പൊലീസ് പിടിയിലായ റിന്‍സി ആര്? ഉണ്ണി മുകുന്ദന്റെ മാനേജരെന്ന് പ്രചരണം: സത്യാവസ്ഥ വെളിപ്പെടുത്തി താരം
ഉണ്ണി മുകുന്ദനുമായി ബന്ധപ്പെട്ട പല തരത്തിലുള്ള വിവാദങ്ങളാണ് അടുത്ത കാലത്തായി ഉയർന്ന് വന്നിട്ടുള്ളത്. അതില്‍ ഏറ്റവും പ്രധാപ്പെട്ട ഒന്ന് മുന്‍ മാനേജർ വിപിനുമായിട്ടുള്ള പ്രശ്നങ്ങളായിരുന്നു. വിഷയത്തില്‍ സിനിമ സംഘടനകള്‍ വരെ ഇടപെട്ടെങ്കിലും പൂർണ്ണമായ പരിഹാരം ഇപ്പോഴും ഉണ്ടായിട്ടില്ല. ഇതിനിടിയാണ് ഉണ്ണി മുകുന്ദന്റെ 'പുതിയ മാനജേറും പിടിയില്‍' എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ഒരു പ്രചരണം ഇന്നലെ വൈകീട്ട് മുതല്‍ പ്രചരിക്കാന്‍ തുടങ്ങിയത്.
കൊച്ചിയില്‍ കഴിഞ്ഞ ദിവസം എം ഡി എം എയുമായി യൂട്യൂബറും സുഹൃത്തും പിടിയിലായിരുന്നു. തൃക്കാക്കര പൊലീസ് നടത്തിയ പരിശോധനയില്‍ കോഴിക്കോട് സ്വദേശികളായ റിൻസിയും സുഹൃത്ത് യാസർ അറാഫത്തുമാണ് കാക്കാനാട് പാലച്ചുവട്ടിലെ ഫ്ലാറ്റില്‍ വെച്ച് പിടിയിലാകുകയായിരുന്നു. ഇവരില്‍ നിന്നും 22.5 ഗ്രാം എം ഡി എം എയും പിടിച്ചെടുത്തു.

രഹസ്യം വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഡാന്‍സാഫ് സംഘത്തിന്റെ പരിശോധന. കൊച്ചി നഗരത്തില്‍ എം ഡി എം എ വില്‍ക്കുന്ന സംഘത്തില്‍പ്പെട്ടവരാണോ ഇവരെന്ന സംശയവുമുണ്ട്. ഇവർക്ക് എവിടെ നിന്നാണ് ഇത്രയധികം എം ഡി എം എ ലഭിച്ചത് എന്നത് അടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ച് വരികയാണ്. സുഹൃത്തില്‍ നിന്നാണ് ലഹരി വസ്തു പിടിച്ചതെന്ന് ഇവർ അവകാശപ്പെടുന്നുണ്ടെങ്കിലും പൊലീസ് ഇത് പൂർണ്ണമായും വിശ്വാസത്തില്‍ എടുത്തിട്ടില്ല.
യൂട്യൂബർ കൂടിയായ റിന്‍സി സിനിമ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ഉടമകൂടിയാണെന്ന റിപ്പോർട്ടും ഉണ്ട്. അതുകൊണ്ട് തന്നെ ഇത്രയും അളവിലുള്ള എം ഡി എം എ സിനിമാക്കാർക്ക് നല്‍കാന്‍ എത്തിച്ചതാണോയെന്ന സംശയവുമുണ്ട്. ഇതിന് ഇടയില്‍ തന്നെയാണ് റിന്‍സി ഉണ്ണി മുകുന്ദന്റെ പുതിയ മാനേജർ ആണെന്ന രീതിയിലുള്ള പ്രചരണവും സോഷ്യല്‍ മീഡിയയില്‍ ശക്തമായത്.
ചില സിനിമ ഗ്രൂപ്പുകളില്‍ അടക്കം ഇത്തരത്തിലുള്ള പ്രചരണമുണ്ടായിരുന്നു. ഉണ്ണി മുകുന്ദനുമായി ബന്ധപ്പെടുത്തിയതിനാല്‍ തന്നെ കുറിപ്പുകള്‍ വേഗത്തില്‍ ഷെയർ ചെയ്യപ്പെടാനും തുടങ്ങി. ഇതോടെയാണ് വിഷയത്തില്‍ ശക്തമായ രീതിയില്‍ പ്രതികരിച്ചുകൊണ്ട് ഉണ്ണി മുകുന്ദന്‍ തന്നെ രംഗത്ത് വന്നിരിക്കുന്നത്. തന്നെ പ്രതിനിധീകരിക്കുന്ന ഒരു പേഴ്സനൽ മാനേജർ ഇല്ലെന്നും, ഒരിക്കലും ഉണ്ടായിട്ടില്ലെന്നാണ് ഉണ്ണി മുകുന്ദന്‍ ഫേസ് ബുക്കില്‍ കുറിക്കുന്നു.
താനുമായി ബന്ധപ്പെട്ട എല്ലാ ഔദ്യോഗിക ആശയവിനിമയങ്ങളും, സഹകരണങ്ങളും, പ്രഫഷനൽ കാര്യങ്ങളും താൻ നേരിട്ടോ അല്ലെങ്കിൽ സ്വന്തം നിർമ്മാണ കമ്പനിയായ യുഎംഎഫ് (ഉണ്ണി മുകുന്ദൻ ഫിലിംസ്) വഴിയോ ആണ് കൈകാര്യം ചെയ്യുന്നതെന്നും താരം വ്യക്തമാക്കുന്നു.
'തന്നെക്കുറിച്ച് തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് വ്യക്തികളോടും പ്ലാറ്റ്‌ഫോമുകളോടും മാറി നിൽക്കണമെന്ന് ശക്തമായി അഭ്യർഥിക്കുന്നു. അത്തരം തെറ്റായ അവകാശവാദങ്ങൾ പ്രചരിപ്പിക്കുന്നത് തുടരുന്നതു കണ്ടാൽ അവർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുമെന്നും താരം വെളിപ്പെടുത്തി.' - ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം, ഉണ്ണി മുകുന്ദനും മുൻ മാനേജർ വിപിൻ കുമാറും തമ്മിലുള്ള പ്രശ്നങ്ങൾ നേരത്തെ നിയമപരമായ നടപടികളിലേക്ക് വരെ നീണ്ടിരുന്നു. പിന്നീട് വിഷയത്തില്‍ ഫെഫ്ക ഇടപെടുകയും പ്രശ്നം പരിഹരിച്ചതായി ബി ഉണ്ണികൃഷ്ണന്‍ അറിയിക്കുകയും ചെയ്തു. ഇരുവരെയും ഒരുമിച്ചിരുത്തി സംസാരിച്ചതെന്നും ബി ഉണ്ണികൃഷ്ണന്‍ അന്ന് വ്യക്തമാക്കി. അമ്മയുടെ കൊച്ചിയിലെ ഓഫീസിൽ നടത്തിയ അനുരഞ്ജന ചർച്ചയിലാണ് പ്രശ്നങ്ങൾക്ക് പരിഹാരമായത്.
വിപിൻ മാനേജർ ആയിരുന്നില്ലെന്നും വിപിനെതിരെ സിനിമാ സംഘടനകളിൽ പരാതിയുണ്ട് എന്നും ഉണ്ണി മുകുന്ദൻ പറഞ്ഞത് തെറ്റാണെന്നും വിപിനെതിരെ സംഘടനയിൽ മറ്റു പരാതികൾ ഒന്നുമില്ല എന്നും ഉണ്ണി കൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ അനുരഞ്ജന ശ്രമങ്ങള്‍ക്ക് ശേഷവും വിപിന്‍ ധാരണകള്‍ തെറ്റിച്ചതായുള്ള ആരോപണം ഉയർന്നിരുന്നു.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications