Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വാതന്ത്ര്യ ദിനത്തിൽ കാണാം ഈ മലയാള ചിത്രങ്ങൾ, സഹനത്തിന്റെ, പോരാട്ട വീര്യത്തിന്റെ കഥകൾ

ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രം നിരവധിയായ പോരാട്ടങ്ങളുടെ, ത്യാഗങ്ങളുടെ, കണ്ണീരിന്റെ, സഹനത്തിന്റെ, ധീരതയുടെ കഥകളാല്‍ സമ്പന്നമാണ്. വിവിധ ചലച്ചിത്രകാരന്മാര്‍ ഈ കഥകള്‍ വെള്ളിത്തിരയില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. രാജ്യം 77ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ ആ ചരിത്ര പോരാട്ടങ്ങളുടെ കഥകള്‍ പറഞ്ഞ മലയാള സിനിമകള്‍ ഏതൊക്കെയെന്ന് നോക്കാം.

നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം കുടുംബത്തോടൊപ്പവും സുഹൃത്തുക്കള്‍ക്കൊപ്പവും ഇരുന്ന് ഈ ചിത്രങ്ങള്‍ കാണാം, സ്വാതന്ത്ര്യ സമര പോരാട്ടത്തിലെ ഹീറോകള്‍ക്ക് അഭിവാദ്യം അര്‍പ്പിക്കാം..

Patriotic Movies Malayalam

1. കാലാപാനി

മലയാളത്തിലെ ക്ലാസിക് സിനിമകളിലൊന്ന് എന്ന് വിശേഷിപ്പിക്കാം പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടിലിറങ്ങിയ കാലാപാനിയെ. തബു, അമരീഷ് പുരി, പ്രഭു അടക്കം വന്‍ താരനിര അണിനിരന്ന ചിത്രം സ്വാതന്ത്ര്യസമര പോരാട്ട കാലത്തെ ബ്രിട്ടീഷ് ക്രൂരതകളുടെ നേര്‍ചിത്രമാണ്. പോര്‍ട്ട്‌ബ്ലെയര്‍ ജയിലില്‍ അടയ്ക്കപ്പെട്ട ഗോവര്‍ധന്റെ (മോഹന്‍ലാല്‍) ജീവിത കഥയിലൂടെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ അടയാളപ്പെടുത്തല്‍ കൂടിയാണ് കാലാപാനി.

2. 1921

1988ല്‍ പുറത്തിറങ്ങിയ ഐവി ശശി ചിത്രം. 1921-22 കാലത്ത് നടന്ന മാപ്പിള ലഹളയുടെ കഥ പറഞ്ഞ ചിത്രമാണിത്. ടി ദാമോദരന്റേതാണ് രചന. മാപ്പിള ലഹളയ്‌ക്കൊപ്പം ഖിലാഫത്ത് പ്രസ്ഥാനത്തേക്കുറിച്ചും കോണ്‍ഗ്രസിന്റെ വളര്‍ച്ചയെ കുറിച്ചും ചിത്രം വരച്ചിടുന്നു. മമ്മൂട്ടിക്കൊപ്പം സീമ, സുരേഷ് ഗോപി, മധു, ടിജി രവി അടക്കമുളളവര്‍ മികച്ച പ്രകടനം കാഴ്ച വെച്ച ചിത്രം.

Patriotic Movies Malayalam

3. വീരപുത്രന്‍

സ്വാതന്ത്ര്യസമര പോരാളി മുഹമ്മദ് അബ്ദുറഹിമാന്റെ ജീവിതമാണ് വീരപുത്രന്‍. എന്‍ പി മുഹമ്മദിന്റെ നോവലിനെ അടിസ്ഥാനമാക്കിയാണ് പിടി കുഞ്ഞുമുഹമ്മദ് ചിത്രമൊരുക്കിയിരിക്കുന്നത്. മുഹമ്മദ് അബ്ദുറഹിമാനായി വേഷമിട്ടിരിക്കുന്നത് നരേന്‍ ആണ്. ഒപ്പം സിദ്ദിഖ്, ശരത് കുമാര്‍, റൈമ സെന്‍, കലാഭവന്‍ മണി അടക്കമുളളവരും ചിത്രത്തിലുണ്ട്.

4. പഴശ്ശിരാജ

കേരളവര്‍മ്മ പഴശ്ശിരാജയായി മമ്മൂട്ടി തിരശ്ശീലയില്‍ നിറഞ്ഞാടിയ ചിത്രം. ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ പഴശ്ശിരാജയുടെ നേതൃത്വത്തില്‍ നടന്ന ഐതിഹാസിക പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. 2009ല്‍ പുറത്തിറങ്ങിയ ചിത്രം വിജയമായിരുന്നു. ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കനിഹ, ശരത് കുമാര്‍, മനോജ് കെ ജയന്‍, പത്മപ്രിയ അടക്കമുളളവരുമുണ്ട്.

5. ഉറുമി

ചരിത്രത്തിലൂന്നിയുളള സാങ്കല്‍പ്പിക കഥയും കഥാപാത്രങ്ങളുമാണ് സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ഉറുമി. 16ാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാര്‍ കേരളത്തില്‍ ചെയ്ത അക്രമങ്ങളാണ് ചിത്രത്തിലുടനീളം. മുരിക്കഞ്ചേരി കേളു എന്ന നായക കഥാപാത്രമായി പൃഥ്വിരാജ് എത്തുന്നു. പ്രഭുദേവയുടെ വവ്വാലിയും ജെനിലീയ ഡിസൂസയുടെ അറക്കല്‍ ആയിഷയുമെല്ലാം കയ്യടി നേടിയ കഥാപാത്രങ്ങളാണ്.

Patriotic Movies Malayalam

6. മരക്കാര്‍- അറബിക്കടലിന്റെ സിംഹം

സാമൂതിരിയുടെ കപ്പല്‍പ്പടയുടെ നായകന്‍ കുഞ്ഞാലിമരയ്ക്കാര്‍ നാലാമന്റെ കഥ പറയുന്ന ചിത്രമാണിത്. മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം പ്രിയദര്‍ശന്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. കാലാപാനിക്ക് ശേഷം ഇരുവരും ഒരുമിച്ച ചരിത്ര സിനിമ കൂടിയാണിത്. മലയാളത്തിലെ മികച്ച ഫീച്ചര്‍ സിനിമയ്ക്കുളള ദേശീയ പുരസ്‌ക്കാരം ഈ ചിത്രം സ്വന്തമാക്കി.

7. കീര്‍ത്തിചക്ര

ഈ മോഹന്‍ലാല്‍ ചിത്രം സ്വാതന്ത്ര്യ സമര ചരിത്രം പറയുന്നതല്ല. എന്നാല്‍ രാജ്യം കാക്കുന്ന സൈനികരെ ഓര്‍ക്കാതെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതെങ്ങനെ. ജമ്മു കശ്മീരിലെ തീവ്രവാദ ഓപ്പറേഷനാണ് ചിത്രത്തിന്റെ പ്രമേയം. മേജര്‍ രവി സംവിധാനം ചെയ്ത ചിത്രത്തില്‍ മേജര്‍ മഹാദേവന്‍ ആയി മോഹന്‍ലാല്‍ ആണ് അഭിനയിച്ചിരിക്കുന്നത്. തമിഴ് നടന്‍ ജീവയും പ്രധാന വേഷത്തിലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+