തൃഷ സിനിമ പൂർണ്ണമായി ഉപേക്ഷിക്കുന്നു? വിജയിയുടെ കൈ പിടിക്കുമോ? തീരുമാനത്തില്‍ അമ്മയുമായി തർക്കം
പ്രമുഖ ദക്ഷിണേന്ത്യന്‍ നടി തൃഷ കൃഷ്ണന്‍ സിനിമ ജീവിതം ഉപേക്ഷിക്കുന്നതായി റിപ്പോർട്ട്. അഭിനയം പൂർണ്ണമായി അവസാനിപ്പിക്കുന്ന താരം രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ പോകുന്നുവെന്ന തരണത്തിലാണ് പ്രചരണം. പ്രമുഖ തമിഴ് സിനിമ നിരീക്ഷകന്‍ ആനന്തന്റെ ചില വാക്കുകളുടെ ചുവടുപിടിച്ചാണ് ഇത്തരമൊരു പ്രചരണം ശക്തമായത്. സിനിമ രംഗം വിടുന്ന കാര്യം തൃഷ അമ്മയുമായി സംസാരിച്ചുവെന്ന് വരെ ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
സിനിമ ഉപേക്ഷിക്കുന്നുവെന്ന കാര്യം പറഞ്ഞതിന് പിന്നാലെ തൃശയും അമ്മയും തമ്മില വാഗ്വാദം ഉണ്ടായതായും ആനന്തന്‍ അവകാശപ്പെടുന്നുണ്ട്. സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള താരത്തിന്റെ തീരുമാനത്തെ അമ്മ ശക്തമായി എതിർക്കുന്നുവെന്നാണ് റിപ്പോർട്ട്. അഭിനയിച്ച് ബോറടിച്ചു പോയതും, മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നതിനാലുമാണ് സിനിമ വിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ആനന്തന്റെ വാക്കുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് സിനിമ വിട്ട് രാഷ്ട്രീയത്തിലേക്ക് പോകാനാണ് താരം ഒരുങ്ങുന്നുവെന്ന പ്രചരണമുണ്ട്.

അടുത്ത സുഹൃത്തായ വിജയ് രൂപീകരിച്ച തമിഴക വെട്രി കഴകം എന്ന പാർട്ടിയുടെ ഭാഗമായിട്ടാകും രാഷ്ട്രീയ പ്രവേശനമെന്ന വിലയിരുത്തലുകള്‍ സാമൂഹിക മാധ്യമങ്ങളിലും ശക്തമാണ്. നേരത്തെ, വളര്‍ത്തുനായ മരിച്ചതിനെത്തുടര്‍ന്ന് ബ്രേക്ക് എടുക്കുകയാണെന്ന് തൃഷ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ തീര്‍ക്കുന്ന പ്രൊജക്ടുകള്‍ക്ക് അപ്പുറം തൃഷ പുതിയ കഥകള്‍ കേള്‍ക്കുന്നില്ലെന്നും റിപ്പോർട്ടുണ്ട്.
മഞ്ജു വാര്യർ ഇങ്ങനെയാണോ സംസാരിക്കുന്നത്, വ്യാജ ഓഡിയോ? വീണ്ടും മറുപടി; മഞ്ജുവും മകളും അപകടത്തിലെന്ന് സനല്‍കുമാർ
അതേസമയം, തൃഷയുടേതായി ഒട്ടനവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ടൊവിനോ തോമസിനൊപ്പം അഭിനയിച്ച ഐഡന്റിറ്റിയാണ് തൃഷയുടേതായി ഈ വർഷം ആദ്യമായി പുറത്തിറങ്ങിയ ചിത്രം. ഫെബ്രുവരി 6ന് അജിത്ത് നായകനായി എത്തുന്ന വിഡാമുയര്‍ച്ചി തിയേറ്ററുകളിൽ എത്തും. അജിത്തിനൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മറ്റൊരു ചിത്രമായ ഗുഡ് ബാഡ് അഗ്ലിയുടെ റിലീസ് ഏപ്രില്‍ 10 നാണ്.
ഈ ചിത്രങ്ങള്‍ക്ക് പുറമെ വർഷങ്ങള്‍ക്ക് ശേഷം കമല്‍ഹാസനും മണി രത്നവും ഒന്നിക്കുന്ന തഗ് ലൈഫ് എന്ന ചിത്രത്തിലും തൃഷ പ്രധാനപ്പെട്ട ഒരു വേഷം ചെയ്യുന്നുണ്ട്. ജൂണിലാണ് തഗ് ലൈഫിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. നിലവിൽ നടി തൃഷ അഭിനയിച്ച് വരുന്നത് സൂര്യയുടെ 45-ാമത് ചിത്രത്തിലാണ്. ആർജെ ബാലാജി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് പിന്നാലെ ഇതേ സംവിധായകന്റെ മാസാണി അമ്മൻ ചിത്രത്തിലും തൃഷ നായികയായി എത്തുമെന്നാണ് റിപ്പോര്‍ട്ടുകൾ. തെലുങ്കില്‍ ചിരഞ്ജീവിക്ക് ഒപ്പം അഭിനയിച്ച വിശ്വംഭര എന്ന ചിത്രവും തൃഷയുടേതായി ഉടന്‍ പുറത്ത് വരുന്നുണ്ട്.
സിനിമ അഭിനയത്തില്‍ ഇത്രയും സജീവമായി തുടരുന്നതിന് ഇടയിലാണ് തരം എല്ലാം ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന റിപ്പോർട്ടുകള്‍ വരുന്നത്. എന്നാല്‍ ഇക്കാര്യങ്ങളോട് നടി യാതൊരു വിധത്തിലുള്ള പ്രതികരണവും നടത്തിയിട്ടില്ല. പൊതുവെ ഇത്തരം വിവാദങ്ങളോട് പ്രതികരിക്കാത്ത വ്യക്തി കൂടിയാണ് തൃഷ.
അതേസമയം, സിനിമകളില്‍ നിരവധി തവണ പ്രണയ ജോഡികളായിട്ടുള്ള വിജയും തൃഷയും യഥാർത്ഥ ജീവിതത്തിലും പ്രണയത്തിലാണെന്ന പ്രചരണവും ഇടക്ക് ശക്തമായിരുന്നു. വിജയിയുടെ പിറന്നാളിന് തൃഷ പങ്കുവെച്ച ആശംസ പോസ്റ്റ് വൈറലായതോടെ തൃഷ-വിജയ് ബന്ധം ആരാധകർക്കിടയിൽ ചർച്ചയാകുകയായിരുന്നു. ഇരുവരും ഔട്ടിങിന് പോകാന്‍ തയ്യാറായി ലിഫ്റ്റിൽ കയറി നില്‍ക്കുമ്പോള്‍ എടുത്ത ചിത്രത്തോടൊപ്പമായിരുന്നു തൃഷയുടെ കുറിപ്പ്.
കഴിഞ്ഞ മാസം ഗോവയില്‍ നടന്ന കീർത്തി സുരേഷിന്റെ വിവാഹ ചടങ്ങിലും തൃഷയും വിജയിയും ഒരുമിച്ച് എത്തിയതും "പ്രണയ ഗോസിപ്പിന്" ശക്തി പകർന്നു. വിജയ്‌യുടെ മാനേജർ ജഗദീഷിനൊപ്പം വിജയ്‌യും തൃഷയും ഒരുമിച്ച് യാത്ര ചെയ്യുന്നതായി വ്യക്തമാക്കുന്ന ഫ്ലൈറ്റ് ടിക്കറ്റ് ഓൺലൈനിൽ പ്രചരിച്ചത്. എയർപോർട്ടിലെ സെക്യൂരിറ്റി ചെക്ക് പോയിൻ്റിലൂടെ ഇരുവരും മുന്നോട്ട് പോകുന്നതിന്റെ ഫോട്ടോകളും അന്ന് പുറത്ത് വന്നിരുന്നു.












Click it and Unblock the Notifications