ടൈഗര്‍ കാ ഹുക്കും...; ഒറ്റചിത്രത്തിന് ടൈഗര്‍ ഷ്രോഫിന് ലഭിക്കുന്ന പ്രതിഫലം ഇത്ര; ആകെ ആസ്തി അറിയാമോ?
ബോളിവുഡിലെ യുവ താരങ്ങളില്‍ ശ്രദ്ധേയനാണ് ടൈഗര്‍ ഷ്രോഫ്. സാഹസികത ഏറെ ഇഷ്ടപ്പെടുന്ന താരമായ ടൈഗര്‍ ഷ്രോഫ് സിനിമയിലെ ആക്ഷന്‍ രംഗങ്ങളില്‍ എല്ലാം ഡ്യൂപ്പിന്റെ സഹായമില്ലാതെയാണ് പ്രത്യക്ഷപ്പെടാറുള്ളത്. ഒരു ട്രെയിന്‍ഡ് ആയോധന കലാകാരന്‍ കൂടിയാണ് താരം. ബോളിവുഡ് സിനിമയുടെ ഹിറ്റ് മെഷീന്‍ എന്നും അറിയപ്പെടുന്ന ടൈഗര്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്മാരില്‍ ഒരാള്‍ കൂടിയാണ്.
സബ്ബിര്‍ -ഖാന്‍ സംവിധാനം ചെയ്ത 'ഹീറോപന്തി' എന്ന ചിത്രത്തിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. തുടര്‍ച്ചയായി ഹിറ്റ് ചിത്രങ്ങള്‍ കരിയറിലുള്ള ചുരുക്കം ചില നടന്മാരില്‍ ഒരാളാണ് അദ്ദേഹം. അതിനാല്‍ തന്നെ താരത്തിന്റെ പ്രതിഫലവും സിനിമകള്‍ തോറും ഉയരുകയാണ്. ടൈഗര്‍ ഷ്രോഫിന്റെ ആകെ ആസ്തി എത്രയാണ് എന്നും ഒരു സിനിമക്ക് ഈടാക്കുന്ന പ്രതിഫലം എത്രയാണ് എന്നും നോക്കാം.

ടൈഗര്‍ ഷ്രോഫിന്റെ ആസ്തി 2024 - ലെ കണക്ക് അനുസരിച്ച് ഏകദേശം 16 മില്യണ്‍ ഡോളര്‍ ആണ്. അതായത് ഏകദേശം 125 കോടി രൂപ. അദ്ദേഹത്തിന്റെ വരുമാനത്തിന്റെ ഭൂരിഭാഗവും സിനിമയില്‍ നിന്നാണ് ലഭിക്കുന്നത്. കൂടാതെ ബ്രാന്‍ഡ് അംഗീകാരങ്ങളില്‍ നിന്നും ഗണ്യമായ ഒരു തുകയും താരത്തിന് ലഭിക്കുന്നു. രണ്ട് മുതല്‍ മൂന്ന് കോടി രൂപ വരെയാണ് താരത്തിന് ലഭിക്കുന്ന പ്രതിഫലം.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ടൈഗര്‍ ഷ്രോഫിന്റെ ആസ്തി 70% വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. അതുകൊണ്ട് തന്നെ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നികുതിദായകരില്‍ ഒരാളാണ് അദ്ദേഹം. മഹാരാഷ്ട്രയിലെ മുംബൈയിലാണ് ടൈഗര്‍ ഷ്രോഫ് താമസിക്കുന്നത്. 2015 - ലാണ് ടൈഗര്‍ ഷ്രോഫ് ഈ ആഡംബര വസതി വാങ്ങിയത്. ഈ റിയല്‍ എസ്റ്റേറ്റ് പ്രോപ്പര്‍ട്ടിയുടെ ഏകദേശ മൂല്യം 22 കോടി രൂപയാണ് എന്നാണ് കണക്കാക്കിയിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും മികച്ച ചില ആഡംബര കാറുകള്‍ ഉള്ള ബോളിവുഡ് താരം കൂടിയാണ് ടൈഗര്‍ ഷ്രോഫ്. റേഞ്ച് റോവര്‍, മെഴ്സിഡസ് ബെന്‍സ്, ഔഡി, ബിഎംഡബ്ല്യു എന്നിവ താരത്തിന്റെ ഗാരേജിലുണ്ട്. അഭിനയത്തിന് പുറമെ സ്റ്റേജ് പെര്‍ഫോമറും റിയാലിറ്റി ടിവി ഷോ ഹോസ്റ്റും കൂടിയാണ് ടൈഗര്‍ ഷ്രോഫ്. ഒന്നിലധികം റിയല്‍ എസ്റ്റേറ്റ് പ്രോപ്പര്‍ട്ടികളിലും അദ്ദേഹം നിക്ഷേപം നടത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ താരത്തിന്റെ ആസ്തി പ്രതിവര്‍ഷം കുതിച്ചുയരുകയാണ്.












Click it and Unblock the Notifications