ഉണ്ണി മുകുന്ദന് അനുശ്രീയുടെ പിറന്നാൾ ആശംസ; ഞങ്ങൾ ഇത് ഉറപ്പിച്ചിരിക്കുന്നുവെന്ന് ആരാധകർ
നടൻ ഉണ്ണി മുകുന്ദന്റെ പിറന്നാളാണ് ഇന്ന്. നിരവധി താരങ്ങളാണ് ഉണ്ണിക്ക് പിറന്നാൾ ആശസംകൾ നേർന്ന് എത്തിയിരിക്കുന്നത്. എന്നാൽ നടി അനുശ്രീയുടെ ആശസയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. ഉണ്ണിക്കൊപ്പം ഉള്ള ഫോട്ടോ പങ്കുവെച്ച് ഹാപ്പി ബർത്ത് ഡേ ഉണ്ണിച്ചേട്ടാ എന്നാണ് അനുശ്രീ കുറിച്ചത്.
ഈ പോസ്റ്റിന് താഴെ ആരാധകരുടെ കമന്റുകളാണ്. ഉണ്ണിയും അനുശ്രീയും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ സംസാരമുണ്ടായിരുന്നു. എന്നാൽ തങ്ങൾ പ്രണയത്തിലല്ലെന്ന് ഇരുവരും പലപ്പോഴും പറഞ്ഞിട്ടുണ്ട്. എന്നാൽ അനുശ്രീയുടെ പിറന്നാൾ ആശംസാ പോസ്റ്റിന് പിന്നാലെ ഈ ചർച്ച വീണ്ടും ഉയർന്നു.
ഞങ്ങൾ ഇത് ഉറപ്പിച്ചിരിക്കുന്നു, നിങ്ങൾ കല്ല്യാണം കഴിക്കാൻ ഒരു ഗ്രാമം മൊത്തം കാത്തിരിക്കുകയാണ് , ചേച്ചി ഒരു കാര്യം പറയട്ടെ. നിങ്ങൾ രണ്ട് പേരും ഒരുമിച്ച് ഒരു സിനിമയിൽ നായികാനായകന്മാർ ആയി വരണം.. എന്തൊരു ചേർച്ച എന്നിങ്ങനെ പോകുന്നു കമന്റുകൾ. അതേ സമയം ഉണ്ണി മുകുന്ദന്റെ 37ാ മത്തെ ജന്മദിനമാണ് ഇത്.

ഉണ്ണിയും അനുശ്രീയും നല്ല സുഹൃത്തുക്കളാണ്. പല ഇന്റർവ്യൂകളിലും ഇരുവരും ഒന്നിച്ചെത്താറുമുണ്ട്. ഇതിനിടെയാണ് ഇവർ പ്രണയത്തിലാണെന്ന ചർച്ചകൾ വന്നത്. അതേ സമയം, അനുശ്രീയുടേതായി ഇപ്പോൾ തിയറ്റുകളിൽ എത്തിയിരിക്കുന്നത് കഥ ഇതുവരെ എന്ന ചിത്രമാണ്. അതേ സമയം. ബിഗ് ബറ്റ് ചിത്രമായ മാർക്കോ ആണ് ഉണ്ണി മുകുന്ദുന്റെ ഇനി വരാനിരിക്കുന്ന ചിത്രം. ഹനീഫ് അദേനിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ സെക്കന്റ് ലുക്ക് ഉണ്ണിയുടെ ജന്മദിനമായ ഇന്ന് വൈകുന്നേരം പുറത്ത് വരും.
ആക്ഷന് പ്രാധാന്യം നൽകിക്കൊണ്ടാണ് സിനിമ ഒരുങ്ങുന്നത്. 100 ദിവസത്തെ ഷെഡ്യൂളിൽ 60 ദിവസത്തോളം ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കാൻ വേണ്ടി വന്നു എന്നാണ് റിപ്പോർട്ട്. മലയാളത്തിൽ നിന്ന് ഇത്തരത്തിലൊരു ആക്ഷൻ ചിത്രം ആദ്യമായിട്ടായിരിക്കുമെന്നും നിങ്ങളിൽ ഒരു വിറയൽ ഉണ്ടാക്കുന്ന തരത്തിൽ വയലന്റും ബ്രൂട്ടലുമായിരിക്കും അതെന്നും ഉണ്ണി മുകുന്ദൻ നേരത്തെ പറഞ്ഞു,
കെ ജി എഫ് ചിത്രത്തിന്റെ സംഗീത സംവിധായകനായ രവി ബസ്രൂർ ആണ് മാർക്കോയിൽ സംഗീതം ഒരുക്കുന്നത്. ക്യൂബ്സ് ഇന്റർനാഷണൽ കമ്പനിയുടെ ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദും ഉണ്ണി മുകുന്ദൻ ഫിലിംസും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.












Click it and Unblock the Notifications