വിജയിയോടൊപ്പം അഭിനയിക്കാന്‍ തൃഷ വാങ്ങിയത് 4 കോടി രൂപ: താരത്തിന്റെ ആകെ സ്വത്ത് എത്രയെന്ന് അറിയുമോ?
പതിനാറാം വയസ്സില്‍ തുടങ്ങിയ അഭിനയം ഇന്നും അതിനേക്കാള്‍ പതിന്മടങ്ങള്‍ മിഴിവില്‍ തുടരുന്ന താരമാണ് തൃഷ. അവസാനമായി പുറത്തിറങ്ങിയ പൊന്നിയന്‍ സെല്‍വത്തില്‍ ഐശ്വര്യറായിയെപ്പോലും വെല്ലുന്ന അഭിനയം കാഴ്ചവെച്ച താരം ഒരിക്കല്‍ കൂടി ഏവരേയും അമ്പരിപ്പിച്ചു. വെറുമൊരു മോഡൽ എന്നതില്‍ നിന്നും 'ക്യൂന്‍ ഓഫ് സൗത്ത് ഇന്ത്യ' എന്ന നിലയിലേക്ക് ഉയർന്ന താരത്തിന് 20 വർഷത്തിലേറെ നീണ്ട കരിയറാണ് തമിഴ് സിനിമാ ലോകത്തുള്ളത്.
ഗില്ലി, ആറു, ആയുധ എഴുത്ത്, ആടവാരി മാതളക്കു അർത്ഥലു വേരുലെ, പൗർണമി, ബുജ്ജിഗാഡു, സ്റ്റാലിൻ, സൈനികുഡു, സ്വാമി, തിരുപ്പാച്ചി, കുരുവി, മങ്കാത്ത, ബോഡിഗാർഡ്, 96, പൊന്നിയന്‍ സെല്‍വന്‍ തുടങ്ങി നിരവധി ബ്ലോക്ക്ബസ്റ്ററുകളാണ് തൃഷയുടേതായിട്ടുള്ളത്. മോഹന്‍ ലാലിന്റെ റാം, വിണ്ണൈത്താണ്ടി വരുവായ, ലിയോ, സതുരംഗ വേട്ടൈ തുടങ്ങിയ ചിത്രങ്ങളാണ് താരത്തിന്റേതായി ഇനി വരാനുള്ളത്.

2002-ൽ മൗനം പേസിയാതെ എന്ന ചിത്രത്തിലൂടെയാണ് തൃഷ നായികയായി അരങ്ങേറ്റം കുറിക്കുന്നത്. എന്നിരുന്നാലും, തന്റെ തെലുങ്ക് അരങ്ങേറ്റമായ വർഷംവിത്ത് എന്ന ചിത്രത്തിലൂടെയാണ് താരം കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. പ്രഭാസിനൊപ്പമുള്ള താരത്തിന്റെ പ്രകടനം പ്രേക്ഷകരും സിനിമാ ലോകവും ഒരു പോലെ പ്രശംസിച്ചു. അതിനു ശേഷം ഇന്നുവരെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ലാത്ത കരിയറാണ് തൃഷയുടേത്.
റിപ്പോർട്ടുകൾ പ്രകാരം, 2023 ൽ തൃഷയുടെ ആസ്തി 10 മില്യൺ ഡോളറാണ്, അതായത് ഏകദേശം 85 കോടി രൂപ. ഓരോ സിനിമയ്ക്കും 3 കോടിയിലധികം രൂപയാണ് താരം വാങ്ങുന്നത്. വിജയ്‌ക്കൊപ്പമുള്ള ലിയോ എന്ന ചിത്രത്തിന് 4 കോടി രൂപ പ്രതിഫലം വാങ്ങുമ്പോൾ പൊന്നിയിൻ സെൽവനായി തൃഷ മൂന്ന് കോടി രൂപ വാങ്ങിയതായും റിപ്പോർട്ടുകൾ പറയുന്നു. അതേസമയം തന്റെ അടുത്ത ചിത്രത്തിനായി നടി 10 കോടി രൂപ പ്രതിഫലം വാങ്ങുന്നതായി അഭ്യൂഹങ്ങളുണ്ട്.
സിനിമയ്‌ക്ക് പുറമേ, ബ്രാൻഡ് എൻഡോഴ്‌സ്‌മെന്റുകളിൽ നിന്ന് പ്രതിമാസം 70 ലക്ഷം രൂപ വരെയും പ്രതിവർഷം 10 കോടി രൂപ വരെയും തൃഷ വൻ വരുമാനം നേടുന്നു. പ്രതിമാസം 90 ലക്ഷം രൂപ വരുമാനമുള്ള നടിയുടെ വാർഷിക വരുമാനം 10 കോടിയിലധികം രൂപയാണ്. അടുത്തിടെ ചെന്നൈയിൽ ഏഴ് കോടി രൂപ വിലമതിക്കുന്ന ഒരു ആഡംബര ഭവനം താരം സ്വന്തമാക്കിയിരുന്നു.
ഹൈദരാബാദിൽ തൃഷക്ക് മറ്റൊരു ആഡംബര ബംഗ്ലാവ് കൂടിയുണ്ട്. ഇതിന് ഏകദേശം 6 കോടി രൂപ വില വരും. നടിക്ക് നാല് ആഡംബര കാറുകളും ഉണ്ട്. 80 ലക്ഷം രൂപ വിലമതിക്കുന്ന ഒരു മെഴ്‌സിഡസ് ബെൻസ് എസ്-ക്ലാസ്, ഏകദേശം 75 ലക്ഷം രൂപ വിലയുള്ള ബിഎംഡബ്ല്യു 5 സീരീസ്, 60 ലക്ഷം രൂപ വിലമതിക്കുന്ന റേഞ്ച് റോവർ ഇവോക്ക്, 5 കോടി രൂപ വിലയുള്ള ബിഎംഡബ്ല്യു റീഗൽ എന്നിവയാണ് നടിയുടെ ഉടമസ്ഥതയിലുള്ള കാറുകള്‍.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications