രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത നികുതിദായകരിലൊരാള്‍; ടൈഗര്‍ ഷ്രോഫിന്റെ ആസ്തി അറിയാമോ?
ബോളിവുഡില്‍ വളരെ പെട്ടെന്ന് തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് ടൈഗര്‍ ഷ്രോഫ്. പരിശീലനം ലഭിച്ച ഒരു ആയോധന കലാകാരനായ താരം സിനിമകളിലെ എല്ലാ അപകടകരമായ സ്റ്റണ്ടുകളും സ്വയം ചെയ്തുകൊണ്ടാണ് ശ്രദ്ധിക്കപ്പെടുന്നത്. നടന്‍ എന്നതിനൊപ്പം തന്നെ സ്റ്റേജ് പെര്‍ഫോമര്‍, ആയോധന കലാകാരന്‍ എന്നീ നിലകളിലും പ്രശസ്തനാണ് ടൈഗര്‍ ഷ്രോഫ്.
സബ്ബീര്‍-ഖാന്‍ സംവിധാനം ചെയ്ത 'ഹീറോപന്തി' എന്ന സിനിമയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. തുടര്‍ച്ചയായി നിരവധി ഹിറ്റ് ചിത്രങ്ങള്‍ നല്‍കിയ ബോളിവുഡിലെ ചുരുക്കം ചില നടന്മാരില്‍ ഒരാള്‍ കൂടിയാണ് ടൈഗര്‍ ഷ്രോഫ്. അതിനാല്‍ തന്നെ ബോളിവുഡ് സിനിമയുടെ ഹിറ്റ് മെഷീന്‍ എന്നും അദ്ദേഹം അറിയപ്പെടുന്നു. ഇന്ന് താരത്തിന്റെ 32-ാം പിറന്നാളാണ്. നിലവില്‍ ബോളിവുഡില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നടന്‍മാരില്‍ ഒരാളാണ് ടൈഗര്‍ ഷ്രോഫ്.

രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത നികുതിദായകനുമാണ് അദ്ദേഹം. ടൈഗര്‍ ഷ്രോഫിന്റെ ആകെ ആസ്തി ഏകദേശം 11 മില്യണ്‍ ഡോളറാണെന്ന് കണക്കാക്കപ്പെടുന്നു. ഇത് ഇന്ത്യന്‍ കറന്‍സിയില്‍ ഏകദേശം 81 കോടി ഇന്ത്യന്‍ രൂപ ആണ്. അദ്ദേഹത്തിന്റെ വരുമാനത്തിന്റെ ഭൂരിഭാഗവും സിനിമയില്‍ നിന്നാണ്. ഒരു സിനിമയ്ക്ക് 12 കോടി വരെയാണ് താരം ഈടാക്കുന്നത്. ഒരു മാസം ശരാശരി ഒരു കോടി രൂപയാണ് ടൈഗര്‍ ഷ്രോഫിന്റെ അക്കൗണ്ടിലെത്തുന്നത്.
ഇതിനൊപ്പം ബ്രാന്‍ഡ് എന്‍ഡോഴ്സ്മെന്റുകളില്‍ നിന്നും ഗണ്യമായ തുക താരം സമ്പാദിക്കുന്നുണ്ട്. ഒരു എന്‍ഡോഴ്സ്മെന്റിന് 2-3 കോടി രൂപയാണ് ഈടാക്കുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ടൈഗര്‍ ഷ്രോഫിന്റെ ആസ്തിയില്‍ 70% വര്‍ദ്ധനവ് ഉണ്ടായതായാണ് കണക്ക്. ടൈഗര്‍ ഷ്രോഫ് മഹാരാഷ്ട്രയിലെ മുംബൈയിലാണ് താമസിക്കുന്നത്. ടൈഗര്‍ ഷ്രോഫ് 2015 ലാണ് ഇവിടെയുള്ള ആഡംബര വീട് വാങ്ങിയത്.
ഈ റിയല്‍ എസ്റ്റേറ്റ് പ്രോപ്പര്‍ട്ടിയുടെ ഏകദേശ മൂല്യം 22.5 കോടി രൂപയാണ്. ലോകത്തിലെ ഏറ്റവും മികച്ച ആഡംബര കാറുകളില്‍ ചിലത് ടൈഗര്‍ ഷ്രോഫിന് സ്വന്തമായിട്ടുണ്ട്. താരത്തിന്റെ ഉടമസ്ഥതയിലുള്ള കാര്‍ ബ്രാന്‍ഡുകളില്‍ റേഞ്ച് റോവര്‍, മെഴ്സിഡസ് ബെന്‍സ്, ഓഡി, ബിഎംഡബ്ല്യു എന്നിവ ഉള്‍പ്പെടുന്നു. അഭിനയത്തിന് പുറമേ സ്റ്റേജ് പെര്‍ഫോമര്‍, റിയാലിറ്റി ടിവി ഷോ അവതാരകന്‍, മോഡല്‍, റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങള്‍ എന്നിവ വഴിയും താരം സമ്പാദിക്കുന്നുണ്ട്.












Click it and Unblock the Notifications