ഇമ്രാൻ ഹാഷ്മിക്കൊപ്പം മിന്നി നിന്ന ഉദിത ഗോസ്വാമി; നടി ബോളിവുഡ് വിട്ടതിന് കാരണം ഇതാണ്
ബോളിവുഡിലെ മിന്നും നായികമാരിൽ ഒരാളായിരുന്നു ഉദിത ഗോസ്വാമി. ഫാഷൻ ലോകത്തു നിന്നും ഹോളിവുഡ് സ്വപ്നവുമായി ബോളിവുഡിലെത്തിയ ഉദിത ഗോസ്വാമി ഗ്ലാമർ വേഷങ്ങളിലൂടെയാണ് ശ്രദ്ധേയയാകുന്നത്. ഇമ്രാൻ ഹാഷ്മിയടക്കമുള്ള സൂപ്പർ താരങ്ങൾക്കൊപ്പം ഉദിത തിളങ്ങി. ഒരു സമയത്ത് എന്നാൽ പെട്ടെന്ന് താന്നെ താരം ബിഗ് സ്ക്രീനിൽ നിന്ന് അപ്രതീക്ഷയാകുകയായിരുന്നു. സിനിമയുടെ വെള്ളി വെളിച്ചത്തില്‍ നിന്നും പൂര്‍ണമായും പിന്‍മാറിയ ഉദിത ഇനിയൊരു തിരിച്ചുവരവിന് പോലും തയ്യാറാകാതെ മറ്റൊരു മേഖലയിൽ ചേക്കേറുകയും ചുവടുറപ്പിക്കുകയുമായിരുന്നു.
തന്റെ പതിനാറാം വയസ്സിലാണ് ഉദിത കരിയർ ആരംഭിക്കുന്നത്. റാംപിൽ ചുവടുവെച്ച് ഉദിത മോഡലിംഗ് രംഗത്തേയ്ക്ക് എത്തി. 'പതിനാറാം വയസില്‍ ഞാന്‍ ഡെഹ്റാഡൂണിലെ ഫാഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ റാംപ് വാക്ക് നടത്തി. പിന്നീട് മോഡലിംഗ് കരിയറിന് വേണ്ടി ഡല്‍ഹിയിലേക്ക് വന്നു. എം ടിവിയുടെ മോഡല്‍ മിഷന്‍ മത്സരത്തിലേക്ക് ഫോട്ടോകള്‍ അയച്ചിരുന്നു. അതിലേക്ക് തിരഞ്ഞെടുക്കുകയും തുടര്‍ന്ന് വിജയിക്കുകയും ചെയ്തു. ഇതിന് ശേഷം പതിയെ അവസരങ്ങള്‍ കിട്ടി തുടങ്ങി. ഒരുപാട് പരസ്യങ്ങളും ചെയ്തു. ഡല്‍ഹിയിലെ ടോപ് മോഡലായി ഞാന്‍ മാറി." തന്റെ തുടക്ക കാലത്തെക്കുറിച്ച് താരം തന്നെ പറഞ്ഞ വാക്കുകളാണിത്.

അവിടെ നിന്നുമാണ് ഉദിത ഗോസ്വാമി ബോളിവുഡിന്റെ വെള്ളിത്തിളക്കത്തിലേക്ക് എത്തുന്നത്. ജോൺ എബ്രഹാം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച പാപ് എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. എന്നാൽ ഈ ചിത്രത്തിന് ബോളിവുഡിൽ വിജയിക്കാനായില്ല. പക്ഷെ പിന്നാലെ അഭിനയിച്ച സിനിമയായ സെഹര്‍ വന്‍ വിജയമായി മാറി. ഇമ്രാന്‍ ഹാഷ്മിയായിരുന്നു ചിത്രത്തിലെ നായകന്‍. ഇരുവരുടേയും ജോഡിയും വന്‍ ജനപ്രീതി നേടി. ഈ സിനിമയിലെ പാട്ടുകളടക്കം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇരുവരുടേയും കോമ്പോയും അന്ന് ഒരുപാട് ആഘോഷിക്കപ്പെട്ടു.
ഇതിന് പിന്നാലെ ഗ്ലാമർ വേഷങ്ങളിലൂടെ ഉദിത ബോളിവുഡിൽ സജീവമായി. ഇക്കാലത്ത് വെറും 21 വയസ്സ് മാത്രമായിരുന്നു താരത്തിന്റെ പ്രായം. വിജയങ്ങൾക്കൊപ്പം തന്നെ പരാജയങ്ങളും തുടർക്കഥയായതോടെ താരത്തിനെ തേടി അവസരങ്ങളെത്തുന്നത് കുറഞ്ഞു. ഈ സമയത്താണ് ഹോളിവുഡിൽ അഭിനയിക്കുന്നതിനെക്കുറിച്ച് വരെ ചർച്ചകൾ നടക്കുന്നത്. എന്നാല്‍ തുടര്‍ പരാജയങ്ങള്‍ ഉദിതയുടെ കരിയറിനെ ബാധിച്ചു. ഇതോടെയാണ് താരം സിനിമ അ ഭിനയത്തിന് ഇടവേളയിടാൻ നിശ്ചയിച്ച് ഉറപ്പിക്കുന്നത്.
സംവിധായകൻ മോഹിത് സൂരിയുമായി പ്രണയത്തിലായിരുന്ന ഉദിത അദ്ദേഹത്തെ വിവാഹവും കഴിച്ചു. ഉദിത നായികയായ സെഹറിന്റെ സംവിധായകനും അദ്ദേഹമായിരുന്നു. ഈ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. മര്‍ഡര്‍ 2, ആവാരാപ്പന്‍, ഏക് വില്ലന്‍, ആഷിഖി 2 തുടങ്ങിയ ഹിറ്റുകളുടെ സംവിധായകനും മോഹിത് സൂരിയാണ്. 2013 ലാണ് മോഹിത് സൂരിയും ഉദിത ഗോസ്വാമിയും വിവാഹിതരാകുന്നത്. ഇരുവര്‍ക്കും രണ്ട് മക്കളാണ് ഉള്ളത്.
2012ല്‍ പുറത്തിറങ്ങിയ ഡയറി ഓഫ് എ ബട്ടര്‍ഫ്ളൈ ആണ് ഉദിത അവസാനമായി അഭിനയിച്ച് പുറത്തിറങ്ങിയ ചിത്രം. സിനിമ ഉപേക്ഷിച്ചെങ്കിലും കലാ രംഗ്തത് തന്നെ സജീവമാണ് ഉദിത, പക്ഷെ മറ്റൊരു കരിയറില്‍ വിജയം കണ്ടെത്തി. ഡിജെ ആകാനായിരുന്നു ഉദിതയുടെ തീരുമാനം. ഇന്ന് ഡിജെയിംഗ് രംഗത്ത് അറിയപ്പെടുന്ന പേരാണ് ഉദിത ഗോസ്വാമി. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. നിരവധി ആളുകളാണ് ഉദിത ഗോസ്വാമിയെ സമൂഹ മാധ്യമാങ്ങളിൽ പിന്തുടരുന്നത്. തന്റെ ഡി ജെ പരിപാടികളിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും താരം തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പങ്കുവെക്കാറുമുണ്ട്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications