'സുബി, ഫോണിൽ നിന്നും നിന്റെ പേര് ഞാൻ ഇപ്പോഴും ഡിലീറ്റ് ചെയ്തിട്ടില്ല'; വികാരഭരിതനായി ടിനി ടോം
2023 ഫെബ്രുവരി 22 ന് ആണ് സുബി സുരേഷ് അന്തരിച്ചത്. സുബിയുടെ മരണ വാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. ഇപ്പോഴും സുബി വേർപിരിഞ്ഞുപോയി എന്ന കാര്യം ബന്ധുക്കൾക്കും ആരാധകർക്കും വിശ്വസിക്കാൻ കഴിെഞ്ഞിട്ടില്ല. കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന സുബി. ഇതിനിടയാണ് മരണം.നാൽപ്പത്തിയൊന്നാം വയസ്സിൽ ആണ് സുബി വിടപറഞ്ഞത്. സുബിയുടെ ഒന്നാം ചരമ വാർഷികത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ടിനി ടോം.
ഫോണിൽ നിന്നും സുബിയുടെ പേര് താൻ ഇപ്പോഴും ഡിലീറ്റ് ചെയ്തിട്ടില്ലെന്നും ,ഇടയ്ക്കു വരുന്ന സുബിയുടെ മെസ്സേജുകളും കോളുകളും ഒന്നും ഇല്ലെങ്കിലും സുബി ഒരു വിദേശ യാത്രയിൽ ആണെന്ന് വിചാരിച്ചോളാം എന്നാണ് ടിനി കുറിച്ചത്. സുബിയെ ആദ്യമായി ഷൂട്ടിങ്ങിനു കൊണ്ടുപോയത് താൻ ഇന്നും ഓർക്കുന്നുവെന്നും സുബിയുട അവസാന യാത്രയിലും താൻ കൂടെ ഉണ്ടായിരിന്നുവെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ടിനി പറയുന്നു.

ടിനി ടോം പങ്കുവെച്ച കുറിപ്പ്:
സുബി ...സഹോദരി .. നീ പോയിട്ടു ഒരു വർഷം ആകുന്നു ..ഫോണിൽ നിന്നും നിന്റെ പേര് ഞാൻ ഇപ്പോഴും ഡിലീറ്റ് ചെയ്തിട്ടില്ല ,ഇടയ്ക്കു വരുന്ന നിന്റെ മെസ്സേജുകളും കോളുകളും ഒന്നും ഇല്ലെങ്കിലും നീ ഒരു വിദേശ യാത്രയിൽ ആണെന്ന് ഞാൻ വിചാരിച്ചോളാം. നിന്നേ ആദ്യമായി ഷൂട്ടിങ്ങിനു കൊണ്ടുപോയത് ഞാൻ ഇന്നും ഓർക്കുന്നു നിന്റെ അവസാന യാത്രയിലും ഞാൻ കൂടെ ഉണ്ടായിരിന്നു ..definitely we will meet at that beautiful shore Subi Suresh. ടിനി, കുറിച്ചു.
സിനിമാല എന്ന പരിപാടിയിലൂടെയാണ് സുബി ശ്രദ്ധിക്കപ്പെടുന്നത്. കോമഡി അത്രയും നന്നായി കൈകാര്യം ചെയ്യാൻ സുബിക്ക് സാധിച്ചിരുന്നു. സിനിമയിലും സുബി അഭിനയിച്ചു. നിരവധി സ്റ്റേജ് പരിപാടികൾ സുബി ചെയ്തിട്ടുണ്ട്. ടെവലിവിഷൻ ഷോകളിലും സജീവമായിരുന്നു. രാജസേനൻ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന ചിത്രത്തിലൂടെയാണ് സിനമയിലേക്ക് എത്തുന്നത്.
പഞ്ചവർണ തത്ത. ഡ്രാമ, 101 വെഡ്ഡിംഗ്. ഗൃഹനാഥൻ, കില്ലാഡി രാമൻ, ലക്കി ജോക്കേഴ്സ് ', 'എൽസമ്മ എന്ന ആൺകുട്ടി, തസ്കക്ര ലഹള, 'ഹാപ്പി ഹസ്ബൻഡ്സ്' ഡിക്റ്റീവ്, 'ഡോൾസ്' തുടങ്ങിയ സിനിമകളിലും സുബി അഭിനയിച്ചു.












Click it and Unblock the Notifications