ഉണ്ണി മുകുന്ദന്‍ മേജർ രവിയെ തൂക്കിയെടുത്ത് കാറിന് മുകളിലൂടെ അപ്പുറത്തേക്ക് എറിഞ്ഞു: എല്ലാം പരാതിയിലുണ്ട്
ഉണ്ണി മുകുന്ദനും മേജർ രവിയും തമ്മിലുണ്ടായിരുന്ന വഴക്ക് ഏവർക്കും അറിയുന്ന കാര്യമാണ്. പിന്നീട് ഇരുവരും തമ്മിലുള്ള പിണക്കം മാറുകയും ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്തു. ഉണ്ണി മുകുന്ദന്‍ തല്ലിയതിനെ തുടർന്ന് മേജർ രവി സിനിമ സംഘടകള്‍ പരാതിയും നല്‍കിയിരുന്നുവെന്നാണ് സംവിധായകന്‍ ശാന്തിവിള ദിനേശ് പറയുന്നത്. തന്റെ യൂട്യൂബ് ചാനലിലെ പുതിയ വീഡിയോയില്‍ നിർമ്മാതാക്കളുടെ സംഘടനയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മേജർ രവി സ്വീകരിച്ച നിലപാടിനെ വിമർശിക്കുമ്പോഴായിരുന്നു പഴയ കാര്യം ശാന്തിവിള ദിനേശ് വീണ്ടും ആവർത്തിച്ചത്.
നിർമാതാക്കളുടെ സംഘടനയില്‍ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ വഴക്ക് ഉണ്ടാക്കാനായി പത്രിക നല്‍കിയ ഒരു സ്ത്രീ (സാന്ദ്ര തോമസ്) ദയനീയമായി തോറ്റു. ഇതിന് ഇടയിലാണ് മേജർ രവി അവരെ വിളിച്ച് പിന്തുണ അറിയിക്കുന്നത്. 'വർഷങ്ങളായി അസോസിയേഷന്റെ തലപ്പത്തിരിക്കുന്ന സുരേഷ്‌കുമാറിനെ സംബോധന ചെയ്തത് തെണ്ടി എന്നും , നിലപാടില്ലാത്തവൻ എന്നും അപ്പൊ കണ്ടവനെ അപ്പാ എന്ന് വിളിക്കുന്നവനുമാണ് സുരേഷ്‌കുമാർ എന്നുമാണ് മേജർ രവി പറഞ്ഞതെന്ന് സാന്ദ്രാ തോമസ് പറഞ്ഞു.

സിനിമമേഖലയിൽ തന്നെ പ്രവർത്തിക്കുന്ന സുരേഷ്‌കുമാറിന്റെ മരുമകനെ സംബന്ധിച്ച് പറഞ്ഞത് സ്വന്തം പണം കൊണ്ട് സിനിമ നിർമ്മിക്കാതെ അന്യ സ്ത്രീകളെ പറ്റിച്ച് അവരുടെ പണം കൊണ്ട് സിനിമ നിർമ്മിച്ച് സ്വന്തം പേര് വെക്കുന്നവൻ എന്നാണ്. മേഘമെന്ന സിനിമയുടെയോ വെട്ടം എന്ന സിനിമയുടെയോ നിർമ്മാണാവശ്യത്തിനു സുരേഷ്‌കുമാറിന്റെ കൈയിൽ മേട്ടുപ്പാളയത്തിലെ ഷൂട്ടിങിന് പണമില്ലാതെ വന്നപ്പോൾ ഞാൻ പണം കടം കൊടുത്താണ് ആ സിനിമ പൂർത്തീകരിച്ചതെന്ന കാര്യവും മേജർ തന്നോട് പറഞ്ഞി. ഒരു മനുഷ്യൻ തരംതാഴാം പക്ഷേ അധപതിക്കരുതെന്നും സാന്ദ്രാ തോമസ് വെളിപ്പെടുത്തി.
വിളിച്ചു ഇതൊക്കെ പറഞ്ഞിട്ടുണ്ടെങ്കില്‍ മേജർ രവി മിണ്ടാതിരിക്കണമായിരുന്നു. ഈ തെറിയെല്ലാം ഇവരെ കുറിച്ച് പറഞ്ഞതിന് രണ്ട് ദിവസം കഴിഞ്ഞാണ് മേജർ രവി മറുകണ്ടം ചാടി സുരേഷ് കുമാറിനൊപ്പം പോകുന്നത്. മാത്രവുമല്ല സാന്ദ്രാ തോമസിനെ പിന്തുണച്ചത് തെറ്റായി പോയി എന്ന് പരസ്യമായി പറയുകയും ചെയ്തു. അതോടെയാണ് അവർ ഇതൊക്കെ വിളിച്ചു പറയുന്നത്. കുരയ്ക്കുകയും വാലാട്ടുകയും ചെയ്താലുള്ള പ്രശ്നം ഇതാണെന്നും ശാന്തിവിള ദിനേശ് പറയുന്നു.
"സൂപ്പർതാരം ഉണ്ണി മുകുന്ദനെ മേജർ ഹിന്ദിയിൽ തെറി വിളിച്ച കാര്യം ഞാൻ മുമ്പ് പറഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു. ഉണ്ണി മുകുന്ദന്റെ അമ്മയെ ചേർത്താണ് ചീത്ത വിളിച്ചതെന്നാണ് പറയുന്നത്. ക്ഷമ കെട്ടപ്പോൾ അയാൾ മേജറെ തൂക്കിയെടുത്ത് കാറിന് മുകളിലൂടെ അപ്പുറത്തേക്ക് എറിഞ്ഞു. ജോഷി സാറുടെ സെറ്റിലാണ് ഇത് നടന്നത്. ചിലപ്പോൾ ജോഷി സർ പോലും ഇത് സമ്മതിക്കണമെന്നില്ല. ഉണ്ണി മുകുന്ദന് ഹിന്ദി നന്നായി അറിയാമെന്ന് മേജർക്ക് അറിയില്ലായിരുന്നു. അതാണ് അദ്ദേഹത്തിന് പറ്റിയ അബദ്ധം
മേജർ പട്ടാളത്തിൽ പോയത് കൊണ്ട് തെറി ഹിന്ദിയിൽ വെച്ചങ്ങ് കാച്ചി. ഗുജറാത്തിൽ ജനിച്ച് അവിടെ വളർന്നയാളാണല്ലോ ഉണ്ണി. അസഹ്യമായ തെറി വിളിച്ചപ്പോഴും സംയമനത്തോടെ ഇനിയെന്നെ തെറി വിളിക്കരുതെന്ന് ഉണ്ണി പറഞ്ഞു. മേജർ നിർത്തിയില്ല. മോശമല്ലാതെ ഇടി വാങ്ങി. ഇത് പരമമായ സത്യമാണ്. കാരണം ഇടി വാങ്ങിയ മേജർ ഫെഫ്ക യൂണിയനിൽ വിശദമായ പരാതി നൽകി. എത്ര ഇടി കിട്ടി, എങ്ങനെയൊക്കെ ഉപദ്രവിച്ചു എന്ന് പറഞ്ഞ് വിശദമായ പരാതി. അന്ന് ഞാൻ ഡയരക്ടേർസ് യൂണിയന്റെ എക്സിക്യൂട്ടീവിൽ ഉണ്ട്. വായിച്ചപ്പോൾ പീക്കിരി പിള്ളേരിൽ നിന്നും അടി വാങ്ങേണ്ട വല്ല കാര്യവും മേജറിനുണ്ടോ എന്ന് എനിക്ക് തോന്നി " എന്നും ശാന്തിവിള ദിനേശ് പറയുന്നു.
ആ പ്രശ്നം പിന്നീട് ഇലയ്ക്കും മുള്ളിനും കേടില്ലാതെ പറഞ്ഞ് ഒതുക്കി. ഉണ്ണി മുകുന്ദനും മേജഫും പിന്നെ ചക്കയും ഈച്ചയുമായി. കാര്യം രണ്ട് പേരും ഒരേ പാർട്ടിയിലാണല്ലോ. അടുത്തിടെ ഉണ്ണി മുകുന്ദനും മാനേജരുമായി ഒരു കശപിശ ഉണ്ടായല്ലോ. അപ്പോൾ മേജർ വീണ്ടും മറുകണ്ടം ചാടി. മാനേജരുടെ പക്ഷം പിടിച്ച് സംസാരിച്ചു. എമ്പുരാന്‍ കണ്ടിട്ട് ആദ്യം പറഞ്ഞ കാര്യമല്ല പിന്നീട് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications