ടൊവീനോയുടെ തൂക്കിയടി; 'ഇത് അയാളുടെ കാലമല്ലേ'.. പ്രതിഫലത്തിലും ഞെട്ടിച്ച് താരം
എആർഎം അഥവാ അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിലൂടെ വീണ്ടും ചരിത്രം കുറിച്ചിരിക്കുകയാണ് ടൊവിനോ തോമസ്. '2018' എന്ന സിനിമയ്ക്ക് ശേഷം മറ്റൊരു 100 കോടി പടം എന്ന നേട്ടമാണ് ടൊവീനോ സ്വന്തമാക്കിയിരിക്കുന്നത്. വെറും 30 കോടിയിൽ ഒരുങ്ങിയ ചിത്രം മൂന്നാഴ്ച കൊണ്ടാണ് 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചത്. ടൊവീനോ എന്ന നടന്റെ അഴിഞ്ഞാട്ടമാണ് ചിത്രത്തിൽ കണ്ടതെന്നാണ് പ്രേക്ഷകർ ഒന്നടങ്കം ഒരേ സ്വരത്തിൽ പറഞ്ഞത്. സൂപ്പർ താരപദവിയിലേക്കുള്ള ടൊവീനോയുടെ അടുത്ത ചവിട്ടുപടി കൂടിയായിരിക്കുകയാണ് ചിത്രം എന്ന അഭിപ്രായവും ശക്തമാണ്.
ഒറ്റയ്ക്ക് വഴവെട്ടി വന്ന് മലയാള സിനമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് ടൊവിനോ തോമസ് . 2012 ൽ തന്റെ സിനിമ കരിയർ ആരംഭിച്ച ടൊവീനോ 13 വർഷങ്ങൾക്കിപ്പുറം മലയാളത്തിന്റെ യുവതാരങ്ങളുടെ പട്ടികയിൽ ഏറ്റവും മുൻ നിരയിൽ തന്നെയുണ്ട്. കോഗ്നിസെന്റ് എന്ന ഐടി സ്ഥാപനത്തിൽ സോഫ്റ്റ്വെയർ എൻജിയൻ ജോലി ഉപേക്ഷിച്ചാണ് ടൊവീനോ തന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്. ആദ്യം മോഡലായി തുടങ്ങി, 2012 ൽ പ്രഭുവിന്റെ മക്കൾ എന്ന ചിത്രം ചെയ്തു. അത് കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല.

ദുൽഖർ സൽമാൻ നായകനായ എബിസിഡി എന്ന ചിത്രത്തിൽ ഒരു രാഷ്ട്രീയക്കാരന്റെ വേഷത്തിലായിരുന്നു ടൊവീനോയെ പിന്നീട് പ്രേക്ഷകർ കണ്ടത്. എന്ന് നിന്റെ മൊയ്തീനിലെ 'അപ്പുവേട്ടനായി' ടൊവീനോ മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്നു. പിന്നീട് താരത്തിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.
7th ഡേ, മിന്നൽ മുരളി, കള, ഗപ്പി, ഗോദ, മായാനദി, തീവണ്ടി, ലൂസിഫർ, വൈറസ്, ലൂക്ക, കൽക്കി, തല്ലുമാല, 2018, അന്വേഷിപ്പിൻ കണ്ടെത്തും തുടങ്ങി 50 ഓളം ചിത്രങ്ങളിൽ ടൊവീനോ വേഷമിട്ടു. ഇതിൽ മിന്നൽ മുരളി, തല്ലുമാല അടക്കമുള്ള ചിത്രങ്ങളിലെ ടൊവിനോയുടെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.
ടൊവീനോ പ്രതിഫലം കുത്തനെ കൂട്ടിയോ?
മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന യുവ താരം ദുൽഖർ സൽമാനാണ്. ഒരു സിനിമയ്ക്ക് മൂന്ന് മുതൽ 8 കോടി വരെയാണത്രേ ദുൽഖർ വാങ്ങുന്നത്. തൊട്ട് പിന്നാലെ ഫഹദ് ഫാസിലും ഉണ്ട്. 3 മുതൽ 6.5 കോടി വരെയാണ് ഒരു ചിത്രത്തിന് ഫഹദിന്റെ പ്രതിഫലം. പ്രതിഫലത്തിന്റെ കാര്യത്തിൽ ടൊവീനോ മൂന്നാം സ്ഥാനത്താണ്.
ടൊവീനോയോട് പ്രതിഫലത്തെ കുറിച്ച് ഒരിക്കൽ ചോദ്യം ഉയർന്നപ്പോൾ അത് സിനിമയുടെ സ്കെയിൽ അനുസരിച്ചാണ് നിശ്ചയിക്കാറുള്ളത് എന്നാണ് താരം മറുപടി നൽകിയത്. ചില നോൺ-കൊമേഷ്യൽ സിനിമകളിൽ പ്രതിഫലം കൂടുതലായി ആവശ്യപ്പെടാറില്ലെന്നും താരം പറഞ്ഞു.
2012 ൽ കള ചെയ്യുന്ന സമയത്ത് അതിന്റെ പ്രതിഫലത്തെ കുറിച്ചല്ല താൻ ആലോചിച്ചത്. അത്തരമൊരു പ്രൊജക്ടിന്റെ ഭാഗമാകാനാണ് താൻ ആഗ്രഹിച്ചത്. അതുകൊണ്ട് തന്നെ ആ സിനിമയിൽ താൻ നിക്ഷേപിച്ചു', എന്നായിരുന്നു താരത്തിന്റെ വാക്കുകൾ. എന്തായാലും ഒരു സിനിമയ്ക്ക് വേണ്ടി നേരത്തേ 1.5 മുതൽ മൂന്ന് കോടി വരെയായിരുന്നു ടൊവീനോ വാങ്ങിയത് എന്നായിരുന്നു റിപ്പോർട്ടുകൾ. നിലവിൽ അത് 6 കോടി വരെയാണെന്നും ചില റിപ്പോർട്ടുകൾ പറയുന്നു.
ടൊവീനോയുടെ ആസ്തി
ടൊവീനോയുടെ ആകെ ആസ്തി 5 മുല്യൺ ആണെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നത്. വാഹന പ്രേമി കൂടി ആയ ടൊവീനോയ്ക്ക് 1.71 കോടിയുടെ കാർ ശേഖരവും ഉണ്ട്. അതായത് ഓഡി ക്യു 7 , ബിഎംഡബ്ല്യു 7 എന്നിവ അടക്കമുള്ള കാറുകളാണ് ടൊവീനോയ്ക്ക് സ്വന്തമായുള്ളത്.












Click it and Unblock the Notifications