Get Updates
Get notified of breaking news, exclusive insights, and must-see stories!

ബോക്‌സോഫീസില്‍ ഗര്‍ജിക്കാന്‍ സല്‍മാന്‍ ഖാന്‍; ടൈഗര്‍ 3 താരത്തിന്റെ ആസ്തി എത്രയെന്നറിയുമോ?

ബോക്‌സോഫീസില്‍ കൊടുങ്കാറ്റാവാന്‍ ഒരുങ്ങുകയാണ് സല്‍മാന്‍ ഖാന്‍. ദീപാവലിക്ക് സല്‍മാന്റെ ടൈഗര്‍ മൂന്നാം ഭാഗം പുറത്തിറങ്ങുകയാണ്. ഏക് ഥാ ടൈഗറിന്റെ സ്വീക്വലാണിത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സല്‍മാന്റെ സ്റ്റാര്‍ഡത്തിന് അനുസരിച്ചുള്ള വമ്പന്‍ ഹിറ്റുകള്‍ വന്നിട്ടില്ല. അതുകൊണ്ട് തന്നെ ഈ ചിത്രം സല്‍മാന്റെതിരിച്ചുവരവ് ആയിരിക്കുമെന്നാണ് കരുതുന്നത്. യഷ് രാജ് ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്.

അതേസമയം നേരത്തെ ഷാരൂഖ് ഖാന്റെ പഠാനില്‍ ഇതേ റോളില്‍ എത്തിയിരുന്നു സല്‍മാന്‍. ചിത്രത്തിന്റെ ട്രെയിലറും ടീസറുമെല്ലാം വന്നപ്പോള്‍ തന്നെ വിന്റേജ് സല്‍മാന്‍ ഖാന്‍ തിരിച്ചുവരുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. അതേസമയം സല്‍മാന്റെ ആസ്തിയും ഓരോ ചിത്രത്തിനായി വാങ്ങുന്ന പ്രതിഫലവും എത്രയാണെന്ന് നോക്കാം.

salman-khan

ബോളിവുഡിലെ എക്കാലത്തെയും മികച്ച തിരക്കഥാകൃത്തായ സലിം ഖാന്റെ മകനാണ് സല്‍മാന്‍ ഖാന്‍. അര്‍ബാസ് ഖാന്‍, സൊഹൈല്‍ ഖാന്‍ എന്നിങ്ങനെ രണ്ട് സഹോദരന്മാരും സല്‍മാനുണ്ട്. ഇവര്‍ രണ്ട് പേരും നടന്മാരും സംവിധായകരുമാണ്. 1988ല്‍ ബിവി ഹോ തോ ഏയ്‌സി എന്ന ചിത്രത്തിലൂടെയാണ് സല്‍മാന്‍ അരങ്ങേറിയത്.

എന്നാല്‍ 1989ല്‍ പുറത്തിറങ്ങിയ മേനേ പ്യാര്‍ കിയാ എന്ന ചിത്രത്തിലൂടെയാണ് സല്‍മാന്‍ പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. സാജന്‍, കരണ്‍ അര്‍ജുന്‍, ബജ്രംഗി ഭായ്ജാന്‍ പോലുള്ള വമ്പന്‍ ഹിറ്റുകളും സല്‍മാന്റെ പേരിലുണ്ട്. അതേസമയം സല്‍മാന്റെ ആസ്തി 2907 കോടി രൂപയാണ്. ബോളിവുഡിലെ ഖാന്‍മാരില്‍ രണ്ടാമത്തെ വലിയ സമ്പന്നനാണ് അദ്ദേഹം.നിരവധി വിലയേറിയ ആഡംബരമായ കാര്യങ്ങള്‍ സല്‍മാന്‍ ഖാന് സ്വന്തമായിട്ടുണ്ട്.

മുംബൈയിലെ ആഡംബര വസതി അത്തരത്തിലൊന്നാണ്. ഗ്യാലക്‌സി അപ്പാര്‍ട്‌മെന്റ്‌സ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത് കൊട്ടാരം പോലുള്ള വീടാണ്. നൂറ് കോടിയാണ് ഇതിന്റെ വിപണി വില. ജിക്യു ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുംബൈയിലെ പനവേലില്‍ സ്വന്തമായി ഫാംഹൗസും സല്‍മാനുണ്ട്. ഇതില്‍ ജിം, സ്വിമ്മിംഗ് പൂള്‍, പ്രൈവറ്റ് ക്രിക്കറ്റ് ഗ്രൗണ്ട്, എന്നിവയെല്ലാം ഉണ്ട്. 150 ഏക്കറിലാണ് ഈ ഫാം ഹൗസ് ഉള്ളത്.

ഇതിനുള്ളില്‍ മൂന്ന് ആഡംബര ബംഗ്ലാവുകളുമുണ്ട്. 80 കോടിയാണ് ഈ ഫാം ഹൗസിന്റെ വില. ഗോറായില്‍ സമുദ്രത്തോട് അഭിമുഖമായി നല്‍ക്കുന്ന ഒരു ബംഗ്ലാവും താരത്തിനുണ്ട്. സല്‍മാന്‍ തന്റെ 51ാം പിറന്നാള്‍ ദിനത്തില്‍ 100 കോടി നല്‍കിയാണ് ഈ വീട് വാങ്ങിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം സല്‍മാന്‍ അറിയപ്പെടുന്ന ഒരു കാര്‍ പ്രേമി കൂടിയാണ്. ബിഎംഡബ്ല്യു, മെഴ്‌സിഡസ്, റേഞ്ച് റോവര്‍ പോലുള്ള ആഡംബര ബ്രാന്‍ഡുകളും സല്‍മാന്‍ ഖാനുണ്ട്. സ്വന്തമായി നിര്‍മാണ കമ്പനിയും സല്‍മാനുണ്ട്.

സല്‍മാന്‍ ഖാന്‍ ഫിലിംസ് എന്ന ഈ ബാനറില്‍ വലിയ വിജയ ചിത്രങ്ങളും താരം നിര്‍മിച്ചിട്ടുണ്ട്. വര്‍ഷം 220 കോടിയാണ് സല്‍മാന്‍ സമ്പാദിക്കുന്നത്. മാസം 16 കോടി പ്രതിഫലമായി സല്‍മാന് ലഭിക്കുന്നുണ്ട്. ഒരു ചിത്രത്തിനായി നൂറ് കോടിയാണ് താരം പ്രതിഫലമായി വാങ്ങുന്നത്. ഇതിന് പുറമേ ചിത്രങ്ങളുടെ ലാഭവും സല്‍മാന് പ്രതിഫലമായി ലഭിക്കാറുണ്ട്. ബോളിവുഡിലെ ഉയര്‍ന്ന പ്രതിഫലം പറ്റുന്ന താരനിരയിലാണ് സല്‍മാന്റെ സ്ഥാനം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+