പഠാനെയും, ജവാനെയും വീഴ്ത്താന്‍ ടൈഗര്‍ 3; സല്‍മാന്‍ ഖാനും കത്രീനയും വാങ്ങിയ പ്രതിഫലം ഇത്ര
ബോളിവുഡിന് ഇപ്പോള്‍ നല്ല കാലമാണ്. ഈ വര്‍ഷം മെഗാ ഹിറ്റുകള്‍ നിരവധിയാണ് അവിടെ ഉണ്ടായിരിക്കുന്നത്. രണ്ട് ചിത്രങ്ങള്‍ ആയിരം കോടിയിലേറെ നേടുകയും ചെയ്തു. രണ്ടും ഷാരൂഖ് ഖാന്‍ ചിത്രങ്ങളാണ് എന്നതും അമ്പരപ്പിക്കുന്നതാണ്. ഗദ്ദര്‍ രണ്ടാം പോലുള്ള മെഗാ സക്‌സസുകളമുണ്ടായി. ആരാധകര്‍ സല്‍മാന്‍ ഖാന്റെ വരവിനായുള്ള കാത്തിരിപ്പിലാണ്. സല്‍മാന്റെ തന്നെ ടൈഗര്‍ പരമ്പരയിലെ മൂന്നാം ഭാഗമാണ് റിലീസ് ചെയ്യാനുള്ളത്.
വന്‍ ആരാധകരുടെ സീരീസാണിത്. ഈ വര്‍ഷം നവംബറിലാണ് ചിത്രം റിലീസാവുക. ഈ വര്‍ഷത്തെ തന്നെയിറങ്ങിയ പഠാനില്‍ ടൈഗറായി സല്‍മാന്‍ എത്തിയിരുന്നു. ഇത് കൈയ്യടികള്‍ നേടിയിരുന്നു. ഇതേ സീരീസില്‍ മറ്റൊരു ചിത്രവും നേരത്തെ നിര്‍മാതാക്കളായ യഷ് രാജ് ഫിലിംസ് അനൗണ്‍സ് ചെയ്തിരുന്നു. എന്നാല്‍ ടൈഗര്‍ മൂന്നാം ഭാഗത്തിലെ പ്രധാന താരങ്ങളായ സല്‍മാന്‍ ഖാനും, കത്രീന വാങ്ങിയ പ്രതിഫലം എത്രയാണെന്ന് അറിയുമോ? അതൊന്ന് പരിശോധിക്കാം.

ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് സൂപ്പര്‍ താരം സല്‍മാന്‍ ഖാനാണ്. ചിത്രത്തിനായി റെക്കോര്‍ഡ് പ്രതിഫലമാണ് സല്‍മാന് ലഭിച്ചത്. നൂറ് കോടി രൂപയാണ് സല്‍മാന്‍ ചിത്രത്തിനായി വാങ്ങിയത്. ഇന്ത്യയിലെ ഏറ്റവും വലിയ താരങ്ങളിലൊരാള്‍ എന്ന നിലയില്‍ പൊതുവേ വന്‍ പ്രതിഫലം തന്നെ സല്‍മാന്‍ വാങ്ങാറുണ്ട്. ടൈഗര്‍ സീരീസിലെ എല്ലാ ചിത്രങ്ങളും വന്‍ ഓപ്പണിംഗ് നേടാറുണ്ട്.
അതേസമയം പഠാനിലെ മികച്ച അതിഥി വേഷം ചെയ്യാന്‍ സല്‍മാന്‍ ഖാന്‍ പ്രതിഫലമൊന്നും വാങ്ങിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഷാരൂഖ് ഖാനോടും, ചിത്രത്തിന്റെ നിര്‍മാതാവ് ആദിത്യ ചോപ്രയോടുമുള്ള സൗഹൃദത്തിന്റെ പുറത്താണ് സല്‍മാന്‍ പഠാനില്‍ അഭിനയിച്ചത്. ബോളിവുഡിലെ മുന്‍നിര നായികയായ കത്രീന കൈഫും വമ്പന്‍ പ്രതിഫലമാണ് ചിത്രത്തിനായി വാങ്ങിയത്. ഔദ്യോഗികമായി നടി പ്രതിഫലം വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ 15 മുതല്‍ 21 കോടിയുടെ ഇടയിലാണ് കത്രീന പ്രതിഫലം വാങ്ങുന്നത്.
ചിത്രത്തിനായി നടി പ്രതിഫലമൊന്നും വര്‍ധിപ്പിച്ചിട്ടില്ല. പക്ഷേ ചിത്രങ്ങളില്‍ അഭിനയിക്കുന്നത് കത്രീന കുറച്ചിരിക്കുകയാണ്. നവംബര്‍ പത്തിന് ദീപാവലി ദിനത്തിലാണ് ടൈഗര്‍ റിലീസ് ചെയ്യുന്നത്. ആയിരം കോടി കളക്ഷന്‍ തന്നെയാണ് ചിത്രത്തിന് ലഭിക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. വമ്പന്‍ താരനിര തന്നെ ചിത്രത്തിനുണ്ട്. മറ്റൊരു സൂപ്പര്‍ താരം ഇമ്രാന്‍ ഹാഷ്മിയാണ് ചിത്രത്തിലെ വില്ലന്‍.
നേരത്തെ പഠാനില്‍ ജോണ്‍ എബ്രഹാമിനെ വില്ലനാക്കിയ നീക്കം വിജയിച്ചിരുന്നു. ചിത്രത്തില്‍ ഏറെ കൈയ്യടികള്‍ നേടിയതും ജോണിന്റെ കഥാപാത്രത്തിനായിരുന്നു. അതുകൊണ്ട് മികച്ച വില്ലന്മാരെ സൃഷ്ടിക്കാന്‍ യഷ് രാജ് ഫിലിംസ് ശ്രമിക്കുന്നുണ്ട്. നേരത്തെ സ്‌പൈ യൂണിവേഴ്‌സ് ചിത്രമായ വാറില്‍ ടൈഗര്‍ ഷ്‌റോഫിനെയും, വരാനിരിക്കുന്ന ഇതിന്റെ രണ്ടാം ഭാഗത്തില്‍ ജൂനിയര്‍ എന്‍ടിആറിനെയുമാണ് വില്ലനാക്കുന്നത്.
അതേസമയം 300 കോടി ബജറ്റിലാണ് ടൈഗര്‍ മൂന്നാം ഭാഗം ഒരുങ്ങുന്നത്. ഹോളിവുഡില്‍ നിന്നുള്ള ആക്ഷന്‍ കോഓര്‍ഡിനേറ്റര്‍ ക്രിസ് ബാണ്‍സ് ആണ് ടൈഗറിന് സംഘട്ടനങ്ങള്‍ ഒരുക്കുന്നത്. മാര്‍വല്ലിന്റെ അവഞ്ചേഴ്‌സ് എന്‍ഡ്‌ഗെയിമിന് അടക്കം ആക്ഷന്‍ രംഗങ്ങളൊരുക്കിയത് ബാണ്‍സാണ്. അടുത്തിടെ മികച്ച വിജയങ്ങളൊന്നും സല്‍മാനില്ല. അതുകൊണ്ട് ഈ ചിത്രം ഏറെ നിര്‍ണായകമാണ്.












Click it and Unblock the Notifications