Get Updates
Get notified of breaking news, exclusive insights, and must-see stories!

ടൈഗര്‍ നാഗേശ്വര റാവുവിന് വന്‍ വരവേല്‍പ്പ്; രവി തേജയുടെ പ്രതിഫലം എത്രയെന്നറിയുമോ?

ടോളിവുഡിന്റെ മാസ് മഹാരാജയാണ് രവി തേജ. തെലുങ്ക് സിനിമയിലെ ജെന്റില്‍മാനായി അറിയപ്പെടുന്ന രവി അണ്ണയുടെ പുതിയ ചിത്രം ടൈഗര്‍ നാഗേശ്വരറാവു കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. സ്റ്റുവര്‍ട്ട്പുരം എന്ന ഗ്രാമത്തിലെ റോബിന്‍ഹുഡായി അറിയപ്പെട്ടിരുന്ന നാഗേശ്വര റാവുവിന്റെ കഥയാണ് ചിത്രം പറയുന്നത്. നാഗേശ്വര റാവു ജീവിച്ചിരുന്ന വ്യക്തിയാണ്.

സമ്പന്നരില്‍ നിന്ന് പണം അടക്കമുള്ളവ മോഷ്ടിച്ച് പാവപ്പെട്ടവര്‍ക്ക് നല്‍കിയിരുന്ന കള്ളനായിരുന്നു നാഗേശ്വര റാവു. അതുപോലെ സ്റ്റുവര്‍ട്ട്പുരം ക്രിമിനലുകള്‍ക്ക് പേരുകേട്ട സ്ഥലമാണ്. പോലീസ് എന്‍കൗണ്ടറിലാണ് നാഗേശ്വര റാവു കൊല്ലപ്പെട്ടത്. അതേസമയം രവി തേജ കരിയറില്‍ ആദ്യമായിട്ടാണ് ഒരു കള്ളന്റെ വേഷം ചെയ്യുന്നത്. വംശിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ravi-teja-tiger

അടിമുടി മേക്കോവറിലാണ് ചിത്രത്തില്‍ രവി തേജ എത്തുന്നത് ടൈഗര്‍ നാഗേശ്വര റാവുവില്‍ രണ്ട് നായികമാരാണ് ഉള്ളത്. നൂപൂര്‍ സനോണും, തേജസ്വിനി ഭരദ്വാജുമാണ് നായികമാര്‍. ഇതില്‍ നൂപൂര്‍ ബോളിവുഡ് നടി കൃതി സനോണിന്റെ സഹോദരിയാണ്. നടിയുടെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. രവി തേജയുടെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രം എന്ന വിശേഷണവും ടൈഗര്‍ നാഗേശ്വര റാവുവിനുണ്ട്. പാന്‍ ഇന്ത്യന്‍ ചിത്രമായിട്ടാണ് ഇത് ഒരുക്കിയിട്ടുള്ളത്. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളില്‍ ചിത്രം റിലീസ് ചെയ്തിട്ടുണ്ട്.

മികച്ച രണ്ട് ചിത്രങ്ങളുടെ വിജയത്തിന് ശേഷമാണ് രവി തേജ ഈ ചിത്രം റിലീസ് ചെയ്തത്. ധമാക്കയും, വാള്‍ട്ടര്‍ വീരയ്യയും നേരത്തെ വമ്പന്‍ വിജയം നേടിയിരുന്നു. ചിത്രത്തിന് 50 കോടിയാണ് ബജറ്റ്. പൊതുവേ 35-40 കോടിയാണ് രവി തേജ ചിത്രങ്ങളുടെ ബജറ്റായി വരാറുള്ളത്.

എന്നാല്‍ പാന്‍ ഇന്ത്യ ചിത്രമായത് കൊണ്ട് വമ്പന്‍ ബജറ്റിലാണ് ടൈഗര്‍ നാഗേശ്വര റാവു ഒരുങ്ങിയത്. അതുപോലെ രവി തേജ ഈ ചിത്രത്തിനായി മികച്ച പ്രതിഫലവും വാങ്ങിയിട്ടുണ്ട്. 18 കോടിയാണ് ഈ ചിത്രത്തിനായി രവി തേജ വാങ്ങിയിരിക്കുന്ന പ്രതിഫലം. അത് മാത്രമല്ല ചിത്രത്തിന്റെ ലാഭവിഹിതം രവി തേജയ്ക്ക് നല്‍കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം പുതുമുഖങ്ങളായ നൂപുര്‍ സനോനിനും, തേജസ്വിനിക്കും ചെറിയ തുകകളാണ് നല്‍കിയത്. എന്നാല്‍ ഇത് എത്രയാണെന്ന് വ്യക്തമല്ല. ചിത്രം ബോക്‌സോഫീസില്‍ നിന്ന് 60 കോടി ലഭിച്ചാല്‍ സേഫ് സോണിലാവും. ആദ്യ ദിനം എട്ട് കോടിയിലധികം കളക്ഷന്‍ ലഭിച്ചത് കൊണ്ട് ചിത്രം സേഫ് സോണിലാണെന്ന് നിര്‍മാതാക്കള്‍ വിശ്വസിക്കുന്നത്. ബോക്‌സോഫീസില്‍ നിന്ന് നൂറ് കോടി നേടും ചിത്രം നേടുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ വിശ്വസിക്കുന്നത്.

ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‌സ് ആമസോണ്‍ പ്രൈമാണ് സ്വന്തമാക്കിയത്. നേരത്തെ 17 കോടിയായിരുന്നു രവി തേജ പ്രതിഫലം ആയി വാങ്ങിയിരുന്നത്. ഇത് 25 കോടിയായി ഉയര്‍ത്തിയിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്. തുടര്‍ വിജയങ്ങളെ തുടര്‍ന്ന് ടൈഗര്‍ നാഗേശ്വര റാവുവിന് ശേഷമുള്ള ചിത്രങ്ങളില്‍ 25 കോടി താരം പ്രതിഫലമായി വാങ്ങും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+