മായാനദിക്ക് 25 ലക്ഷം വാങ്ങിയ ടൊവിനോ നാരദന് ചോദിച്ചത് ഇത്ര! തുറന്ന് പറഞ്ഞ് സന്തോഷ് ടി കുരുവിള
കൊച്ചി: സിനിമാ സമരത്തോട് യോജിപ്പില്ല എന്ന് നിര്‍മാതാവ് സന്തോഷ് ടി കുരുവിള. സമരം ചെയ്ത് കാര്യങ്ങള്‍ നേടിയെടുക്കാന്‍ മേഖലയല്ല സിനിമ എന്നും സുരേഷ് കുമാര്‍ പത്രസമ്മേളനം നടത്തിയതിനോട് യോജിപ്പില്ല എന്നും സന്തോഷ് ടി കുരുവിള പറഞ്ഞു. കാന്‍ ചാനല്‍ മീഡിയ എന്ന യൂട്യൂബ് ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സന്തോഷ് ടി കുരുവിളയുടെ വാക്കുകള്‍ ഇങ്ങനെയാണ്...
'ഒരിക്കലും ഒരു സമരം കൊണ്ട് കാര്യങ്ങള്‍ നേടിയെടുക്കാന്‍ പറ്റുന്ന മേഖലയല്ല സിനിമ. ഒന്നാമത് ഇവിടെ സിനിമകള്‍ക്ക് ഡേറ്റ് കിട്ടുന്നില്ല. വേറെ പല പ്രശ്നങ്ങളും ഉണ്ട്. ഇതിനിടയ്ക്ക് സമരം കൂടി വന്നാല്‍ വീണ്ടും വലിയ പ്രശ്നങ്ങൡലേക്ക് മാറും. മലയാളത്തില്‍ എന്റെ സിനിമയില്‍ അഭിനയിക്കാത്തത് സുരേഷ് ഗോപി, പൃഥ്വിരാജ്, ദുല്‍ഖര്‍ എന്നിവരാണ്. ബാക്കി എല്ലാ നടന്മാരും എന്റെ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.

മമ്മൂക്ക, ലാലേട്ടന്, നിവിന്‍ പോളി, ബിജു മേനോന്, കുഞ്ചാക്കോ ബോബന്, ടൊവിനോ തോമസ്, ഷെയന്‍ നിഗം തുടങ്ങി ഒരുവിധം എല്ലാവരും അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാലിനും മമ്മൂട്ടിക്കും ശമ്പളം കൊടുക്കുമ്പോള്‍ അതില്‍ മുടക്കുന്ന ആള്‍ക്ക് തിരിച്ചുകിട്ടും എന്ന് ചിന്തിക്കുന്നില്ലേ. അല്ലെങ്കില്‍ ചാരിറ്റിക്ക് കൊടുത്താല്‍ പോരെ. മമ്മൂട്ടിയും മോഹന്‍ലാലുമായി ബന്ധമുണ്ടാക്കാന്‍ നാലും അഞ്ചും കോടിയൊക്കെ അവരുടെ ചാരിറ്റിക്ക് കൊടുത്താല്‍ മതി.
അവരില്‍ നിന്ന് പ്രൊഡക്ട് കിട്ടാന്‍ വേണ്ടിയാണ് പണം മുടക്കുന്നത്. എനിക്ക് ഇതുവരെ ബുദ്ധിമുട്ടുണ്ടായിട്ടില്ല. എന്നോട് ഇതുവരെ ആരും ശമ്പളത്തിന് വേണ്ടി വിലപേശിയിട്ടില്ല. ടൊവിനോ മായാനദിയില്‍ അഭിനയിച്ചപ്പോള്‍ കൊടുത്തത് വെറും 25 ലക്ഷം രൂപയാണ്. അന്ന് തീരെ ചെറിയ പൈസയായിരുന്നു. നാരദന് സിനിമയില്‍ ടൊവിനോയ്ക്ക് കൊടുത്തത് ഒന്നേകാല്‍ കോടി രൂപയാണ്.
അതിനകത്ത് എനിക്ക് തോന്നുന്നു 10-30 ലക്ഷം രൂപ കൊടുക്കാനുണ്ട്. ഇന്ന് വരെ ചോദിച്ചിട്ടില്ല. കൊടുക്കണം, കൊടുക്കുകയും ചെയ്യും. ഞാന്‍ പറഞ്ഞത് എന്നെ കൊണ്ട് ആകുന്ന കാര്യമാണ് ഞാന്‍ അവരോട് സംസാരിക്കുന്നത്. എനിക്ക് അവരെ വേണമെങ്കില്‍ അവര്‍ പറയുന്നത് കൊടുക്കണം. ലോകത്ത് എല്ലായിടത്തും അങ്ങനെയല്ലേ. എല്ലാവരും വാങ്ങുന്ന പ്രതിഫലം ശരിയാണോ എന്നൊന്നും എനിക്കറിയില്ല.
ഞാനിപ്പോള്‍ ലാലേട്ടനൊപ്പം സിനിമ ചെയ്യുകയാണെങ്കില്‍ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ സാലറി എന്താണ് എന്ന് അന്വേഷിച്ച് അതോ അതിന് ഒത്തതോ ആയ തുക കൊടുക്കേണ്ടി വരും. അത് മമ്മൂക്കയ്ക്കാണെങ്കിലും ആര്‍ക്കാണെങ്കിലും അങ്ങനെയാണ്. എന്നാലെ എനിക്ക് ആ പ്രൊഡക്ട് ഉണ്ടാക്കാന്‍ പറ്റൂ. ഇത് ആ പ്രൊഡ്യൂസര്‍ക്ക് വേണമെങ്കില്‍ ചെയ്താല്‍ മതിയല്ലോ. ആരും നിര്‍ബന്ധിച്ച് ചെയ്യിക്കുന്നതല്ലല്ലോ.
സിനിമാസമരം കൊണ്ട് എന്താണ് പ്രയോജനം എന്ന് അറിയില്ല. സുരേഷ് ചേട്ടനൊക്കെ എത്ര നാളായി ഈ ഫീല്‍ഡില്‍ നില്ക്കുന്ന ആളാണ്. അദ്ദേഹത്തിന് അറിയാത്ത നടന്മാരുണ്ടോ മലയാളത്തില്‍. നടന്മാരോട് പോയി നമുക്കിത്തിരി ശമ്പളം കുറയ്ക്കാം എന്ന് പറയാന്‍ പറ്റാത്തത് എന്തുകൊണ്ടാണ്. അങ്ങനൊരു പത്രസമ്മേളനം നടത്തിയതിനോട് ഞാന്‍ പൂര്‍ണമായിട്ടും എതിരാണ്. ആ പത്രസമ്മേളനം കഴിഞ്ഞ ഉടനെ ഞാന്‍ പ്രൊഡ്യൂസര്‍ അജിത്തിനെ വിളിച്ചു.
കാലിത്തൊഴുത്തിലൊന്നും ആയിട്ടില്ലല്ലോ എന്ന് ചോദിച്ചു. ഇല്ല ചേട്ടാ എന്ന് പറഞ്ഞു. ഞാന്‍ പറഞ്ഞു നിങ്ങളിത് തീര്‍ച്ചയായും ജനങ്ങളെ അറിയിക്കണം. കാരണം ജനങ്ങള്‍ ഇവിടെ തെറ്റിദ്ധരിക്കുകയാണ്. ആ പത്രസമ്മേളനത്തില്‍ സുരേഷേട്ടന് പറഞ്ഞ മറ്റൊരു കാര്യമുണ്ട്. കീര്‍ത്തി സുരേഷും ടൊവിനോയും അഭിനയിച്ച വാശി എന്ന സിനിമയില്‍ തെലുങ്കിലും തമിഴിലും വലിയ ശമ്പളം വാങ്ങുന്ന കീര്‍ത്തി മലയാളത്തില്‍ ചെറിയ ശമ്പളമാണ് വാങ്ങിയത് എന്ന്.
ആ സിനിമയുടെ പ്രൊഡ്യൂസര്‍ സുരേഷേട്ടനാണ്. എന്തുകൊണ്ട് സുരേഷേട്ടന് കീര്‍ത്തി സുരേഷിനെ നായികയാക്കി മാത്രം സിനിമ ചെയ്തുകൂടാ. ടൊവിനോയോ ദുല്‍ഖറോ ചാക്കോച്ചനോ അഭിനയിക്കുന്ന സിനിമയ്ക്ക് ലഭിക്കുന്ന ഒരു മൂല്യമുണ്ട്. അത് വെച്ചാണ് സിനിമയ്്ക്ക് കച്ചവടം നടക്കുന്നത്,'
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications