ആനിമല്‍ കള്‍ട്ട് ചിത്രമെന്ന് തൃഷ, വിവാദം, സ്ത്രീവിരുദ്ധത പ്രോത്സാഹിപ്പിക്കുകയാണെന്ന് ആരാധകര്‍
രണ്‍ബീര്‍ കപൂറിന്റെ ആനിമല്‍ ബോളിവുഡില്‍ തരംഗം തീര്‍ത്ത് കൊണ്ടിരിക്കുകയാണ്. അതേസമയം തന്നെ ചിത്രം സ്ത്രിവിരുദ്ധതയുടെയും ടോക്സിക് മാസ്കുലിനിറ്റിയുടെ പേരിലും വിമര്‍ശനം നേരിടുന്നുണ്ട്. രണ്‍ബീറിന്റെ ചില ഡയലോഗുകള്‍ ചിത്രത്തെ കൂടുതല്‍ വിവാദമാക്കിയിരിക്കുകയാണ്. ഇതിനിടെ ചിത്രത്തെ പിന്തുണച്ച് നടി തൃഷ വിവാദത്തിലാക്കിയിരിക്കുകയാണ്.
ആനിമല്‍ കണ്ട ശേഷം തൃഷ തന്റെ അഭിപ്രായം എക്സില്‍ രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തൃഷയ്ക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്. നേരത്തെ മന്‍സൂര്‍ അലി ഖാന്റെ ബലാത്സംഗ പരാമര്‍ശത്തില്‍ തൃഷ നടത്തിയ പരാമര്‍ശത്തെ ശക്തമായ എതിര്‍ത്തെങ്കിലും സമാനമായ മറ്റൊരു വിഷയത്തില്‍ നടി അനുകൂലമായ പ്രസ്താവന നടത്തിയെന്നാണ് ആരാധകര്‍ ഉന്നയിക്കുന്നത്.

ആനിമല്‍ കള്‍ട്ട് ചിത്രമാണെന്നായിരുന്നു നടി ട്വീറ്റ് ചെയ്തത്. എന്നാല്‍ ചിത്രത്തിലെ വിവാദ രംഗങ്ങള്‍ കഴിഞ്ഞ ദിവസം ചോര്‍ന്നതോടെ സംവിധായകന് സന്ദീപ് റെഡ്ഡി വംഗ വലിയ വിമര്‍ശനമാണ് നേരിടുന്നത്. ചിത്രത്തില്‍ സാനിറ്ററി പാഡുകളെ കുറിച്ചുള്ള രണ്‍ബീറിന്റെ കഥാപാത്രം പറയുന്ന ഡയലോഗ് അടക്കമാണ് വിവാദമായിരിക്കുന്നത്. അതേസമയം വിവാദമായതോടെ തൃഷ ട്വീറ്റ് ഡിലീറ്റ് ചെയ്തിരിക്കുകയാണ്.
എന്നാല്‍ ഇതിന്റെ സ്ക്രീന്‍ഷോട്ടുകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ടോക്സിക്കായിട്ടുള്ള പുരുഷന്മാരെ നടി ഹീറോയായി കാണിക്കുകയാണെന്നും, അത്തരം കാര്യത്തെ നടി പിന്തുണയ്ക്കുന്നുവെന്നും ആരാധര്‍ ആരോപിച്ചു. മന്‍സൂര്‍ അലി ഖാന്റെ പരാമര്‍ശവും, തൃഷയുടെ പിന്തുണയും ഒരുപോലെ കാണാവുന്നതാണെന്നും ചിലര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.മന്‍സൂര്‍ അലി ഖാന്റെ ബലാത്സഗം പരാമര്‍ശത്തിനെതിരെ രൂക്ഷമായി പ്രതികരിച്ചിരുന്നു തൃഷ.
എന്നാല്‍ ആനിമല്‍ സ്ത്രീവിരുദ്ധത നിറഞ്ഞ ചിത്രമാണ്. അതില്‍ സ്ത്രീകളെ വളരെ മോശമായിട്ടാണ് കാണിച്ചിരിക്കുന്നത്. ഇത്തരമൊരു ചിത്രത്തെ എങ്ങനെയാണ് തൃഷയ്ക്ക് പിന്തുണയ്ക്കാനാവുകയെന്നും കമന്റുകളുണ്ട്. നടി ഇരട്ടത്താപ്പ് കാണിക്കുകയാണെന്നും ആരാധകര്‍ ആരോപിക്കുന്നു. ഇതിന് പിന്നാലെയാണ് പോസ്റ്റ് ഡിലീറ്റ് ചെയ്തത്. എന്തിനാണ് നടി ഈ ചിത്രത്തെ കള്‍ട്ട് എന്ന് വിശേഷിപ്പിച്ചതെന്ന് നിരവധി പേരാണ് ചോദിച്ചിരിക്കുന്നത്.
പുരുഷന്മാര് പോലും ഈ ചിത്രത്തെ തള്ളിക്കളയുന്നു. എന്നാല്‍ നടിമാര്‍ എന്താണ് ഈ ചിത്രത്തിന് ഇത്ര ഹൈപ്പ് നല്‍കുന്നതെന്നും കമന്റുകളുണ്ട്. ആനിമല്‍ പോലുള്ള ചിത്രങ്ങളാണ് മന്‍സൂര്‍ അലി ഖാനെ പോലുള്ളവരെ സൃഷ്ടിക്കുന്നതെന്നും ഒരാള്‍ കുറിച്ചു. അതേസമയം നെഗറ്റീവ് പ്രചാരണങ്ങളെ ചിത്രത്തെ ബാധിച്ചിട്ടില്ല. വീക്കെന്‍ഡില്‍ വലിയ കളക്ഷനാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
168 കോടിയാണ് ഹിന്ദിയില്‍ നിന്ന് മാത്രമായി ചിത്രം കളക്ട് ചെയ്തിരിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. ആഗോള തലത്തില്‍ 300 കോടിയിലേറെ ചിത്രം കളക്ട് ചെയ്തിരിക്കുന്നത്. ഈ വര്‍ഷത്തെ വമ്പന്‍ ഹിറ്റുകളില്‍ ഇനി പഠാന്, ജവാന്, ഗദര്‍ 2 എന്നിവ മാത്രമാണ് ആനിമലിന് മുന്നിലുള്ളത്. ടൈഗര്‍ ത്രീയെ അടക്കം ചിത്രം മറികടന്നിരിക്കുകയാണ്.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications