Get Updates
Get notified of breaking news, exclusive insights, and must-see stories!

കുഞ്ഞ് ഓമിയുടെ മുഖം ഇന്നലെ വെളിപ്പെടുത്തിയില്ല; പകരം പ്രാര്‍ത്ഥിക്കണമെന്ന അഭ്യര്‍ത്ഥനയുമായി ദിയ കൃഷ്ണ

സമൂഹ മാധ്യമത്തില്‍ അടുത്തിടെ വലിയ സ്വീകാര്യത നേടിയ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറാണ് ദിയ കൃഷ്ണ. ദിയയുടെ പ്രസവം ചിത്രീകരിച്ച യൂട്യൂബ് വീഡിയോ 87 ലക്ഷത്തിലേറെ പേരാണ് കണ്ടത്. നിയോം അശ്വിന്‍ കൃഷ്ണ എന്ന് പേരിട്ട കുഞ്ഞിനെ ഓമി എന്ന ഓമനപ്പേരിട്ടാണ് വിളിക്കുന്നത്.

ദിയയുടെ പ്രസവ രക്ഷ ഉള്‍പ്പെടെയുള്ള ദൈനംദിന വിശേഷങ്ങള്‍ യൂട്യൂബിലൂടെ പങ്കുവെച്ചിരുന്നു. എന്നാല്‍ കുഞ്ഞ് പിറന്ന് രണ്ടു മാസമായെങ്കിലും കുഞ്ഞിന്റെ മുഖം ഒരിക്കലും വെളിപ്പെടുത്തിയിരുന്നില്ല. ദിയയുടെയും അശ്വിന്റെയും വിവാഹ വാര്‍ഷിക ദിനം ആയിരുന്നു ഇന്നലെ. ഇതുകൂടാതെ തിരുവോണ ദിവസവും.

വലിയ ആഘോഷപൂര്‍വ്വം കുഞ്ഞിന്റെ മുഖം ഇന്നലെ കാണിക്കാനായിരുന്നു ദിയയുടെ പദ്ധതി. ഇക്കാര്യം കഴിഞ്ഞ യൂട്യൂബ് വീഡിയോയില്‍ ദിയ ഫോളോവേഴ്‌സുമായി പങ്കുവെക്കുകയും ചെയ്തിരുന്നു. കുഞ്ഞ് ഓമിയുടെ മുഖം കാണാനുള്ള വലിയ ആകാംക്ഷയില്‍ ആയിരുന്നു ലക്ഷക്കണക്കിന് ഫോളോവേഴ്‌സ്. എന്നാല്‍ അവരെയെല്ലാം നിരാശരാക്കുന്ന വാര്‍ത്തയാണ് പിന്നീട് പുറത്തുവന്നത്.

diya krishna

കുഞ്ഞിന്റെ മുഖം കാണിക്കാന്‍ കഴിഞ്ഞില്ല എന്നതിനു പുറമേ പ്രാര്‍ത്ഥിക്കണമെന്ന അഭ്യര്‍ത്ഥനയാണ് ദിയ തന്റെ സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചത്. ഓമി ബേബിക്ക് സുഖമില്ലാത്തതിനാല്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. കുഞ്ഞിന്റെ മുഖം തിരുവോണ ദിവസമായ ഇന്നലെ വെളിപ്പെടുത്താന്‍ ഇരിക്കുകയായിരുന്നു. അതിനിടെയാണ് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പെട്ടെന്ന് സുഖം പ്രാപിക്കാനായി കുഞ്ഞിന് വേണ്ടി പ്രാര്‍ത്ഥിക്കണം എന്നാണ് ദിയ അഭ്യര്‍ത്ഥിച്ചത്. ട്രിപ്പിട്ട കുഞ്ഞിന്റെ കൈയുടെ ചിത്രവും ഒപ്പം കൊടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഒന്നും ഓണ വിശേഷങ്ങളുമായി ദിയ എത്തിയിരുന്നില്ല. അതുകൊണ്ട് തന്നെ മുന്‍ നിശ്ചയിച്ചത് പോലെ കുഞ്ഞിന്റെ മുഖം കാണിക്കാന്‍ കഴിഞ്ഞില്ല.

കുഞ്ഞ് ഓമിക്ക് ഇന്ന് രണ്ടുമാസം തികയുകയാണ്. കുഞ്ഞിന്റെ മുഖം നേരത്തെ കാണിക്കാത്തതിന്റെ പേരില്‍ ദിയ വലിയ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. കുടുംബത്തിലെ എല്ലാ വിശേഷങ്ങളും പങ്കുവയ്ക്കുന്ന ദിയ കുഞ്ഞിന്റെ മുഖം മാത്രം കാണിക്കാത്തത് എന്താണെന്നായിരുന്നു നിരവധി പേര്‍ കമന്റ് ബോക്‌സിലൂടെ ചോദിച്ചത്. എന്നാല്‍ കുഞ്ഞിന്റെ സ്വകാര്യതയെ കരുതിയാണ് ദിയയും അശ്വിനും ഈ തീരുമാനമെടുത്തത്. നിരവധി പേര്‍ ദിയയുടെ തീരുമാനത്തെ അനുകൂലിക്കുകയും ചെയ്തിരുന്നു.

അതേസമയം, ദിയയുടെ അമ്മ സിന്ധു കൃഷ്ണ കഴിഞ്ഞ ദിവസം വീട്ടില്‍ എല്ലാവര്‍ക്കും ചുമയും ജലദോഷവുമൊക്കെ ആണെന്ന് തന്റെ വീഡിയോയിലൂടെ പറഞ്ഞിരുന്നു. ഓമി ബേബിക്ക് പെട്ടെന്ന് സുഖമാകട്ടെ എന്നാണ് ഫോളോവേഴ്‌സ് ആശംസിക്കുന്നത്. കുഞ്ഞിനെയും കൊണ്ട് അധികം യാത്രകള്‍ പാടില്ലെന്നും പലരും ദിയയെ ഉപദേശിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+