Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉല്ലാസ് പന്തളം കള്ളുംകുടിച്ച് ജീവിതം തുലക്കണോ? രണ്ടാമത് വിവാഹം കഴിച്ചതിന്റെ ചൊറിച്ചിലുകള്‍

മിമിക്രി താരവും നടനുമായ ഉല്ലാസ് പന്തളത്തിന്റെ രണ്ടാം വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. മലപ്പുറം അരീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റും അഭിഭാഷകയുമായ ദിവ്യയാണ് വധു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. ജീവിതത്തിലെ സന്തോഷകരമായ ഒരു മുഹുർത്തമാണെങ്കില്‍ താരത്തിനെതിരെ വലിയ വിമർശനമാണ് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം ആളുകള്‍ അഴിച്ചുവിടുന്നത്.

ഉല്ലാസ് പന്തളത്തിന്റെ ആദ്യ ഭാര്യ മരിച്ച് അധികം കഴിയാതെയുള്ള രണ്ടാം വിവാഹം എന്നതിലൂന്നിയാണ് വിമർശനങ്ങള്‍. ഏകദേശം ഒരു വർഷം മുമ്പായിരുന്നു ഉല്ലാസിന്റെ ആദ്യ ഭാര്യ ആശയുടെ ആത്മഹത്യ. അന്ന് തന്നെ ഈ വിഷയത്തില്‍ ചില വിമർശനങ്ങള്‍ ഉല്ലാസിന് നേരെ ഉയർന്നിരുന്നു. എന്നാല്‍ രണ്ടാം വിവാഹത്തില്‍ ആശയുടെ പിതാവ് അടക്കം ഉല്ലാസിന് പിന്തുണ നല്‍കുകയാണ്.

ullas-pandalam

മാനസികമായ എന്തെങ്കിലും അസ്വസ്ഥത കാരണമാകാം മകള്‍ ആശ ജീവനൊടുക്കിയതെന്നാണ് കരുതുന്നതെന്നായിരുന്നു അന്ന് തന്നെയുള്ള ആശയുടെ അച്ഛന്‍ ശിവാനന്ദന്റെ പ്രതികരണം. തനിക്കോ കുടുംബത്തിനോ ഉല്ലാസിനെതിരേ പരാതിയില്ലെന്നും ആശയുടെ അച്ഛന്‍ അന്ന് വ്യക്തമാക്കിയിരുന്നു. 'ഈ മനുഷ്യർ എല്ലാം എന്താ ഇങ്ങനെ. ഭാര്യ മരിച്ച ദുഃഖത്തിൽ അയാൾ ജീവിതകാലം മുഴവൻ കഴിയണം എന്നാണോ. അയാൾ നന്നായി ജീവിക്കട്ടെന്നേ' എന്നാണ് രണ്ടാം വിവാഹം സംബന്ധിച്ചും ശിവാനന്ദന്‍ പ്രതികരിക്കുന്നത്.

ഇതേ ചോദ്യം തന്നെയാണ് ബിഗ് ബോസ് താരവും യൂട്യൂബറുമായ സീക്രട്ട് ഏജന്റും (സായി കൃഷ്ണ) തന്റെ വ്ലോഗിലൂടെ ചോദിക്കുന്നത്. 'രണ്ടാമത് വിവാഹം കഴിച്ച ഉല്ലാസ് പന്തളത്തിനെ നാട്ടുകാർ പറയാനൊന്നും ബാക്കിയില്ല. ഇതെന്താണ് രണ്ടാമത് വിവാഹം കഴിക്കാന്‍ പാടില്ലേ, ആദ്യ ഭാര്യ മരിച്ച് കഴിഞ്ഞാല്‍ അതിന്റെ വിഷമത്തില്‍ സങ്കടപ്പെട്ട് താടിയും നീട്ടി വളർത്തി, സങ്കടപ്പെട്ട്, കള്ളുംകുടിച്ച്, ജീവിതവും തുലച്ചും വീട്ടില്‍ ഇരിക്കണമെന്നാണ് നിങ്ങള്‍ പറയുന്നത്' സായി കൃഷ്ണ ചോദിക്കുന്നു.

വീണ്ടും ഒരു കല്യാണം കഴിക്കണോ വേണ്ടയോ എന്നുള്ളത് ഉല്ലാസ് പന്തളത്തിന്റെ പേഴ്സണല്‍ ചോയ്സാണ്. ആരാണെങ്കിലും അത് അവരുടെ തിരഞ്ഞെടുപ്പാണ്. അതില്‍ മറ്റുള്ളവർക്ക് എന്ത് കാര്യം എന്നാണ്. ഈ വാർത്തയുമായി ബന്ധപ്പെട്ട കമന്റ് ബോക്സില്‍ എന്തൊക്കെ കാര്യങ്ങളാണ് പറയുന്നത്. ആ ചേച്ചിക്ക് ആത്മഹത്യ ചെയ്യേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ. ദാ കണ്ടില്ലേ, അയാള്‍ പാഠം പഠിക്കുമെന്ന് വിചാരിച്ചു. ഒരു കൊല്ലം കഴിഞ്ഞപ്പോള്‍ വീണ്ടും കല്യാണം കഴിച്ച് സുഖമായി ജീവിക്കാന്‍ പോകുന്നു, ഇത്രയേയുള്ളു. പക്ഷെ ആ കുട്ടികളുടെ കാര്യമോ. നഷ്ടപ്പെട്ടത് ആ കുട്ടികള്‍ക്ക് മാത്രമാണ്. സ്വന്തം അമ്മയോളം വരില്ല. ഒരു പെണ്ണില്ലാതെ 90 ശതമാനം ആണുങ്ങള്‍ക്കും ജീവിക്കാന്‍ ആകില്ല, എന്നാല്‍ സ്ത്രീകള്‍ അങ്ങനെ അല്ല' എന്നൊക്കെയാണ് കമന്റ് സായി കൃഷ്ണ പറയുന്നു.

എത്രയോ ആണുങ്ങളും പെണ്ണുങ്ങളും ഒറ്റക്ക് താമസിക്കുന്നുണ്ട്. അതൊക്കെ ഓരോരുത്തരുടെ തീരുമാനങ്ങളല്ലേ. പിന്നെ ആത്മഹത്യ ചെയ്യുന്നവരാണ് ഞാന്‍ എന്തിന് ആത്മഹത്യ ചെയ്യുന്നു എന്നും, തന്റെ കുട്ടികളുടെ കാര്യവുമൊക്കെ ചിന്തിക്കേണ്ടത്. നിന്നെ ഞാന്‍ പാഠം പഠിപ്പിക്കുമെടാ എന്ന മാനസികാവസ്ഥയിലൊക്കെ പോയി ആത്മഹത്യ ചെയ്ത് കഴിഞ്ഞാല്‍, അത് ആത്മഹത്യ ചെയ്യുന്നവരുടെ കുഴപ്പാമാണ്.

ഭാര്യ ആത്മഹത്യ ചെയ്താല്‍ ഭർത്താവിന് രണ്ടാം വിവാഹം കഴിക്കാന്‍ പാടില്ലെന്ന് എവിടേയും ഇല്ല. എന്തെങ്കിലും ദുരൂഹത ഉണ്ടെങ്കില്‍ തന്നെ ഇവിടെ പൊലീസും നിയമവുമൊക്കെ ഉണ്ടല്ലോ. മരിച്ച ആളുടെ രക്ഷിതാക്കളും ഉണ്ട്. എന്നാല്‍ ഇവിടെ അതുമായി ബന്ധപ്പെട്ട് ഒരു ആരോപം ഉല്ലാസ് പന്തളത്തിനെതിരെ ഉയർന്നിട്ടില്ലെന്നും സായി കൃഷ്ണ കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+