ടൈഗര്‍ ത്രീയില്‍ കസറാന്‍ കത്രീന കൈഫ്, നടിയുടെ ആസ്തി എത്രയെന്ന് അറിയുമോ? പ്രതിഫലം ഇത്ര
നടി കത്രീന കൈഫ് പ്രത്യേകിച്ച് ഒരു പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത നടിയാണ്. ഇന്ന് ബോളിവുഡിലെ ഏറ്റവും മുന്‍നിര നായികയാണ് അവര്‍. മൂന്ന് ഖാന്‍മാരുടെ കൂടെയും അഭിനയിച്ച അപൂര്‍വ നടിയാണ് അവര്‍. കത്രീനയുടെ പുതിയ ചിത്രം സല്‍മാന്‍ ഖാനൊപ്പമുള്ള ടൈഗര്‍ ത്രീയാണ്. യഷ് രാജ് ഫിലിംസിന്റെ സ്‌പൈ യൂണിവേഴ്‌സില്‍ വരുന്ന ചിത്രമാണിത്. ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്.
ഒരിടവേളയ്ക്ക് ശേഷമാണ് കത്രീന വമ്പനൊരു പ്രൊജക്ടില്‍ നായികയായി എത്തുന്നത്. ഇതിന് മുമ്പ് അക്ഷയ് കുമാറിനൊപ്പം സൂര്യവംശിയിലായിരുന്നു നടി സൂപ്പര്‍ താരത്തിനൊപ്പം പ്രത്യക്ഷപ്പെട്ടത്. രണ്ട് വര്‍ഷത്തിന് ദീപാവലി റിലീസായിട്ടാണ് ടൈഗര്‍ ത്രീയെത്തുന്നത്. അതേസമയം കത്രീനയുടെ ആസ്തി എത്രയാണെന്ന് അറിയുമോ? ഇല്ലെങ്കില്‍ അതൊന്ന് പരിശോധിക്കാം.

കത്രീനയുടെ പ്രധാന വരുമാനം സിനിമകള്‍, പരസ്യങ്ങള്‍, സ്റ്റേജ് ഷോകള്‍ എന്നിവയില്‍ നിന്നാണ്. ഓരോ വര്‍ഷവും നടിയുടെ ആസ്തിയില്‍ പതിമൂന്ന് ശതമാനത്തിന്റെ വര്‍ധനവാണ് വരുന്നത്. 2019ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സെലിബ്രിറ്റികളില്‍ 23ാം സ്ഥാനത്തായിരുന്നു നടി. നിലവില്‍ ബോളിവുഡിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളാണ് കത്രീന.
32 മില്യണ്‍ യുഎസ് ഡോളറാണ് കത്രീനയുടെ ആസ്തി. 263 കോടി രൂപ വരും ഇത്. 3,64500 ആണ് കത്രീനയുടെ മാസ വരുമാനം. മൂന്ന് കോടി രൂപയാണ് ഇത്. വാര്‍ഷിക വരുമാനം മൂന്ന് മില്യണ്‍ യുഎസ് ഡോളര്‍ അഥവാ മുപ്പത് കോടി രൂപ വരും. ഒരു ചിത്രത്തില്‍ അഭിനയിക്കുന്നതിനായി 12 കോടി രൂപയാണ് കത്രീന പ്രതിഫലമായി വാങ്ങുന്നത്.
അതേസമയം കത്രീന ഒരു പരസ്യത്തിനായി വാങ്ങുന്നത് ഏഴ് കോടി രൂപയാണ്.
സ്ലൈസ്, നക്ഷത്ര, ലക്‌സ്, പാനസോണിക്, ലാക്മീ, ഓപ്പോ പോലുള്ള പ്രമുഖ ബ്രാന്‍ഡുകളുടെ പരസ്യങ്ങളില്‍ നടി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അടുത്തിടെ റീബോക്കുമായി നടി കരാറുണ്ടാക്കിയിരുന്നു. സാധാരണ വാങ്ങുന്ന പരസ്യങ്ങളുടെ ഫീസ് വീണ്ടും വര്‍ധിപ്പിച്ചിരിക്കുകയാണ് കത്രീന. നാല്‍പ്പത് ശതമാനത്തോളമാണ് വര്‍ധിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. 2019ല്‍ തന്നെ സ്വന്തം ബ്യൂട്ടി ബ്രാന്‍ഡായ കെ ബ്യൂട്ടി കത്രീന ആരംഭിച്ചിരുന്നു. ലിപ്സ്റ്റിക്കുകള്‍, ലിപ് ടിന്റുകള്‍, ഐഷാഡോസ്, ഐലിനേഴ്‌സ്, എന്നിവയെല്ലാം ഈ ബ്രാന്‍ഡില്‍ ലഭിക്കും. ഈ ഉല്‍പ്പന്നങ്ങളെല്ലാം വീഗന്‍ ആണെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
കത്രീനയുടെ ബ്യൂട്ടി ബ്രാന്‍ഡ് വര്‍ഷത്തില്‍ പന്ത്രണ്ട് മില്യണ്‍ ഡോളറാണ് വരുമാനമായി നേടുന്നത്. ഏകദേശം നൂറ് കോടി രൂപ വരും ഇത്. കത്രീനയ്ക്ക് അതുപോലെ ആഡംബര കാറുകളുടെ വലിയൊരു ശേഖരമുണ്ട്. ഓഡി ക്യൂ ത്രീ ഇതിലെ പ്രമുഖനാണ്. 42 ലക്ഷമാണ് ഇതിന്റെ വില. മേഴ്‌സിഡസ് എംഎല്‍350, ഓഡി ക്യൂ 7, റേഞ്ച് റോവര്‍ വോഗ് എല്‍ഡബ്ല്യുബി എന്നിവയെല്ലാം ഇതില്‍ വരും.
റേഞ്ച് റോവര്‍ വോഗ് 2.37 കോടിക്കാണ് നടി സ്വന്തമാക്കിയത്. അതുപോലെ ബാന്ദ്രയില്‍ 8.20 കോടി വിലയുള്ള അപ്പാര്‍ട്‌മെന്റ് നടിക്കുണ്ട്. ലോഖണ്ഡ് വാലയില്‍ 17 കോടിയുടെ മറ്റൊരു വീടും സ്ഥലവും കത്രീനയ്ക്കുണ്ട്. ബാന്ദ്രയില്‍ 4 ബിഎച്ച്‌കെ പെന്റ്ഹൗസും കത്രീനയ്ക്കുണ്ട്. ഇവിടെയാണ് ഭര്‍ത്താവ് വിക്കിക്കൊപ്പം കത്രീന താമസിക്കുന്നത്. ലണ്ടനില്‍ ഏഴ് കോടിയുടെ അപ്പാര്‍ട്‌മെന്റും നടിക്കുണ്ട്.












Click it and Unblock the Notifications