Get Updates
Get notified of breaking news, exclusive insights, and must-see stories!

ടൊവിനോ ചിത്രത്തിന്റെ ബജറ്റ് 30 കോടി, കളക്ഷന്‍ 3.5 കോടി; ജനുവരിയിലെ കണക്ക് പുറത്തുവിട്ട് നിര്‍മാതാക്കള്‍

കൊച്ചി: ഈ വര്‍ഷം പുറത്തിറങ്ങിയ മലയാള സിനിമകളുടെ കളക്ഷന്‍ റെക്കോഡ് പുറത്തുവിട്ട് നിര്‍മാതാക്കളുടെ സംഘടന. ഈ വര്‍ഷം ജനുവരിയില്‍ മാത്രം പുറത്തിറങ്ങിയത് 28 സിനിമകളാണ്. ഇതില്‍ ഒരൊറ്റ സിനിമ മാത്രമാണ് ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയത് എന്നാണ് നിര്‍മാതാക്കള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നത്. ജനുവരിയില്‍ മാത്രം 110 കോടി രൂപയുടെ നഷ്ടമാണ് മലയാള സിനിമയില്‍ ഉണ്ടായത്.

ആസിഫ് അലി - ജോഫിന്‍ ടി. ചാക്കോ കൂട്ടുകെട്ടിലിറങ്ങിയ 'രേഖാചിത്രം' മാത്രമാണ് ജനുവരിയില്‍ ഹിറ്റായത്. എട്ടര കോടി ബജറ്റില്‍ ഇറങ്ങിയ ഈ ചിത്രം കേരളത്തിലെ തിയേറ്ററില്‍ നിന്ന് പന്ത്രണ്ടര കോടി രൂപയാണ് കളക്ട് ചെയ്തത്. ബാക്കിയെല്ലാ സിനിമകളും മുടക്കുമുതല്‍ തിരിച്ചുപിടിക്കുന്നതില്‍ പോലും പരാജയപ്പെട്ടു എന്നാണ് നിര്‍മാതാക്കളുടെ സംഘടന തന്നെ പറയുന്നത്.

Identity

ടൊവിനോ തോമസിന്റെ ഐഡന്റിറ്റി എന്ന ചിത്രം 30 കോടി രൂപ ബജറ്റില്‍ ആണ് ഒരുക്കിയത്. എന്നാല്‍ വെറും മൂന്നര കോടി രൂപ മാത്രമാണ് കേരളത്തില്‍ നിന്ന് ചിത്രത്തിന് ലഭിച്ചത്. 18 കോടി ചെലവിട്ട് ഒരുക്കിയ പ്രാവിന്‍കൂട് ഷാപ്പിന്റെ കേരള കളക്ഷന്‍ വെറും നാല് കോടി രൂപ മാത്രമാണ്. ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തി രണ്ടര കോടി ബജറ്റില്‍ ഒരുക്കിയ 'ഒരുമ്പെട്ടവന്‍' നേടിയത് മൂന്ന് ലക്ഷം രൂപയാണ്.

ഡൊമിനിക് ആന്‍ഡ് ദ് ലേഡീസ് പഴ്‌സ് എന്ന മമ്മൂട്ടി ചിത്രത്തിന്റെ ബജറ്റ് 19 കോടി രൂപയാണ്. കേരളത്തില്‍ നിന്ന് ഈ സിനിമയ്ക്ക് 4.25 കോടി രൂപ മാത്രമാണ് നേടാനായത്. എന്ന് സ്വന്തം പുണ്യാളന്‍ എന്ന സിനിമയുടെ ബജറ്റ് 8.7 കോടി രൂപയായിരുന്നു. ഈ സിനിമയ്ക്ക് ലഭിച്ചത് 1.20 കോടി രൂപ മാത്രമാണ്. 8.9 കോടി ബജറ്റിലിറങ്ങിയ പൊന്‍മാന്റെ കളക്ഷന്‍ രണ്ടര കോടിയാണ്.

ഒരു ജാതി ജാതകം എന്ന വിനീത് ശ്രീനിവാസന്‍ ചിത്രം അഞ്ച് കോടി ചെലവിട്ടാണ് ഒരുക്കിയത്. ഈ ചിത്രം ഒന്നര കോടി കളക്ട് ചെയ്തു. അതേസമയം ഡൊമിനിക് ആന്‍ഡ് ദ് ലേഡീസ് പഴ്‌സ്, പൊന്‍മാന്‍, ഒരു ജാതി ജാതകം എന്നീ സിനിമകള്‍ തിയറ്റര്‍ കലക്ഷന്‍ കൂടാതെ മറ്റ് ബിസിനിസുകളില്‍ നിന്നും ലാഭമുണ്ടാക്കിയ സിനിമകളാണെന്നും നിര്‍മാതാക്കളുടെ സംഘടന വ്യക്തമാക്കി.

താരങ്ങളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും പ്രതിഫലമാണ് സിനിമകളിലെ ബജറ്റിന്റെ 60 ശതമാനത്തോളം തുക എന്നും ഇതാണ് സാമ്പത്തിക നഷ്ടത്തിന് ആക്കം കൂട്ടുന്നതെന്നും നിര്‍മാതാക്കള്‍ അവകാശപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+