Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃഷയും വിജയിയും ലിവ് ഇൻ റിലേഷനിൽ? ഭാര്യ സംഗീതയുമായി വേർപിരിഞ്ഞോ?; 'തെളിവ്' നിരത്തി ചർച്ച

നടൻ വിജയ്ക്ക് 50ാം പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള നടി തൃഷയുടെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ‌ ലിഫ്റ്റിനുള്ളില്‍ നിന്നും വിജയ്ക്കൊപ്പമുള്ള ഒരു ചിത്രമായിരുന്നു താരം പങ്കിട്ടത്. 'കൊടുങ്കാറ്റിലേക്കുള്ള ശാന്തത, ശാന്തതയിലേക്കുള്ള കൊടുങ്കാറ്റ്, ഇനിയും ഒരുപാട് നാഴികക്കല്ലുകള്‍,'എന്നാണ് ഫോട്ടോയ്ക്കൊപ്പം തൃഷ കുറിച്ചത്. എന്നാൽ ഈ പിറന്നാൾ ആശംസ ഇപ്പോൾ പലവിധ അഭ്യൂഹങ്ങൾക്കും ചർച്ചകൾക്കും കാരണമായിരിക്കുകയാണ്.

കഴിഞ്ഞ കുറച്ചു നാളുകളായി തൃഷയും വിജയും തമ്മിൽ പ്രണയത്തിലാണന്ന തരത്തിൽ അഭ്യൂഹങ്ങളൾ ഉയർന്നിരുന്നു. ഇത്തരം സംശയങ്ങൾ ബലപ്പെടുത്തുന്നതാണ് പുതിയ ചിത്രങ്ങൾ എന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ച. ഇരുവരും ലിവ് ഇൻ റിലേഷനിലാണെന്ന സംശയവും ചിലർ പങ്കുവെയ്ക്കുന്നു. തൃഷ പിറന്നാൾ ആശംസിച്ച് പങ്കിട്ട ചിത്രങ്ങൾ വിദേശത്ത് ക്രൂയിസിൽ വെച്ചുള്ളതാണെന്നാണ് ചിലർ കമന്റ് ചെയ്തിരിക്കുന്നത്. തൃഷയ്‌ക്കൊപ്പമുള്ള ഫോട്ടോയിൽ വിജയ് ധരിച്ച ഷൂവും വിമാനത്താവളത്തിൽ വെച്ച് തൃഷ പങ്കുവെച്ച ഫോട്ടോയിൽ കണ്ട കാലിലെ ഷൂവും ഒന്നാണെന്നാണ് ചിലരുടെ വാദം. വിജയിയുടെ അപ്പാർട്ട്മെന്റിലാണ് തൃഷ കഴിയുന്നതെന്നാണ് മറ്റ് ചിലരുടെ കണ്ടെത്തൽ. ഇരുവരും ഒന്നിച്ചുള്ള ചില ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടാണ് ഇത്തരമൊരു വാദം ഉന്നയിക്കുന്നത്.

vijay-trisha-

അതേസമയം പോസ്റ്റിന് താഴെ വിജയിയേയും തൃഷയേയും അനുകൂലിച്ചും പ്രതികൂലിച്ചുമെല്ലാം കമന്റുകൾ നിറയുന്നുണ്ട്. ഇത്രയും പ്രായമുള്ള വിവാഹിതനായ വ്യക്തി എന്തിനാണ് തൃഷക്കൊപ്പം ഡേറ്റിന് പോയതെന്നാണ് ചിലരുടെ വിമർശനം. ചിലർ ഇരുവരുടേയും റൊമാൻസ് ആഘോഷമാക്കുന്നുണ്ട്. മറ്റ് ചിലരാകട്ടെ വിജയിയുടെ ഭാര്യ സംഗീതയ്ക്കെതിരെയും രംഗത്തെത്തി. സംഗീത നാടകം കളിക്കുകയാണെന്നാണ് ചിലരുടെ പ്രതികരണം..

സംഗീതയും വിജയിയും വേർപിരിഞ്ഞോയെന്നുള്ള അഭ്യൂഹം ശക്തമാണ്. മുൻപ് പൊതുവേദികളിലെല്ലാം ഒരുമിച്ചായിരുന്നു ഇരുവരും എത്തിയിരുന്നത്. എന്നാൽ വിജയ്ക്കൊപ്പം ഇപ്പോൾ സംഗീതയെ കാണാറില്ല. സംവിധായകന്‍ ശങ്കറിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ സംഗീത എത്തിയപ്പോള്‍ വിജയ് കൂടെയുണ്ടായിരുന്നില്ല. മകന്‍ ജെയ്‌സണ്‍ സഞ്ജയ്‌ക്കൊപ്പമായിരുന്നു സംഗീത എത്തിയത്. അതേസമയം വേർപിരിയൽ അഭ്യൂഹങ്ങളോടൊന്നും ഇതുവരെ വിജയ്‌യോ തൃഷയോ സംഗീതയോ പ്രതികരിച്ചിട്ടില്ല. തൃഷയാകട്ടെ ആരോപണങ്ങൾക്കിടയിലും വിജയ്ക്കൊപ്പമുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം നിരന്തരം പങ്കുവെയ്ക്കാറുമുണ്ട്.

2005ല്‍ പുറത്തിറങ്ങിയ 'ഗില്ലി'യിലാണ് വിജയ്‌യും തൃഷയും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. ഇരുവരുടേയും ജോഡി വളരെ പെട്ടെന്ന് ക്ലിക്കായി. 'ബെസ്റ്റ് ഓണ്‍ സ്‌ക്രീന്‍ കപ്പിള്‍' എന്ന രീതിയിലായിരുന്നു ഇത് ആഘോഷിക്കപ്പെട്ടത്. പിന്നീട് ആത്തി, തിരുപ്പാച്ചി, കുരുവി എന്നീ സിനിമകളില്‍ ഇരുവരും ഒന്നിച്ചെത്തിയിരുന്നു. എന്നാൽ 2008 ന് ശേഷം പിന്നീട് ഇവർ ഒരുമിച്ച് അഭിനയിച്ചിരുന്നില്ല. ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെയായിരുന്നു ഇത്. തൃഷയുമായി ഒന്നിച്ച് അഭിനയിക്കുന്നത് അവസാനിപ്പിക്കണമെന്ന് കുടുംബവും സുഹൃത്തുക്കളുമടക്കം സമ്മർദ്ദം ചെലുത്തിയെന്ന വാർത്തകളും വന്നിരുന്നു. പിന്നീട് 15 വര്‍ഷത്തിന് ശേഷം ലിയോ എന്ന സിനിമയിലാണ് ഇരുവരും ഒന്നിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+