'അരി വാങ്ങാനല്ലേ അയാളത് ചെയ്തത്,വീട്ടുകാരും അതേ അരിയല്ലേ കഴിക്കുന്നത്'; സായിയെ ട്രോളി ഉണ്ണി മുകുന്ദൻ
മാളികപ്പുറം എന്ന സിനിമയെ കുറിച്ച് റിവ്യൂ നടത്തിയതിന് പിന്നാലെ യുട്യൂബറായ സായി കൃഷ്ണയ്ക്കെതിരെ ഉണ്ണി മുകുന്ദൻ രംഗത്തെത്തിയത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. സിനിമയെ വിമർശിച്ചെന്ന് ആരോപിച്ച് നടൻ തന്നെ തെറി വിളിച്ചുവെന്നായിരുന്നു സായി കൃഷ്ണ വ്യക്തമാക്കിയത്. ഉണ്ണിയുടെ ഫോൺ കോളിന്റെ റെക്കോഡ് സായി പുറത്തുവിടുകയും ചെയ്തിരുന്നു. ഇതിൽ സായിയെ മോശം പദംപ്രയോഗം ഉപയോഗിച്ച് ഉണ്ണി ചീത്ത വിളിക്കുന്നത് കേൾക്കാമായിരുന്നു. അതേസമയം സംഭവം വലിയ വിവാദമായതോടെ ഉണ്ണി തന്നെ പിന്നീട് സായിയോട് ക്ഷമ പറഞ്ഞു.
ഇപ്പോഴിതാ അന്നത്തെ സംഭവത്തെ കുറിച്ച് വീണ്ടും പ്രതികരിക്കുകയാണ് ഉണ്ണി. മൈൽ സ്റ്റോൺ മേയ്ക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് വിവാദ സംഭവത്തോടെ ഉണ്ണി പ്രതികരിച്ചത്. 'അയാൾ കൃത്യമായി പറഞ്ഞത് അരി വാങ്ങാൻ വേണ്ടിയാണ് കണ്ടന്റ് ഉണ്ടാക്കുന്നത് എന്നാണ്. ജീവിക്കാൻ വേണ്ടിയാണ് വീഡിയോ ചെയ്യുന്നതെന്ന് പറഞ്ഞാൽ ഞാൻ അതിനെ ബഹുമാനിക്കണ്ടേ. ഒരാൾ പച്ചക്ക് പറഞ്ഞു ഞാൻ എന്റെ തോന്നലുകൾ പങ്കുവെയ്ക്കുന്നത് നിങ്ങളെ ഏത് രീതിയിൽ ബാധിച്ചാലും സാരമില്ല, ഞാൻ അരിവാങ്ങാൻ വേണ്ടിയാണെന്നാണ് പറഞ്ഞത്.

ഞാനും ജീവിക്കാൻ വേണ്ടിയാണ് ജോലി ചെയ്യുന്നത്. പുള്ളിയുടെ വീട്ടിൽ മാതാപിതാക്കളും ഭാര്യയുമൊക്കെ ഉണ്ട്. ഈ അരി വീട്ടുകാർ തന്നെയാണ് കഴിക്കുന്നുണ്ടാകുക. എന്റെ തെറി കേട്ടിട്ട് വീട്ടുകാർക്ക് അരി വാങ്ങാൻ സാധിക്കുന്നത് പോലെ ഒരു നല്ല കാര്യം സംഭവിച്ചിട്ടുണ്ടെങ്കിൽ ഞാൻ അതിനെ സ്വാഗതം ചെയ്യുന്നു. അരി മേടിക്കാനാണെന്ന് പറഞ്ഞപ്പോൾ പിന്നെ എന്ത് പറയാനാണ്. ഞാൻ അഞ്ച് മിനിറ്റ് കൊണ്ട് മാപ്പ് പറഞ്ഞിരുന്നു. പുള്ളി ഇട്ടത് എഡിറ്റ് ചെയ്ത ചെറിയ ഭാഗമാണ്.പേടിയുണ്ടാകും, കാരണം ഞാൻ പറഞ്ഞ ചില കാര്യങ്ങളുണ്ട്, ഹിന്ദുത്വ അജണ്ടയെടുക്കാനോ ഭക്തി വിറ്റ് ജീവിക്കേണ്ട ആവശ്യമോ എനിക്കില്ല. 18 വയസd മുതൽ സിനിമയ്ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞ് വെച്ചയാളാണ്. ഇങ്ങനെയുള്ള വിഷയങ്ങളിൽ പ്രതികരിക്കാത്ത നടൻമാരുണ്ട്. എന്നാൽ ഞാൻ ഇവിടെ വരെ എത്തിയത് കഷ്ടപ്പെട്ടിട്ടാണ്', എന്നാണ് ഉണ്ണി മുകുന്ദൻ പറയുന്നത്.
അതേസമയം ഈ സംഭവങ്ങളുടെ ചുവട് പിടിച്ച് അഭിപ്രായം പറഞ്ഞതിന് പിന്നാലെയായിരുന്നു സംവിധായകൻ അഖിൽ മാരാർ ബിഗ് ബോസിൽ എത്തിയത്. വിഷയത്തിൽ ഉണ്ണിയെ പിന്തുണച്ചും മുൻ ബിഗ് ബോസ് മത്സരാർത്ഥി റോബിനെ വിമർശിച്ചും അഖിൽ പ്രതികരിക്കുകയായിരുന്നു. ബിഗ് ബോസ് പരിപാടിയെ തന്നെ പരിഹസിച്ച് കൊണ്ടായിരുന്നു അന്ന് റോബിനെതിരായ അഖിലിന്റെ പ്രതികരണം. ഒടുക്കം അതേ ബിഗ് ബോസ് ഷോയിലെത്തി ഷോയിൽ കിരീടം ചൂടിയാണ് അഖിൽ മാരാർ പുറത്തിറങ്ങിയത്. സീക്രട്ട് ഏജന്റ് എന്ന് വിളിക്കുന്ന സായിയും ഇപ്പോൾ ബിഗ് ബോസ് ഷോയിൽ മത്സരാർത്ഥിയാണ്. വൈൽഡ് കാർഡായി എത്തിയ സായി കൃഷ്ണ അഖിലിനെ പോലെ കപ്പടിച്ച് വരുമോയെന്ന് കാത്തിരുന്ന് കാണാം.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications