വിജയ് രജനീകാന്തിനെ മറികടന്നത് കേവലം 15 കോടിക്ക്: റെക്കോർഡുകള്‍ പഴങ്കഥയായ 2023, ഇതാ ആ 10 ചിത്രങ്ങള്‍
2023 തമിഴ് സിനിമാ വ്യവസായത്തെ സംബന്ധിച്ചിടത്തോളം അത്ഭുതകരമായ ഒരു വർഷം തന്നെയാണ്. തമിഴ് സിനിമകൾ റെക്കോർഡുകൾ തകർക്കുക മാത്രമല്ല ലോകമെമ്പാടും വലിയ ജനപ്രീതിയാർജ്ജിക്കുകയും ചെയ്തു. വിജയ്-ലോകേഷ് കനകരാജ് ചിത്രം ലിയോ എല്ലാ റെക്കോർഡുകളും മറികടന്ന് തമിഴകത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി മാറി. തൊട്ടുപിന്നാലെ ജയിലറുമുണ്ട്. പോയവർഷം തമിഴകത്ത് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.
ലിയോ
ലിയോ ലോകമെമ്പാട് നിന്നുമായി ₹615.5 കോടി കളക്ഷന്‍ നേടിയെന്നാണ് റിപ്പോർട്ട്. ഈ അവിശ്വസനീയമായ നേട്ടത്തോടെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടുന്ന രണ്ടാമത്തെ ദളപതി വിജയ് ചിത്രമായി ലിയോ മാറി. 2004ൽ പുറത്തിറങ്ങിയ ഗില്ലി ആ വർഷത്തെ ഏറ്റവും കളക്ഷന്‍ നേടിയ ചിത്രമായി മാറിയിരുന്നു.

ജയിലർ
ലിയോയയ്ക്ക് തൊട്ടുപിന്നാലെ രജനികാന്ത് നായകനായ ജയിലറുമുണ്ട്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രജനീകാന്തിനെ കൂടാതെ വിനായകൻ, രമ്യാ കൃഷ്ണൻ, വസന്ത് രവി, തമന്ന ഭാട്ടിയ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തി. ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസിൽ 600 കോടി രൂപ നേടിയെന്നാണ് റിപ്പോർട്ട്.
പൊന്നിയിൻ സെൽവൻ: II
2023-ലെ ഏറ്റവും കൂടുതൽ കളക്ഷന്‍ നേടിയ തമിഴ് ചിത്രങ്ങളുടെ പട്ടികയിലേക്കുള്ള മറ്റൊരു ശ്രദ്ധേയമായ കൂട്ടിച്ചേർക്കലാണ് പൊന്നിയിൻ സെൽവൻ: II (PS-2). 2022-ലെ പൊന്നിയിൻ സെൽവൻ: 1 എന്ന ചിത്രത്തിന്റെ തുടർച്ചയായിട്ടാണ് മണിരത്നം ഈ ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന്റെ ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസ് കളക്ഷൻ 343.5 കോടി രൂപയാണെന്നാണ് റിപ്പോർട്ട്.
വാരിസ്
വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത വാരിസ് എന്ന ചിത്രത്തിൽ ദളപതി വിജയ്, ആർ ശരത്കുമാർ, ശ്രീകാന്ത്, ഷാം, പ്രഭു, പ്രകാശ് രാജ്, രശ്മിക മന്ദാന എന്നിവരായിരുന്നു പ്രധാന വേഷങ്ങളിലെത്തിയത്. ആഗോളതലത്തിൽ 343.5 കോടി രൂപയാണ് ചിത്രം നേടിയത്.
തുനിവ്
എച്ച് വിനോദ് രചനയും സംവിധാനവും നിർവഹിച്ച തുനിവില്‍ അജിത് കുമാറായിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. മഞ്ജു വാര്യർ, സമുദ്രക്കനി, ജോൺ കൊക്കൻ, അജയ്, വീര എന്നിവരാണ് ചിത്രത്തിലെ മറ്റ് സഹതാരങ്ങൾ. ലോകമെമ്പാടും 196.6 കോടി രൂപയാണ് തുനിവു നേടിയത്.
വാത്തി
ധനുഷ് നായകനായ വാതി ഒരു യുവാവിന്റെ ജീവിതത്തെയും വിദ്യാഭ്യാസത്തിന്റെ സ്വകാര്യവൽക്കരണത്തിനെതിരായ പോരാട്ടങ്ങളുടേയും കഥയാണ് പറയുന്നത്. ആഗോള തലത്തില്‍ ചിത്രം നേടിയത് 107 കോടി രൂപയാണ്.
മാര്‍ക് ആന്‍റണി- 101.1 കോടി, മാവീരന്‍- 80.3 കോടി, ജിഗര്‍തണ്ടാ ഡബിള്‍ എക്സ്- 69.5 കോടി, മാമന്നന്‍- 66.7 കോടി തുടങ്ങിയവാണ് തുടർന്നുള്ള സ്ഥാനങ്ങളില്‍ നില്‍ക്കുന്നതെന്നും റിപ്പോർട്ടുകള്‍ പറയുന്നു.












Click it and Unblock the Notifications