മീനാക്ഷിക്ക് ആരാണ് ഡെയ്ൻ? നിരന്തരം കേൾക്കുന്ന ആ ചോദ്യത്തിന് ഒടുവിൽ മറുപടി..
പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട അവതാരകരാണ് ഡെയ്ൻ ഡേവിഡും മീനാക്ഷിയും. ഉടൻ പണം എന്ന പരിപാടിയിലൂടെയാണ് ഇവർ പ്രേക്ഷകരുടെ മനസ്സ് സ്വന്തമാക്കിയത്. ഡെയ്‌നും മീനാക്ഷിയും തമ്മിലുള്ള കോമ്പോയാണ് പ്രേക്ഷകർക്ക് ഇഷ്ടം. ഇവരുടെ കോമ്പോയ്ക്ക് ധാരാളം ആരാധകരുമുണ്ട്.
മീനാക്ഷിയും ഡെയ്‌നും നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന ഒരു ചോദ്യമാണ് രണ്ട് പേരും പ്രണയത്തിലാണോ, എന്ത് ബന്ധമാണ് തമ്മിൽ എന്നൊക്കെ ഇപ്പോൾ ഡെയ്‌നിനെക്കുറിച്ച് തുറന്നുസംസാരിക്കുകയാണ് മീനാക്ഷി. മൈൽസ്‌റ്റോൺ മേക്കേഴ്‌സിന് നൽകിയ അഭിമുഖത്തിലാണ് മീനാക്ഷി ഡെയ്‌നിനെക്കുറിച്ച് പറയുന്നത്.

മീനാക്ഷിക്ക് ആരാണ് ഡെയ്ൻ എന്നായിരുന്നു ചോദ്യം. ഡെയ്ൻ വളരെ പാവം വ്യക്തിയാണ് എന്നാണ് മീനാക്ഷി പറഞ്ഞത്. അവന്റെ ഉള്ളിൽ നന്മയുണ്ട്. ജീവിതത്തിൽ ഒരുപാട് ഉയർച്ച താഴ്ചകൾ കണ്ടിട്ടുള്ള ആളാണ് ഡെയ്‌നെന്നും മീനാക്ഷി പറഞ്ഞു. ഫാമിലിയെ അടിപൊളി സംരക്ഷിക്കുന്ന നല്ല മകനാണ്, നല്ല ഫ്രണ്ടാണ്. ഡെയ്‌നിനെ ആദ്യം പരിചയപ്പെട്ട സമയത്ത് തങ്ങൾക്ക് പരസ്പരം ഇഷ്ടമായിരുന്നില്ലെന്ന് മീനാക്ഷി പറയുന്നു.
ഉടൻ പണത്തിൽ എത്തിയപ്പോൾ ഒരുമിച്ചായിരുന്നു തങ്ങളെന്നും ഈ സമയത്ത് ഒരുപാട് ഉയർച്ച താഴ്ച്ചകൾ കണ്ടുവെന്നും പേഴ്‌സണൽ കാര്യങ്ങൾ പരസ്പരം സംസാരിച്ചെന്നും താനും ഡെയ്‌നുമായി ഭയങ്കര ക്ലോസ് പേഴ്‌സണൽ റിലേഷനിലാണെന്നും മീനാക്ഷി പറഞ്ഞു.
ഡെയ്ൻ തനിക്ക് ഒരു ഫ്രണ്ടിന് അപ്പുറത്തേക്കാണെന്നും മീനാക്ഷി പറഞ്ഞു. ഞങ്ങൾ ദിവസും വിളിച്ച് സംസാരിക്കുന്ന സുഹൃത്തുക്കളൊന്നുമല്ല, ഷോ കഴിഞ്ഞ് പോകുന്ന സമയത്ത് പറഞ്ഞ കാര്യമാണ് എന്തെങ്കിലും ഉണ്ടെങ്കിൽ നിനക്ക് എന്നെ വിളിക്കാം, എനിക്ക് എന്തെങ്കിലും ഉണ്ടെങ്കിൽ നിന്നെ വിളിക്കും എന്നത്.
ഉടൻ പണത്തിൽ ഉണ്ടാവുന്ന സമയത്ത് എന്തെങ്കിലും ലോ വന്നാൽ അവൻ എന്നെ വിളിക്കും എടീ ഇത് ഇങ്ങനെയായി എന്ന് പറയും ഞങ്ങൾ സംസാരിക്കും ഓ കെയാവും. എനിക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ ഞാൻ അവനെ വിളിക്കും. അതെപ്പോഴും അങ്ങനെ തന്നെ നിലനിർത്തണമെന്നാണ് ഞങ്ങൾ പറഞ്ഞിട്ടുള്ളത്, മീനാക്ഷി പറഞ്ഞത്.
തന്റെ ഏറ്റവും അടുത്ത സുഹൃത്താണ് മീനാക്ഷി എന്നാണ് ഡെയ്ൻ പറഞ്ഞത്. തനിക്ക് ആകെ കുറച്ച് പെൺസുഹൃത്തുക്കൾ മാത്രമാണ് ഉള്ളത് അതിൽ മുന്നിലുള്ളത് മീനാക്ഷിയാണെന്ന് ഡെയ്ൻ പറഞ്ഞു.
തന്റെ ബോയ്‌സ് ആയിട്ടുള്ള സുഹൃത്തുക്കളോട് സംസാരിക്കുന്ന വേവ് ലെങ്ത്തിൽ തന്നെ മീനാക്ഷിയോട് സംസാരിക്കാൻ സാധിക്കുമെന്നും ഡെയ്ൻ പറഞ്ഞു. നായികാനായകൻ ഉണ്ടായിരിക്കുമ്പോൾ അധികം സംസാരിച്ചിരുന്നില്ലെന്നും ഡെയ്‌നും മീനാക്ഷിയും പറയുന്നു












Click it and Unblock the Notifications