Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉണ്ണി മുകുന്ദന് ആ വേഷം കൊടുത്തിരുന്നെങ്കില്‍ ഒരു പക്ഷെ പടം സൂപ്പർ ഹിറ്റ് ആകില്ലായിരുന്നു: രഞ്ജിന്‍ രാജ്

മലയാള സിനിമാ സംഗീത രംഗത്ത് വളരെ ചെറിയ കാലം കൊണ്ട് തന്റേതായ ഇടം കണ്ടെത്തി ഉറപ്പിച്ച കലാകാരനാണ് രഞ്ജിന്‍ രാജ് വർമ്മ. നിത്യ ഹരിത നായകൻ എന്ന ചിത്രത്തിലൂടെ ചലച്ചിത്രമേഖലയിലേക്ക് കടന്നുവന്നുവെങ്കിലും ശ്രദ്ധിക്കപ്പെടുന്നത് ജോസഫ് എന്ന ജോജു ജോർജ് ചിത്രത്തിലൂടെയാണ്. ജോസഫിലെ പൂമുത്തോളെ എന്ന ഗാനത്തിന് ഗായകൻ വിജയ് യേശുദാസിന് 2018 ലെ മികച്ച ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും ലഭിച്ചു.

ജോസഫിലെ ഗാനങ്ങള്‍ വന്‍ ഹിറ്റായി മാറിയതോടെ നിരവധി അവസരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. കാവല്‍, മാളികപ്പുറം, നൈറ്റ് ഡ്രൈവ്, ആനന്ദ് ശ്രീബാല, കാണെക്കാണെ തുടങ്ങിയ ചിത്രങ്ങളിലെ വർക്കുകളും ശ്രദ്ധിക്കപ്പെട്ടു. സംവിധായകന്‍ അഭിലാഷ് പിള്ളയുമായി വ്യക്തിപരമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന ഒരാളുമാണ് രഞ്ജിന്‍ രാജ്. ഇപ്പോഴിതാ മാളികപ്പുറം സിനിമയെക്കുറിച്ചും സുരേഷ് ഗോപിയെക്കുറിച്ചുമെല്ലാം വിശദമായി സംസാരിക്കുകയാണ് രഞ്ജിന്‍ രാജ്. മാസ്റ്റർ ബിന്‍ എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

unni-mukundan-ranjin

മാളികപ്പുറത്തിലേക്ക്

അഭിലാഷ് സിനിമ ചെയ്യുമ്പോള്‍ തുടക്കത്തില്‍ തന്നെ അതിന്റെ ത്രെഡ് പങ്കുവെക്കപ്പെടുന്നവരില്‍ ഒരാളാണ് ഞാന്‍. കഡാവറൊക്കെ ചെയ്യുന്ന സമയത്ത് പറഞ്ഞിട്ടുള്ള ത്രെഡ്ഡാണ് മാളികപ്പുറത്തിന്റേത്. അപ്പോള്‍ തന്നെ അതേക്കുറിച്ചുള്ള ഒരു പിക്ചർ എന്റെ മനസ്സിലുണ്ടായിരുന്നു. ഈ പറഞ്ഞപോലെ ഇതൊന്നും ഇത്ര വലിയ മഹാസംഭവമായി മാറുന്നൊന്നും പ്രതീക്ഷിച്ചിട്ടില്ല. അയ്യപ്പന്റെ അനുഗ്രഹം ഡെഫിനിറ്റലി ആ സിനിമയുടെ എല്ലാ കോണുകളിലുമുണ്ട്. ദൈവികതയുണ്ട്, അല്ലെങ്കില്‍ ആരുടെയൊക്കെയോ അനുഗ്രഹമുണ്ട്.

മാളികപ്പുറം എന്ന് പറയുന്നത് ഒരു കൂട്ടായ പ്രവർത്തനമായിരുന്നു. ഈ പറഞ്ഞപോലെ എക്സ്ട്രീം ഹിറ്റ് ആകും എന്ന് പ്രതീക്ഷിച്ചിട്ടൊന്നും ആയിരിക്കില്ല ഉണ്ണി അടക്കം ആരും പ്രവർത്തിച്ചിട്ടുണ്ടാകുക. പക്ഷെ മാക്സിമം എഫർട്ട് അതിനുവേണ്ടി എല്ലാവരും ഇട്ടു. ഉണ്ണിയൊക്കെ മരിച്ചു വർക്ക് ചെയ്തു. മാളികപ്പുറത്തിന് മുന്നെ ഉണ്ണിയുടെ പ്രൊഡക്ഷന്‍ കമ്പനിക്ക് വേണ്ടി പ്രർത്തിച്ചിട്ടുണ്ട്.

ഉണ്ണിയും ഈ പറഞ്ഞ പോലെ ഒരു വളരെ കുട്ടിത്തത്വമുള്ള വളരെ ഇന്നസെന്റ് ആയിട്ടുള്ള ഒരു വ്യക്തിയാണ് ഉണ്ണി. അവന്‍ ഇവിടെ വരുമ്പോള്‍ ഞങ്ങൾ താഴെ പോയിട്ട് അടുത്ത ചേട്ടന്റെ കടയില്‍ പോയി ചായ കുടിക്കും. അല്ലെങ്കിൽ ഇതിന്റെ താഴെ ഗേറ്റിന്റെ ഫ്രണ്ടിൽ നിന്നുകൊണ്ടാണ് സംസാരിക്കുക. ഒരു സ്റ്റാർ ആണല്ലോ, അതുകൊണ്ട് ഞാൻ അത് പ്രതീക്ഷിക്കില്ല. പക്ഷെ ഉണ്ണി അങ്ങനെ നിന്ന് സംസാരിക്കും. ആളുകളൊക്കെ വന്ന് ഫോട്ടോ എടുത്തിട്ട് പോകും. അത്തരം ഒരു സാധാരണക്കാരനാണ് അവന്‍. അതൊക്കെയാണ് ഉണ്ണിക്ക് കിട്ടിയ വിജയം അല്ലെങ്കിൽ നമുക്ക് കിട്ടിയ വിജയം.

മലയാള സിനിമയുടെ മാറ്റം വളരെ വലുതാണ് . അവിടെ നമ്മൾ ഈ കമേർഷ്യലി പാക്ക് ചെയ്ത ഇത്രത്തോളം കൊണ്ടുപോയത് തന്നെ കുറച്ച് എക്സ്ട്രീം ആണെന്ന് എനിക്ക് തോന്നുന്നത്. അവിടെ ഉണ്ണിയെ അയ്യപ്പനും കൂടെ ആക്കി കഴിഞ്ഞാൽ എനിക്ക് തോന്നുന്നില്ല മലയാളി പ്രേക്ഷകർ അത് അംഗീകരിക്കുമെന്ന്. മലയാളം സംസാരിക്കുന്ന ഒരു സിനിമയാണ്. അത് മലയാളികൾക്ക് തൃപ്തിപ്പെടുന്ന ഒരു സ്റ്റൈൽ ആയിരിക്കണം. എന്തായാലും റിയലിസ്റ്റിക് ആയത് നന്നായി എന്നാണ് എനിക്ക് കിട്ടിയ റിപ്പോർട്ടുകൾ.

അയ്യപ്പനായിട്ട് കാണിച്ചിരുന്നു എങ്കിൽ ഇത്ര നന്നാവും ആയിരുന്നില്ല എന്നാണ് പലരും പറയുന്നത്. എനിക്കും അങ്ങനെ തന്നെയാണ് പേഴ്സണലി തോന്നിയിട്ടുള്ളത്. നമ്മുടെ സെന്‍സിബിലിറ്റി എന്ന് പറയുന്ന ഒരു സംഭവം ഉണ്ടല്ലോ. ലോജിക്കിനെ ഒരിക്കലും ബ്രേക്ക് ചെയ്യാതെ പ്രോപ്പർ ആയിട്ട് ചെയ്യാൻ പറ്റി. ആ കുഞ്ഞുങ്ങളെ സഹായിക്കുന്ന ഒരു പോലീസുകാരനായി എന്ന് പറയുമ്പോൾ അതിനൊരു ക്യൂട്നസ് ഉണ്ട് അതിലൊരു ഹീറോയിസം കൂടെ അതേസമയം കിട്ടുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

മാർക്കോ വിവാദം

മാർക്കോ വിവാദം സംബന്ധിച്ച ചോദ്യത്തിന് സിനിമ സിനിമയായിട്ട് തന്നെ കാണണം എന്നുള്ളത് അൾട്ടിമേറ്റ് ആയിട്ടുള്ള ഒരു കാര്യമാണ് എന്നായിരുന്നു താരത്തിന്റെ മറുപടി. സത്യന്‍ അന്തിക്കാട് സിനിമകള്‍ സിനിമകൾ കണ്ടിട്ട് എല്ലാവരും നന്മ നിറഞ്ഞ കുടുംബജീവിതമല്ലാലോ നയിക്കുന്നത്. വീണ്ടും ഇത്തരമൊരു വിജയം കൊണ്ടു വന്ന സമയത്ത് ഞാന്‍ ഉണ്ണിക്ക് മെസേജ് അയച്ചിരുന്നു. മാർക്കോയുടെ വിജയത്തിലും ബിസിനസിലും അവന്‍ ഭയങ്കര ഹാപ്പിയായിരുന്നു.

മാർക്കോ മാർക്കോ ആയിട്ട് കാണുക ഫാലിമി ഫാലിമി ആയിട്ട് കാണുക എന്നുള്ള ഒരു അപ്രോച് ആണ് എനിക്ക്. പക്ഷെ എല്ലാവരും അങ്ങനെ ആയിരിക്കണം എന്ന് പറയാൻ പറ്റില്ല. എന്റെ കുഞ്ഞു വീട്ടിലുള്ളപ്പോൾ മാർക്കോ ഞാൻ കാണില്ല. അവനെ ഉറക്കിയിട്ടായിരിക്കും കാണുക. മാർക്കോ എനിക്ക് കാണാൻ പറ്റിയിട്ടില്ല എന്നുള്ളതാണ് സത്യം. ഉണ്ണിയോട് ഞാൻ അത് പറയുകയും ചെയ്തു. ഞാൻ കണ്ടാലും കണ്ടില്ലെങ്കിലും എന്താ.. പടം ഇത്രയും വലിയ സംഭവം ആയല്ലോ. അതില്‍ ഞാന്‍ വലിയ ഹാപ്പിയാണ് എന്നാണ് ഉണ്ണിയോട് പറഞ്ഞതെന്നു രഞ്ജിൻ രാജ് വർമ്മ കൂട്ടിച്ചേർക്കുന്നു.

സുരേഷ് ഗോപി

സുരേഷ് ഗോപിയെ ട്രോളുന്ന പല കാര്യങ്ങളും മാനിപ്പുലേറ്റഡ് ആയിരിക്കാം. ഇവർക്ക് വേണ്ടത് മാത്രം കട്ട് ചെയ്ത് കാണിക്കുകയല്ലേ ഈ ഷോർട്ട്സിലും റീൽസിലും ഒക്കെ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ ബാക്കി ഭാഗം കൂടി കണ്ടാലേ യഥാർത്ഥത്തില്‍ നടന്നത് എന്താണെന്ന് നമുക്ക് പറയാന്‍ സാധിക്കുകയുള്ളു. ഞാൻ വളരെ ലേമാൻ ആയിട്ടാണ് പറയുന്നത്. ഇതിന്റെ ഓതന്റിസിറ്റി ഒന്നും ആലോചിച്ചിട്ട് പറയുന്നതല്ല. ഞാൻ അത്ര വലിയ ന്യൂസും കാര്യങ്ങളും ഫോളോ ചെയ്യുന്ന ഒരു മനുഷ്യനും അല്ല.

സുരേഷേട്ടനെ പോലത്തെ ഒരാളെ കാണുമ്പോൾ നമ്മൾ ചുമ്മാ നോക്കുമല്ലോ. ഇതിന്റെയെല്ലാം സത്യാവസ്ഥ വേറെയായിരിക്കും. അതൊന്നും കാണിക്കാതെ പറഞ്ഞ ഒരു വേർഡ് മാത്രം ട്രോളുകയാണ്. സുരേഷേട്ടനെ മാത്രം എന്നല്ല പറയുന്നത്, ഇപ്പോ പിണറായി വിജൻ സാറിനെ ആണെങ്കിലും ആരെയാണെങ്കിലും അങ്ങനെ ട്രോളരുത്. എന്ത് അധികാരമുള്ള അങ്ങനെ ട്രോളാനായിട്ടുള്ളത്. എന്താണ് നടന്നതെന്ന് മുഴുവനായി കാണിച്ചാല്‍ ട്രോളിനുള്ള കാര്യം ഉണ്ടാകില്ല. അപ്പോള്‍ ഓണ്‍ലൈന്‍ ചാനലുകള്‍ക്ക് റീച്ചും ഉണ്ടാകില്ല.

സുരേഷേട്ടന്റെ മകളുടെ കല്യാണം നടക്കുന്ന സമയം. സഞ്ജയ് പടിയൂർ വിളിച്ച് രഞ്ചിന് കാർഡ് തരാന്‍ പറഞ്ഞിരുന്നു, നിന്നെ കല്യാണം വിളിച്ചില്ലേ എന്ന് ചോദിച്ചു. ആ സമയത്ത് എന്നെ അദ്ദേഹം വിളിച്ചിരുന്നില്ല. പുള്ളി മറന്ന് പോയി, അല്ലെങ്കില്‍ കൂടെ ഒരു സിനിമ മാത്രം ചെയ്ത വ്യക്തിയല്ലേ ഞാനെന്ന് ആലോചിച്ചു. പുള്ളിക്ക് എന്തുമാത്രം തിരക്കു കാണും. അങ്ങനെയിരിക്കെ കല്യാണത്തിന് രണ്ട് ദിവസം മുമ്പുണ്ട് എനിക്ക് അറിയാന്‍ പാടില്ലാത്ത നമ്പറില്‍ നിന്നും ഒരു കോളും മെസേജും.

കോള്‍ എടുക്കാന്‍ സാധിച്ചിരുന്നില്ല. മെസേജ് വോയിസ് നോട്ടായിരുന്നു. ഞാൻ സുരേഷ് ഗോപിയാണ്. ഞാൻ നിന്നെ വിളിച്ചിരുന്നു കഴിഞ്ഞ മാസം, പക്ഷെ നീ എടുത്തില്ല. മറ്റന്നാളാണ് കല്യാണം. ഈ ഡേറ്റിന് ട്രിവാൻഡ്രത്ത് നീ എത്തിയിരിക്കണം'എന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന്റെ വലയം എത്ര വലുതാണ്. അപ്പോ അതിൽ നിസ്സാരനായ എന്നെ കൃത്യമായിട്ട് രണ്ടു ദിവസം മുന്നേയെങ്കിലും ഓർത്ത് അറിയിച്ചു എന്ന് പറയുന്നതാണ് വലുത്. അവിടെ ബിജെപി എന്നോ കമ്മ്യൂണിസ്റ്റ് എന്നോ കോൺഗ്രസ് എന്നോ എന്നൊന്നുമില്ല.

എന്നെക്കൊണ്ട് അദ്ദേഹത്തിന് വലിയ കാര്യങ്ങൾ ഒന്നും നേടാൻ അല്ലല്ലോ. അത് ഞാൻ റെസ്പെക്ട് ചെയ്യുന്ന ഒരു കാര്യമാണ്. നമുക്ക് പേഴ്സണലി എക്സ്പീരിയൻസസ് ഉണ്ട്. അത് സിനിമയില്‍ നില്‍ക്കുന്നത് കൊണ്ട് മാത്രമല്ല. അതുകൊണ്ട് തന്നെ ഈ ട്രോളും കാര്യങ്ങളും ഒന്നും കണ്ടിട്ട് അദ്ദേഹത്തെ ഞാന്‍ തള്ളി പറയില്ലെന്നും ഗായകന്‍ കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+