മന്‍സൂര്‍ അലി ഖാന്റെ മാപ്പപേക്ഷയോട് തൃഷ പ്രതികരിച്ചത് ഇങ്ങനെ, സോഷ്യല്‍ മീഡിയയിലെ മറുപടി വൈറല്‍
ചെന്നൈ: നടന് മന്‍സൂര്‍ അലി ഖാന് നേരത്തെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞതില്‍ പ്രതികരിച്ച് തൃഷ. ലിയോ സിനിമയുമായി ബന്ധപ്പെട്ടായിരുന്നു മന്‍സൂര്‍ അലി ഖാന് സ്ത്രീവിരുദ്ധ പരാമര്‍ശം നേടത്തെ നടത്തിയത്. തൃഷയുമായി ബെഡ് റൂം സിന് കാണുമെന്ന് പ്രതീക്ഷിച്ചെന്നും, അതിന് ആഗ്രഹമുണ്ടായിരുന്നുവെന്നും മന്‍സൂര്‍ അലി ഖാന് പറഞ്ഞിരുന്നു.
ചിത്രത്തിലെ സുപ്രധാന വേഷത്തിലായിരുന്നു മന്‍സൂര്‍ അലി ഖാന് എത്തിയത്. മന്‍സൂറിന്റെ പരാമര്‍ശത്തില്‍ നേരത്തെ കടുത്ത വിമര്‍ശനവുമായി തൃഷയും, ലിയോയുടെ സംവിധായകന് ലോകേഷ് കനകരാജും രംഗത്തെത്തിയിരുന്നു. മന്‍സൂര്‍ അലി ഖാന് മനുഷ്യരാശിക്ക് തന്നെ അപമാനമാണെന്നായിരുന്നു തൃഷയുടെ നേരത്തെയുള്ള പ്രതികരണം. അതേസമയം മന്‍സൂറിനെതിരെ പോലീസ് നേരത്തെ കേസെടുത്തിരുന്നു.

വിവാദ പരാമര്‍ശമുണ്ടായതിന് പിന്നാലെ താന്‍ എന്താണ് തെറ്റ് ചെയ്തതെന്നും മാപ്പ് പറയേണ്ടതായോ, ഖേദം പ്രകടിപ്പിക്കേണ്ടതായോ ആ പരാമര്‍ശത്തില്‍ തനിക്ക് തോന്നിയിട്ടില്ലെന്നായിരുന്നു മന്‍സൂറിന്റെ നേരത്തെയുള്ള നിലപാട്. കഴിഞ്ഞ ദിവസം നടന് ചോദ്യം ചെയ്യലിന് ഹാജരാവാതിരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കോടതിയില്‍ നിന്നുള്ള വിമര്‍ശനം വന്നതിന് പിന്നാലെ പോലീസിന് മുന്നിലെത്തി മൊഴി നല്‍കിയിരുന്നു.
തുടര്‍ന്നാണ് ഇന്ന് അദ്ദേഹം ഖേദം പ്രകടിപ്പിച്ചത്. സഹപ്രവര്‍ത്തകയായ തൃഷയെ വേദനിപ്പിച്ചെന്ന് മനസ്സിലാക്കുന്നു. ഇതില്‍ താന്‍ പരസ്യമായി മാപ്പ് പറയുന്നു എന്നാണ് മന്‍സൂര്‍ അലി ഖാന് വാര്‍ത്താക്കുറപ്പിലൂടെ പറഞ്ഞത്. അതേസമയം ഇപ്പോള്‍ മന്‍സൂര്‍ അലി ഖാന്റെ മാപ്പപേക്ഷയില്‍ തൃഷയുടെ മറുപടിയാണ് വൈറലാവുന്നത്. താന്‍ നടനോട് ക്ഷമിച്ച് കഴിഞ്ഞതായിട്ടാണ് എക്സില്‍ നടി കുറിച്ചത്. ജീവിതത്തില്‍ തെറ്റ് സംഭവിക്കുന്നത് മനുഷ്യസഹജമാണ്. എന്നാല്‍ അതില്‍ മാപ്പ് നല്‍കുക എന്നത് ദൈവികമാണെന്നും തൃഷ കുറിച്ചു.
കൈകൂപ്പി നില്ക്കുന്ന ഇമോജിയും ഇതോടൊപ്പം കുറിച്ചിട്ടുണ്ട്. നേരത്തെ മന്‍സൂര്‍ അലി ഖാന്റെ പരാമര്‍ശത്തിനെതിരെ തെലുങ്കില്‍ നിന്ന് ചിരഞ്ജീവി അടക്കം രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. തൃഷ ഇനി മന്‍സൂര്‍ അലി ഖാന് അഭിനയിക്കുന്ന ചിത്രങ്ങളുടെ ഭാഗമാവില്ലെന്നും അറിയിച്ചിരുന്നു. ലോകേഷ് കനകരാജും തീര്‍ത്തും മോശം പരാമര്‍ശമാണ് ഇതെന്ന് പറഞ്ഞിരുന്നു.
ലോകേഷിന്റെ പ്രതികരണത്തിന് മറുപടിയുമായി മന്‍സൂര്‍ അലി നേരത്തെ രംഗത്തെത്തിയിരുന്നു. ഇനി മുതല്‍ ലോകേഷിന്റെ ചിത്രങ്ങളില്‍ അഭിനയിക്കില്ലെന്നും, നായക വേഷം ലഭിച്ചാല്‍ മാത്രമേ അഭിനയിക്കൂ എന്നും മന്‍സൂര്‍ അലി ഖാന് പറഞ്ഞിരുന്നു. അതേസമയം തമിഴ് സിനിമാ ലോകത്ത് നിരന്തരം വിവാദങ്ങള്‍ ഉണ്ടാക്കുന്ന നടനാണ് മന്‍സൂര്‍ അലി ഖാന്. നടനെതിരെ നിരവധി കേസുകളും തമിഴ്നാട്ടിലുണ്ട്. അതേസമയം മന്‍സൂര്‍ അലി ഖാനൊപ്പം സ്ക്രീന്‍ സ്പേസ് പങ്കിടാത്തതില്‍ താന്‍ സന്തോഷവതിയാണ്. എന്റെ സിനിമാ ജീവിതത്തിന്റെ ബാക്കി ഭാഗങ്ങളിലും അതൊരിക്കലും സംഭവിക്കില്ലെന്ന് ഉറപ്പ് വരുത്തുമെന്നും തൃഷ പറഞ്ഞു.
-
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications