ജനപ്രീതിയിൽ മുന്നിൽ ചിപ്പിയോ ഗോപികയോ? 2024ലെ ജനപ്രിയ സീരിയൽ നടിമാർ ആരൊക്ക?
സീരിയലുകൾക്ക് ധാരാളം ആരാധകരുണ്ട്. സീരിയിലുകളിൽ നായകന്മാരേക്കാൾ പ്രധാന്യം നായികമാർക്കാണ്. സീരിയലുകളിലൂടെ ആരാധകരുടെ ഹൃദയത്തിൽ സ്ഥാനം നേടിയ എത്രയോ താരങ്ങൾ ഉണ്ട്. സിനിമയിൽ നിന്ന് സീരിയലിലേക്ക് എത്തിയ നായികമാരുണ്ട്. ഇപ്പോൾ 2024 ൽ ജനപ്രീയതിയിൽ മുന്നിലുള്ള താരങ്ങൾ ആരൊക്കെയാണെന്ന് പരിശോധിച്ചാലോ. സീരിയലിലെ 10 നായികമാരുടെ ലിസ്റ്റ് എടുത്താൽ ആരൊക്കെ ആ പട്ടികയിൽ ഉണ്ടാവും എന്ന് നോക്കാം.
സീരിയലിൽ ജനപ്രീതിയിൽ മുന്നിലുള്ള 10 നായികമാരെയാണ് പറയുന്നത്. ജനപ്രീതിയുള്ള താരങ്ങളിൽ ആദ്യ 10 പേരിൽ ഉൾപ്പെടുന്ന ഒരാളാണ് സീരിയൽ പ്രേക്ഷകരുടെ ഇഷ്ട സീരിയലും സൂപ്പർ ഹിറ്റാ യി ഓടുകയും ചെയ്ത സാന്ത്വനത്തിലെ ശ്രീദേവി എന്ന കഥാപാത്രമായി എത്തിയ ചിപ്പി.

ജനപ്രീതിയിൽ മുന്നിലുള്ള മറ്റൊരു താരമാണ് തന്മാത്ര എന്ന സിനമയിലെ നായിക ശ്രദ്ധനേടിയ മീരാ വാസുദേവ്. കുടുംബ വിളക്ക് എന്ന സീരിയലിലാണ് മീര അഭിനയിക്കുന്നത്. സാന്ത്വനത്തിലെ അഞ്ജലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഗോപിക അനിലും സീരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ്.
ഏഷ്യാനെറ്റിലെ മൗനരാഗം എന്ന ഹിറ്റ് സീരിയലിലെ നായികയായ ഐശ്വര്യ റംസായിയും പ്രിയ നായികമാരുടെ പട്ടികയിൽ ഉണ്ട്. മൗനരാഗത്തിൽ ഐശ്വര്യ. സംസാരിക്കാൻ കഴിയാത്ത കഥാപാത്രമായാണ് ആദ്യം എത്തിയത്. തമിഴ്നാട്ടുകാരയാണ് താരം. ലക്ഷ്മി കീർത്തനയാണ് മലയാള സീരിയൽ താരങ്ങളിൽ തിളങ്ങി നിൽക്കുന്ന 10 പേരുടെ പട്ടികയിൽ ഉൾപ്പെടുന്ന മറ്റൊരാൾ. ലക്ഷ്മി കീർത്തന പത്തരമാറ്റ് എന്ന സീരിയലിലെ നായികയാണ്. യഥാർത്ഥ ജീവിതത്തിൽ അധ്യാപികയാണ് ലക്ഷ്മി.
അത് പോലെ ഈ പട്ടികയിൽ ഇടം നേടിയ ഒരാളാണ് ശ്രീകല ശശിധരൻ, ദീർഘകാലമായി സീരിയൽ മേഖലയിൽ ഉള്ള ആളാണ് ശ്രീകല. സോഫി എന്ന കഥാപാത്രത്തിലൂടെയാണ് പ്രേക്ഷകരുടെ പ്രയി താരമായത്. മാനസപുത്രി എന്ന സീരിയലിലെ കഥാപാത്രമായിരുന്നു. ബാലനും രമയും എന്ന സീരിയലിലെ നായികയായിരുന്നു. ഹരിതാ ജി നായരും ഈ പട്ടികയിൽ ഉൾപ്പെടുന്നുവെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് . കോം പറയുന്നത്. ശ്യാമാംബരം എന്ന സീരിയലിലാണ് താരം അഭിനയിക്കുന്നത്. കസ്തൂരിമാനിലെ നായിക റബേക്ക സന്തോഷും ഈ പട്ടികയിൽ ഉണ്ട്. ഗീതാ ഗോവിന്ദം എന്ന സൂപ്പർ ഹിറ്റായ സീരയലിലെ ബിന്നി സെബാസ്റ്റ്യനും പ്രിയ നായികമാരിൽ പെടുന്നു.












Click it and Unblock the Notifications