'നടന്റെ ഭാര്യ തിരിച്ച് വന്നപ്പോള്‍ വീട്ടിൽ കണ്ടത് കോണ്ടം',പിന്നീട് നടന്നത്'; ചിരിപ്പിക്കുന്ന സംഭവം പറഞ്ഞ് ടിനി
കൊച്ചി: പ്രളയ കാലത്ത് പലരേയും പോലെ താനും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോയതെന്ന് നടൻ ടിനി ടോം. വീട്ടിൽ വെള്ളം കയറി തനിക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായത്. കഷ്ടപ്പെട്ടാണ് താൻ തിരിച്ചുകയറി വന്നതെന്നും ടിനി ടോം പറഞ്ഞു. കൗമുദി ചാനലിന് നൽകിയ അഭിമുഖത്തിലാണ ്ടിനിയുടെ വാക്കുകൾ. ആ കാലത്തെ ദുരിതത്തിനൊപ്പം തന്നെ ഓർക്കാൻ രസമുള്ള ചില ചിരിപ്പിക്കുന്ന അനുഭവങ്ങളും ഉണ്ടായതെന്നും ടിനി പറഞ്ഞു. നടന്റെ വാക്കുകളിലേക്ക്
പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടൊരാളാണ് ഞാൻ. വെള്ളം കയറിയ ആ ദിവസം എനിക്ക് 50,000 രൂപയുടെ ഒരു ഉദ്ഘാടനം ഉണ്ടായിരുന്നു. തിരുച്ചുവന്നപ്പോൾ 50 ലക്ഷം പോയി എന്ന് പറയാം. അവിടുന്ന് രാവും പകലും അധ്വാനിച്ചാണ് ഞാൻ തിരിച്ചുവന്നത്. ഇപ്പോൾ അന്നത്തെ സാഹചര്യത്തെയെല്ലാം തമാശയോടെ ഓർക്കുകയാണ് ഞാൻ.

പ്രളയകാലത്ത് ആലുവയിലുള്ള സിനിമാ താരത്തിന്റെ വീട്ടിൽ നടന്ന ഒരു സംഭവത്തെ കുറിച്ചാണ് പറയുന്നത്. അദ്ദേഹവും കൂട്ടുകാരും കൂടി ആലുവയിലെ വീട്ടിൽ കൂടുകയാണ്. അദ്ദേഹം ഭാര്യയെ ഒക്കെ വീട്ടിൽ നിന്നും മാറ്റി . കാരണം വെള്ളമാണല്ലോ. ഭക്ഷണം കിട്ടാതിരുന്നപ്പോൾ അടുത്ത സൂപ്പർ മാർക്കറ്റിൽ പോയി ഇടിച്ച് കയറി എന്തൊക്കെയോ വാങ്ങിക്കൂട്ടി. എല്ലാം റൂമിൽ സ്റ്റോറ് ചെയ്തു.വെള്ളപ്പൊക്കം മാറി കാര്യങ്ങൾ ശാന്തിമായി. അദ്ദേഹത്തിന്റെ ഭാര്യ റൂമിലേക്ക് തിരിച്ചുവന്നു. അദ്ദേഹം അന്ന് വീട്ടിൽ സ്റ്റോർ ചെയ്തതിൽ ഒരു പാക്കറ്റ് കോണ്ടമായിരുന്നു. ഇതെന്താണ് സംഭവം എന്ന് ചോദിച്ചു. പുള്ളി ഭയങ്കരമായി ടെൻഷൻ അടിച്ചു. അങ്ങനെയൊരു സംഭവമില്ലല്ലോ.
എന്റെ ജീവിതത്തിലും ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടുണ്ട്. എന്റെ കാറിൽ ഞാനും ഭാര്യയും യാത്ര ചെയ്യുമ്പോൾ ഒരു കമ്മൽ കിട്ടി. അവൾ ചോദിച്ചു ഇതാരുടേതാണെന്ന്. എനിക്ക് ഉത്തരമില്ലായിരുന്നു. എനിക്ക് അറിയില്ലല്ലോ. കാരണം പ്രോഗ്രാമിനൊക്കെ പോകുമ്പോൾ സാധരണ പെൺകുട്ടികൾ കയറാറുണ്ട് വണ്ടിയിൽ. പക്ഷേ ആ നേരത്ത് പ്രോഗ്രാം ഇല്ലായിരുന്നു. അതേസമയം പുള്ളിക്കാരി തന്നെ അതിന് ഉത്തരം കണ്ടെത്തി തന്നു. വാഹനം സർവ്വീസിന് കൊടുത്തോയെന്ന് ചോദിച്ചു. ശിവനല്ലേ കൊണ്ടുപോയത് അവനെ വിളിക്കെന്ന് പറഞ്ഞു. വിളിച്ചപ്പോൾ അവൻ പറഞ്ഞു സർവ്വീസിന് കൊണ്ടുപോയ ശേഷം ഭാര്യയും മകളുമൊത്ത് റൗണ്ടിന് പോയെന്ന്. കമ്മലിന്റെ ഫോട്ടോ അയച്ച് കൊടുത്തപ്പോൾ അത് തന്റെ മകളുടേതാണെന്ന് പറഞ്ഞു, ഇതോടെ ഞാൻ രക്ഷപ്പെട്ടെന്നായി', ചിരിച്ചുകൊണ്ട് ടിനി ടോം പറഞ്ഞു.












Click it and Unblock the Notifications