Get Updates
Get notified of breaking news, exclusive insights, and must-see stories!

'കുട്ടിക്കാലം മുതൽക്കേയുള്ള ആ​ഗ്രഹമായിരുന്നു അത്, ഇപ്പോഴും മിസ്സാവുന്നുണ്ട്'; മനസ്സുതുറന്ന് മീനാക്ഷി

നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെ വന്ന് ഇന്ന് മിനിസ്ക്രീനിലും ബി​ഗ് സ്ക്രീനിലുമൊക്കെ സജീവമാണ് മീനാക്ഷി രവീന്ദ്രൻ. ഉടൻ പണം എന്ന ഷോയിലൂടെയാണ് മീനാക്ഷി പ്രേക്ഷകരുടെ ശ്രദ്ധനേടുന്നത്. വളരെ എനർജിറ്റിക്ക് ആയ ഹ്യൂമർസെൻസുള്ള മീനാക്ഷിയുടെ പെരുമാറ്റം പ്രേക്ഷകർക്ക് വളരെ പെട്ടെന്ന് തന്നെ ഇഷ്ടമാവുകയും ചെയ്തു.

എയർഹോസ്റ്റസ് ജോലി ഉപേക്ഷിച്ചാണ് മീനാക്ഷി അഭിനയ രം​ഗത്തേക്ക് വന്നത്. റിയാലിറ്റിഷോയിൽ തുടങ്ങി ഇപ്പോൾ സിനിമയെന്ന ആ സ്വപ്നത്തിലേക്ക് മീനാക്ഷി എത്തി. മാലിക് എന്ന സിനിമയിൽ മീനാക്ഷി ചെയ്ത കഥാപാത്രം മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചു. ഇപ്പോൾ മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിൽ‌ മനസ്സുതുറക്കുകയാണ് മീനാക്ഷി.

meenakshi

നായികാ നായകന്റെ ഓഡീഷൻ കിട്ടിക്കഴി‍ഞ്ഞപ്പോഴാണ് തനിക്ക് കരിയറിൽ ഇനിയെന്ത് എന്നതിന്റെ ഉത്തരം കിട്ടിയത് എന്നാണ് മീനാക്ഷി പറഞ്ഞത്. എയർഹോസ്റ്റസ് എന്ന ജോലിയിൽ നിന്ന് ബ്രേക്ക് എടുത്തായിരുന്നു റിയാലിറ്റി ഷോയിലേക്ക് വന്നത്. ഇനി ഇത് വഴി തന്നെ പോവാമെന്ന് തീരുമാനിക്കുകയായിരുന്നു.

കുട്ടിക്കാലം മുതൽക്കേയുള്ള ആ​ഗ്രഹമായിരുന്നു എയർഹോസ്റ്റസാവുകയെന്ന് മീനാക്ഷി പറയുന്നു. അത് തനിക്ക് ഇപ്പോഴും മിസ്സാവുന്നുണ്ടെന്നും മീനാക്ഷി പറഞ്ഞു. മോഡലിം​ഗ് ചെയ്യുന്നവരൊക്കെ നടക്കുന്നത് പോലെ നടന്ന് നോക്കാറുണ്ട്. കണ്ണാടിക്ക് മുന്നിൽ അഭിനായിക്കാറുണ്ട്.

അപ്പോഴായിരിക്കും ആരെങ്കിലും കയറിവരുന്നത് മീനാക്ഷി പറയുന്നു. മെലിഞ്ഞതിന്റെ പേരിൽ ആളുകൾ ഇപ്പോഴും കളിയാക്കാറുണ്ടെന്ന് മീനാക്ഷി പറഞ്ഞു. പൊരിച്ച മത്തി എന്നൊക്കെ പറയാറുണ്ട്, അത് കേട്ട് ചിരിക്കാറാണ് പതിവ്, എന്താണ് അത് കൊണ്ട് ഉദ്ദേശിക്കുന്നത് തനിക്കറിയില്ലെന്ന് മീനാക്ഷി പറയുന്നു.

മീനാക്ഷി പറഞ്ഞത്:

മെലിഞ്ഞതിന്റെ പേരിൽ ആളുകൾ ഇപ്പോഴും കളിയാക്കാറുണ്ട്. പൊരിച്ച മത്തി എന്നൊക്കെ പറയാറുണ്ട്. അതൊക്കെ കേട്ട് ചിരിക്കാറാണ് പതിവ്, എന്താണ് അത് കാെണ്ട് ഉദ്ദേശിക്കുന്നത് എന്ന് എനിക്കറിയില്ല. എന്നെ ഞാനായിട്ട് സ്വീകരിച്ച ആളാണ് ഞാൻ. മെലിഞ്ഞിരിക്കുകയാണെന്നോ പൊക്കം കുറവാണെന്നോ ഉള്ള കമന്റുകളൊന്നും ബാധിക്കാറില്ല. സുന്ദരികൾക്ക് മാത്രമല്ലോ കഥകളുള്ളത്. എല്ലാ ബോഡി ടൈപ്പുള്ളവർക്കും കഥകളുണ്ട്.

അതേക്കുറിച്ചൊക്കെ ഞാൻ ആലോചിക്കാറുണ്ട്. കൺവെൻഷണൽ ബ്യൂട്ടി മാത്രം പോരല്ലോ, എന്ത് ചെയ്യാൻ പറ്റും എന്നതിനെക്കുറിച്ച് കൃത്യമായ ബോധ്യമുണ്ട്. എന്തെങ്കിലും കാര്യം നടക്കില്ലെന്നൊക്കെ എന്നോടാരും പറയാറില്ല, ഞാൻ കൃത്യമായി മറുപടി കൊടുക്കും. എനിക്കൊരു സാധനം കിട്ടിയില്ലെന്ന് പറഞ്ഞ് വിഷമിച്ചിരിക്കുന്ന ആളല്ല താനെന്നും മീനാക്ഷി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+