ബിജു മോനോന് പിന്മാറിയത് രണ്ടാമത്തെ നടനാണ് പ്രാധാന്യമെന്ന് പറഞ്ഞ്: പകരം വന്ന നടന് നായികയേയും കിട്ടാനില്ല
ബിജു മേനോന് പകരം മറ്റൊരു നടനെ തീരുമാനിച്ച സിനിമയിലേക്ക് നായികയെ കിട്ടാതിരുന്ന ബുദ്ധിമുട്ട് തുറന്ന് പറഞ്ഞ് സംവിധായകന് വിജു വർമ്മ. താന്‍ സംവിധാനം ചെയ്ത 'ഓടും രാജ, ആടും റാണി' എന്ന ചിത്രം തുടക്കം മുതല്‍ നേരിട്ട പ്രതിസന്ധികളാണ് സംവിധായകന് തുറന്ന് പറയുന്നത്. ഒരുപാട് അനിശ്ചിതത്വങ്ങളിലൂടെ കടന്ന് പോയ ഒരു ചിത്രമാണ് അതെന്നും മാസ്റ്റർ ബിന്‍ എന്ന യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ വിജു പറയുന്നു.
ട്രാന്‍സ്ജന്‍ഡേഴ്സാണ് സിനിമയുടെ പ്രമേയം. ഇപ്പോഴത്തേത് പോലെ അല്ല. അന്ന് ആ സിനിമ എടുക്കുമ്പോള്‍ അവർക്ക് സമൂഹത്തില്‍ അത്ര വിസിബിലിറ്റിയുണ്ടായിരുന്നില്ല. ഇന്ന് അവരെ അംഗീകരിക്കുന്നു. ഒരുപാട് ആളുകള്‍ അവരുടെ ഇടയില്‍ നിന്നും ഉന്നത സ്ഥാനങ്ങളിലേക്ക് എത്തിയിരുന്നു. എന്നാല്‍ അന്ന് ഇത്തരമൊരു വിഷയം എങ്ങനെ സ്വീകരിക്കപ്പെടും എന്നൊരു ആശങ്ക സ്വാഭാവികമായും ഉണ്ടായിരുന്നു. എന്നാല്‍ വിഷയത്തിലുള്ള ആത്മവിശ്വാസത്തില്‍ ആ സിനിമ എടുത്തു.

സൂര്യ എന്നൊക്കെയുള്ള അറിയപ്പെടുന്ന ട്രാന്സ്ജന്ഡേഴുമായി ബന്ധപ്പെട്ടുകൊണ്ടാണ് അവരുടെ ജീവിതം എന്താണെന്ന് മനസ്സിലാക്കിയത്. എന്നിട്ട് അതിന് അനുസരിച്ച് കഥ തയ്യറാക്കി. അവരുമായി നിരന്തരം ഇന്‍ട്രാക്ട് ചെയ്തു എന്നുള്ളതാണ് ഈ സിനിമയുടെ പ്ലസ് പോയിന്റെന്ന് അവർ തന്നെ പറഞ്ഞിട്ടുണ്ട്. അവരുടെ ജീവിതത്തെ അതുപോലെ അവതരിപ്പിച്ച ഒരു സിനിമ കൂടിയായിരുന്നു അതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
കഥ തയ്യാറായി കഴിഞ്ഞതിന് പിന്നാലെ നിർമ്മാതാവിനെ അന്വേഷിക്കുക എന്നുള്ളതായിരുന്നു അടുത്ത പണി. വിജയന് പെരിങ്ങോട് എന്ന് പറയുന്ന പ്രധാനപ്പെട്ട ഒരു പ്രൊഡക്ഷന്‍ കണ്ട്രോളർ ഉണ്ടായിരുന്നു. സജി മാധവന് എന്ന നിർമ്മാതാവിലേക്ക് എത്തിക്കുന്നത് വിജയനാണ്. സിനിമ എങ്ങനെ വിജയമാകും എന്ന ആശങ്ക എല്ലാവർക്കും ഉണ്ടായിരുന്നു. എന്നാല്‍ സിനിമ ചെയ്യാന്‍ അദ്ദേഹം തയ്യാറായി.
അടുത്ത ഘട്ടം ആരൊക്കെയാണ് കഥാപാത്രങ്ങള്‍ എന്ന് നിശ്ചയിക്കുന്നതാണ്. സ്വന്തം ഐഡന്റ്റിറ്റി കൃത്യമായി അറിയാത്ത, എവിടെയൊക്കെ ഐഡന്റ്റിറ്റി വെളിപ്പെടുന്നോ അവിടുന്നൊക്കെ പലായനം ചെയ്യപ്പെടുന്ന ഒരു ട്രാന്‍സ്ജന്‍ഡറും താന്‍ തികഞ്ഞ പുരുഷനാണെന്ന് അഹങ്കരിക്കുന്നയാളുമാണ് പ്രധാന കഥാപാത്രങ്ങള്‍. ട്രാന്‍സ്ജന്‍ഡറായി എത്തിയത് മണികണ്ഠനാണ്. ആ വേഷം അദ്ദേഹം ചെയ്യണം എന്നതില്‍ യാതൊരു സംശയവും ഉണ്ടായിരുന്നില്ല.
പിന്നീട് പലരും പറഞ്ഞു, ആ വേഷം പൃഥ്വിരാജ് അടക്കമുള്ള പ്രധാന താരങ്ങളില്‍ ആരെങ്കിലും ചെയ്തിരുന്നെങ്കില്‍ ഈ സിനിമയുടെ തലവര മറ്റൊന്ന് ആകുമായിരുന്നുവെന്ന്. എന്നാല്‍ എനിക്ക് മണികണ്ഠന് എന്ന നടനില്‍ പൂർണ്ണ വിശ്വാസമായിരുന്നു. ഞാന്‍ അതിന് മുമ്പ് ചെയ്ത പടത്തിലും അദ്ദേഹം തന്നെയായിരുന്നു പ്രധാന വേഷം ചെയ്തത്. ചാന്തുപൊട്ട്, അർദ്ധനാരി തുടങ്ങിയ പടങ്ങളൊക്കെ ട്രാന്‍സ്ജന്‍ഡേഴ്സുമായി ബന്ധപ്പെട്ട് വന്നിരുന്നെങ്കിലും അവരുടെ ജീവിതത്തിന്റെ ആഴങ്ങളിലേക്ക് പോകാതെ അവരുടെ ജീവിതത്തെ പരിഹസിക്കുന്ന തരത്തിലാണ് അവതരിപ്പിച്ചത്. ഇക്കാര്യം അവർ തന്നെ വേദനയോടെ എന്നോട് പങ്കുവെച്ചിട്ടുണ്ട്.
ഞങ്ങളുടെ പ്രശ്നം പറയാന്‍ നിർമ്മിച്ച ഒരു സിനിമയില്‍ പോലും ഞങ്ങളെ പരിഹസിക്കുന്നുവെന്നാണ് അവർ പറഞ്ഞത്. ഈ സിനിമയില്‍ ഒരിക്കലും അങ്ങനെ ആകരുതെന്ന നിർബന്ധം ഉണ്ടായിരുന്നു. കയ്യാലപ്പുറത്തെ തേങ്ങ പോലെയായിരുന്നു. ഒരു പക്ഷെ ചാന്തുപൊട്ടിനേക്കാള് ഓവർ ആകാം, അല്ലെങ്കില്‍ അതിനേക്കാള്‍ താഴെയായി പോകാം. ഇതിന് നടുക്ക് നിന്ന് ചെയ്യാന്‍ കഴിയുന്ന ഒരു ആർട്ടിസ്റ്റ് എന്ന നിലയ്ക്കാണ് മണികണ്ഠനെ തിരഞ്ഞെടുക്കുന്നത്. നിർമ്മാതാവും അത് അംഗീകരിച്ചു. ചിത്രത്തിന്റെ കഥ എഴുതിയതും മണികണ്ഠനാണ്.
ഇപ്പുറത്ത് ആദ്യം തീരുമാനിച്ചിരുന്നത് ബിജു മേനോനെയാണ്. പുള്ളിയുമായി കാര്യങ്ങള്‍ സംസാരിച്ചു. ആ ഒരു ആത്മവിശ്വാസത്തിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്. എന്നാല്‍ അഡ്വാന്‍സ് കൊടുക്കാന്‍ വിളിച്ച പോയിന്റില്‍ ബിജു മേനോന് പിന്‍വാങ്ങി. ഇത് മണികണ്ഠന്റെ ക്യാരക്ടറുടെ സിനിമയാണ് എന്ന് പറഞ്ഞാണ് പുള്ളി പിന്മാറിയത്. പക്ഷെ രണ്ടുപേർക്കും തുല്യമായ വേഷമായിരുന്നു. പടം കണ്ടിട്ടുണ്ടെങ്കില്‍ അദ്ദേഹത്തിന് അത് മനസ്സിലായിട്ടുണ്ടാകും. വെള്ളിമൂങ്ങയ്ക്ക് തൊട്ടുമുമ്പാണ് ഈ ചർച്ച നടക്കുന്നത്.
ബിജു മേനോന് പിന്‍വാങ്ങിയതോടെ നിർമ്മാതാവ് പെട്ടിമടക്കി ആർക്കും അഡ്വാന്‍സ് കൊടുക്കുന്നില്ലെന്ന് പറഞ്ഞു. അതോടെ പടം നിന്നു, ഞങ്ങള്‍ എല്ലാവരും പലവഴിക്ക് പോയി. അങ്ങനെയുണ്ട് പ്രതീക്ഷിക്കാതെ ഒരു ദിവസം നിർമ്മാതാവ് ഇങ്ങോട്ട് വിളിക്കുന്നു. ആ വേഷം ടിനി ടോം ചെയ്താല്‍ എങ്ങനെയുണ്ടാകും എന്ന് അദ്ദേഹം ചോദിച്ചു. ഞാന്‍ ഒക്കെ പറഞ്ഞു. അതോടെ നാളെ തന്നെ ഇങ്ങോട്ട് പോര് എന്ന് പറഞ്ഞു.
വെള്ളിമൂങ്ങയുടെ സെറ്റില്‍ പോയാണ് ടിനിയുമായി കഥ പറയുന്നത്. ബിജു മേനോനും അവിടെയുണ്ട്. ടിനിയും ബിജുവും അടുത്ത് അടുത്ത റൂമിലായിരുന്നെങ്കിലും അദ്ദേഹത്തെ കണ്ടില്ല. കാണരുതെന്ന് ഉണ്ടായിരുന്നു. എന്തായാലും ടിനി ഓക്കെ പറഞ്ഞു. എന്നാല്‍ ടിനിയാണ് അഭിനയിക്കുന്നത് എന്ന് അറിഞ്ഞപ്പോള്‍ എനിക്ക് അദ്ദേഹത്തിന്റെ നായികയായി ഒരു നടിയെ ലഭിച്ചില്ല.
നായികയ്ക്കും തുല്യ പ്രാധാന്യമുള്ള സിനിമയായിരുന്നു. കഥ പറയുമ്പോള്‍ എല്ലാവരും ഓക്കെ പറയും, എന്നാല്‍ ടിനിയാണ് എന്ന് അറിയുമ്പോള്‍ എല്ലാവരും പിന്മാറും. ഞങ്ങളൊക്കെ വലിയ ആർട്ടിസ്റ്റുമാരോടൊപ്പം ചെയ്യുന്നവരാണ് ഇത്തരം ലോ പ്രൈഫൈല്‍ നടന്മാർക്കൊപ്പം ചെയ്യാനില്ലെന്നായിരുന്നു അന്നത്തെ പുതുമുഖ നടിമാരുടെ വരെ നിലപാട്. മമ്മൂട്ടിയുടെ മകന്റേയും പൃഥ്വിരാജിന്റെയുമൊക്കെ കൂടെ ചെയ്യാനായിരുന്നു അവരുടെ താല്പര്യം. നമുക്ക് കുറ്റ് പറയാനും പറ്റില്ല, അത് അവരുടെ സ്വപ്നം ചോയ്സുമാണല്ലോ.
പ്രിയാമണിയെ കണ്ട് കഥയൊക്കെ പറഞ്ഞപ്പോള്‍ അവർ ഓക്കെയായി. റമ്യൂണറേഷന്റെ കാര്യത്തില്‍ മാത്രമായിരുന്നു ചെറിയ പ്രശ്നമുണ്ടായത്. അങ്ങനെ ഞങ്ങള്‍ ഇവിടുന്ന് വണ്ടിയെടുത്ത് ബാംഗ്ലൂർ പോയി സംസാരിച്ചു. അപ്പോഴാണ് ടിനിയുടെ പേര് പറയുന്നത്. അതോടെ മുഖമേ പോയി. മാനേജരോട് സംസാരിച്ചിട്ട് ഉടന്വിളിക്കാം, നിങ്ങള്‍ ഒന്ന് പുറത്ത് പോയി വരൂ എന്ന് പറഞ്ഞ് ഞങ്ങളെ അവിടുന്ന് യാത്രയാക്കി. എന്നാല്‍ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഞങ്ങളെ വിളിച്ചില്ല. ഒടുവില്‍ ഞാന്‍ തിരിച്ച് വിളിച്ചപ്പോഴാണ് എനിക്ക് ടിനിയോടൊപ്പം ചെയ്യാനാകില്ലെന്ന് പ്രിയാമണി പറയുന്നത്. ഒടുവില്‍ ജഗതിയുടെ മകളാണ് ആ വേഷം ചെയ്യുന്നതെന്നും വിജു കൂട്ടിച്ചേർക്കുന്നു.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications