് ആരാധകരുടെ സല്ലു ഭായ്. മനീഷ് ശര്‍മ്മ സംവിധാനം ചെയ്ത ടൈഗര്‍ 3 ദീപാവലി റിലീസായി നവംബര്‍ 12 നാണ് പുറത്തിറങ്ങിയത്.
ആക്ഷന്‍ ത്രില്ലര്‍ കാറ്റഗറിയില്‍പ്പെടുന്ന ടൈഗര്‍ 3 യില്‍ കത്രീന കൈഫ്, രേവതി, ഇമ്രാന്‍ ഹാഷ്മി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആദിത്യ ചോപ്രയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ടൈഗര്‍ 3 ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബോളിവുഡ് ചിത്രങ്ങളിലൊന്നായിരുന്നു. പ്രതീക്ഷ തെറ്റിക്കാതെ തന്നെയാണ് ചിത്രം എത്തിയിരിക്കുന്നത് എന്നാണ് ബോക്‌സോഫീസില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

പുറത്തിറങ്ങി രണ്ട് ദിവസം കൊണ്ട് 100 കോടി കളക്ഷനാണ് ടൈഗര്‍ 3 നേടിയിരിക്കുന്നത്. ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏറ്റവും കൂടുതല്‍ 100 കോടി കളക്ഷന്‍ ലഭിച്ച സിനിമയില്‍ അഭിനയിച്ച താരം എന്ന റെക്കോഡ് സല്‍മാന്‍ ഖാന്റെ പേരിലാണ്. അതിലൊരു പൊന്‍തൂവല്‍ കൂടി ചാര്‍ത്തിയിരിക്കുകയാണ് ടൈഗര്‍ 3. സല്‍മാന്‍ ഖാന്റെ കരിയറിലെ തുടര്‍ച്ചയായ 17-ാമത്തെ ബ്ലോക്ക്ബസ്റ്റര്‍ ആയി മാറുകയാണ് ടൈഗര്‍ 3.
100 കോടി ക്ലബ്ബില്‍ കയറുന്ന സല്‍മാന്‍ ഖാന്റെ തുടര്‍ച്ചയായ 17-ാമത്തെ ചിത്രവുമാണിത്. 2010-ല്‍ ദബാംഗ് എന്ന ചിത്രത്തിലൂടെയാണ് സല്‍മാന്‍ ഖാന്‍ 100 കോടി ക്ലബില്‍ ആദ്യമായി കയറുന്നത്. പിന്നീട് 13 വര്‍ഷത്തിനിടെ 17 ചിത്രങ്ങളാണ് ചെയ്തത്. എല്ലാം തന്നെ 100 കോടിയലധികം രൂപ കളക്ഷന്‍ നേടുകയും ചെയ്തു. ഇന്ത്യന്‍ സിനിമയില്‍ തന്നെ മറ്റാര്‍ക്കുമില്ലാത്ത റെക്കോഡാണ് ഇത്.
ദബാംഗ്, റെഡി, ബോഡിഗാര്‍ഡ്, ഏക് താ ടൈഗര്‍, ദബാംഗ് 2, ജയ് ഹോ, കിക്ക്, ബജ്രംഗി ഭായിജാന്‍, പ്രേം രത്തന്‍ ധന് പായോ, സുല്‍ത്താന്‍, ട്യൂബ്ലൈറ്റ്, ടൈഗര്‍ സിന്ദാ ഹേ, റേസ് 3, ഭാരത്, ദബാംഗ് 3, കിസി കാ ഭായ് കിസി കി ജാന്‍, ടൈഗര്‍ 3 എന്നിവയാണ് സല്‍മാന്‍ ഖാന്റെ 100 കോടി ക്ലബില്‍ കയറിയ ചിത്രങ്ങള്‍. ടൈഗര്‍ 3 സല്‍മാന്‍ ഖാന്റെയും കത്രീന കൈഫിന്റെയും ഏറ്റവും വലിയ ഓപ്പണിംഗ് കളക്ഷനുള്ള ചിത്രമായി മാറിയിരിക്കുരയാണ്.
എക്കാലത്തെയും വലിയ മൂന്നാമത്തെ ഓപ്പണിംഗും വൈആര്‍എഫ് സ്‌പൈ യൂണിവേഴ്സ് സിനിമയുടെ ഇതുവരെയുള്ള രണ്ടാമത്തെ ഏറ്റവും വലിയ ഓപ്പണിംഗും എന്ന നേട്ടവും ടൈഗര്‍ 3 സ്വന്തമാക്കിയിട്ടുണ്ട്. ഇവ കൂടാതെ ടൈഗര്‍ ഫ്രാഞ്ചൈസിയിലെ ഏറ്റവും വലിയ ഓപ്പണിംഗും ചിത്രത്തിന് ലഭിച്ചു. ഇന്ത്യയിലും വിദേശത്തുമായി ചിത്രം യഥാക്രമം 52.50 കോടിയും 41 കോടിയും നേടിയിട്ടുണ്ട്.












Click it and Unblock the Notifications