Get Updates
Get notified of breaking news, exclusive insights, and must-see stories!

ടൊവിനൊ ഓരോ സിനിമയിലും ഉപയോഗിക്കുന്നത് ഓരോ പെർഫ്യൂം; വെറുതെയല്ല, പിന്നിലൊരു കാരണം ഉണ്ട്

ടാെവിനോ തോമസിന്റെ ഏറ്റവും പുതിയ ചിത്രമായ നടികർ ഇന്ന് പ്രദർശനത്തിന് എത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഇപ്പോൾ സിനിമയുടെ പ്രൊമോഷന്റെ ഭാ​ഗമായി നടത്തിയ ഒരു പരിപാടിയിൽ ടൊവിനോ തോമസ് പെർഫ്യൂമിനോടുള്ള തന്റെ ഇഷ്ടത്തെക്കുറിച്ച് പറഞ്ഞ കാര്യമാണ് ചർച്ചയാവുന്നത്. ജിഞ്ചർ മീഡയയുടെ ഒരു പരിപാടിയിൽ വെച്ച് ഒരു ആരാധിക ചോദിച്ച ചോദ്യത്തിന് മറുപടി ആയിട്ടാണ് ടൊവിനെ ഇതിനെക്കുറിച്ച് പറഞ്ഞത്.

ഓരോ സിനിമയിൽ അഭിനയിക്കുമ്പോഴും ഓരോ പെർഫ്യൂമാണ് ഉപയോഗിക്കാറുള്ളത്. പിന്നീട് ആ പെർഫ്യും ഉപയോഗിക്കുമ്പോൾ ആ കഥാപാത്രങ്ങളെ ഓർമ്മ വരാറുണ്ടെന്ന് പറയാറുണ്ട്, ആ സ്വഭാവം ഇപ്പോഴുമുണ്ടോ എന്നായിരുന്നു ചോദ്യം. ഇപ്പോഴും ആ ശീലം താൻ തുടരുന്നുണ്ടെന്നാണ് ടൊവിനോ പറഞ്ഞത്. പല ഓർമ്മകളും മണവുമായി ബന്ധപ്പെട്ടാണ് കിടക്കുന്നതെന്നും താരം പറഞ്ഞു.

tovi

പൊതുവെ എനിക്ക് ഘ്രാണ ശക്തി വളരെ സ്‌ട്രോങ് ആയിട്ടുള്ള ആളാണ്. എന്റെ പല മെമ്മറീസും ഈ ഫെർഫ്യൂമുകളായിട്ടും നാച്ചുറൽ സ്‌മെല്ലുകളുമായിട്ടുമൊക്കെ ബന്ധപ്പെട്ടതാണ്. എന്നെ അങ്ങനെ ചിന്തിപ്പിച്ചത് സ്‌കൂളിൽ പഠിക്കുന്ന സമയത്ത് എല്ലാ വർഷവും സ്‌കൂൾ തുറക്കുന്ന സമയത്ത് ഒരേ മണമാണ് കിട്ടുന്നത്. എൽ കെ ജി തൊട്ട് പത്താം ക്ലാസ്, പ്ലസ് ടു വരെ ഈ ജൂൺ മാസത്തിൽ സ്‌കൂൾ തുറക്കുമ്പോൾ മഴയുണ്ടാവും നനഞ്ഞ മണ്ണിന്റെ മണമുണ്ടാകും. പുതിയ പുസ്തകത്തിന്റെയും പുതിയ യൂണിഫോമിന്റെയും മണമുണ്ടാകും.

പത്തിലും പ്ലസ് വണ്ണിലുമൊക്കെ പഠിക്കുമ്പോൾ പോലും എനിക്ക് എന്റെ എൽ കെ ജി ഓർമ വരാറുണ്ടായിരുന്നു. മണം നമ്മുടെ മെമ്മറിയുമായിട്ട് ഭയങ്കരമായി ബന്ധപ്പെട്ട് കിടക്കുന്നതായി എനിക്ക് തോന്നാറുണ്ട്. അത് എത്രത്തോളം തിയററ്റിക്കലി അങ്ങനെയാണോ എന്നൊന്നും എനിക്കറിയില്ല, ഞാനെന്റെയൊരു സന്തോഷത്തിന് തുടർന്ന് പോകുന്ന ശീലമാണ്. ആ ശീലം ഇപ്പോഴും ഉണ്ട്. മിന്നൽ മുരളിയിൽ സി എൻ എച്ചിന്റെ ബാഡ് ബോയി എന്ന പെർഫ്യൂമാണ് ഉപയോഗിച്ചത് എന്നാണ് ചോദിച്ചത്. തനിക്ക് പെർഫ്യൂം കളക്ഷൻ ഉണ്ടെന്നും തനിക്ക് അത് ഭയങ്കര സന്തോഷമുള്ള കാര്യമാണെന്നും അദ്ദേഹം പറയുന്നു.

അതേ സമയം ടാെവിനോ ആരാധകർ കാത്തിരുന്ന ചിത്രമായിരുന്നു നടികർ. മികച്ച അഭിനയമാണ് ടൊവിനോ നടത്തിയിരിക്കുന്നത് എന്ന് തന്നെയാണ് പുറത്തുവരുന്ന വിവരം. ലാൽ ജൂനിയറാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. നായിക ഭാവനയാണ്. അലൻ ആന്റണിയും അനൂപ് വേണു​ഗോപാലുപമാണ് ചിത്രം നിർമ്മിക്കുന്നത്.

മൈത്രി മൂവി മേക്കേഴ്സ് നിർമാണിത്തിന്റെ ഭാ​ഗമാകുന്നു. പ്രശാന്ത് മാധവാണ് പ്രൊഡക്ഷൻ ഡിസൈൻ. സൗബിൻ ഷാഹിറും പ്രധാന വേഷത്തിലെത്തുന്നു. ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ, ലാൽ,ഷൈ ടോം ചാക്കോ, രഞ്ജിത്ത്, ഇന്ദ്രൻസ്, ബാലു വർ​ഗീസ്, മധുപാൽ, അൽത്താഫ്, വിജയ് ബാബു, സുരേഷ് കൃഷ്ണ, ​ഗണപതി എന്നിങ്ങനെ വൻ താരനിര തന്നെയാണ് ചിത്രത്തിലുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+