ഉണ്ണി മുകുന്ദനെ സാധിക വിമർശിച്ചോ? മാളികപ്പുറത്തില്‍ എന്താണ് പ്രശ്നമെന്ന്: ഒടുവില്‍ നടിയുടെ വിശദീകരണം
താന്‍ അഭിനയിച്ച ചിത്രങ്ങള്‍ വലിയ വിജയം സ്വന്തമാക്കുമ്പോഴും ചിത്രം മുന്നോട്ട് വെക്കുന്ന പ്രമേയങ്ങളുടെ പേരില്‍ പലപ്പോഴും വിമർശനം നേരിട്ട താരമാണ് ഉണ്ണി മുകുന്ദന്‍. മാർക്കോ, മാളികപ്പുറം, മേപ്പടിയാന്‍ എന്നിവയെല്ലാം ഇതിന് ഉദാഹരണമാണ്. നിശിതമായ വിമർശനങ്ങള്‍ ഉയർന്നതിന് പിന്നാലെ മാർക്കോയുടെ ടെലിവിഷന്‍ പ്രദർശനാനുമതി നിഷേധിക്കുകവരെ ചെയ്തു.
മാർക്കോ വിവാദം ശക്തമായി തുടരുന്നതിന് ഇടയിലാണ് തന്റെ മൂന്ന് സൂപ്പർഹിറ്റ് സിനിമകളിലെ കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. മാർക്കോ, വിക്രമാദിത്യൻ, മാളികപ്പുറം എന്നീ സിനിമകളിലെ കഥാപാത്രങ്ങളുടെ ചിത്രങ്ങളാണ് ഓർമ്മക്കുറിപ്പ് എന്ന തലക്കെട്ടോടെ ഉണ്ണി മുകുന്ദന്‍ പങ്കുവെച്ചിരിക്കുന്നത്.

ഉണ്ണി മുകുന്ദന്റെ പോസ്റ്റിന് ആരാധകരില്‍ നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നത്. പൊലീസായാലും ദൈവമായാലും ക്രിമിനലായുമെല്ലാം അഭിനയിച്ച് ഫലിപ്പിക്കാന്‍ കഴിയുന്ന താരമാണ് ഉണ്ണി മുകുന്ദന്‍. വിമർശനങ്ങള്‍ കാര്യമാക്കാതെ തുടർന്നും ഇതുപോലുള്ള വേഷങ്ങളുമായി മുന്നോട്ട് പോകണം, ഉണ്ണി മുകുന്ദനെ വീണ്ടും പൊലീസ് വേഷത്തില്‍ കാണാന്‍ ആഗ്രഹിക്കുന്നു, എന്നിങ്ങനെ പോകുന്നു കമന്റുകള്‍. അതേസമയം നിരവധി സിനിമ താരങ്ങളും താരത്തിന്റെ പോസ്റ്റില്‍ കമന്റുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ താരങ്ങളുടെ കൂട്ടിത്തില്‍ നടി സാധിക വേണുഗോപാലുമുണ്ടായിരുന്നു. എന്നാല്‍ സാധികയുടെ കമന്റ് ആരാധകരില്‍ വലിയ തെറ്റിദ്ധാരണയാണ് ഉണ്ടാക്കിയത്. ഇതോടെ കൂടുതല്‍ വിശദീകരണവുമായി സാധിക വീണ്ടുമെത്തി.
'മാർക്കോ നെഗറ്റീവ് ഇൻഫ്ളുവൻസ്, അയ്യപ്പൻ പൊളിറ്റിക്കൽ ഇൻഫ്ളുവൻസ്, വിക്രമൻ മാത്രമാണ് ഒരു കഥാപാത്രം' എന്നായിരുന്നു സാധിക വേണുഗോപാല്‍ കുറിച്ചത്. 'അയ്യപ്പൻ എങ്ങനെയാണ് രാഷ്ട്രീയമാകുന്നത്, അയ്യപ്പൻ ഒരു ദൈവീക പരിവേഷമാണ്. അയ്യപ്പനെ രാഷ്ട്രീയവൽക്കരിക്കുന്നതിനു പിന്നിലെ മാനസികാവസ്ഥ മനസ്സിലാകുന്നില്ല. അപ്പോൾ നിങ്ങൾ പറയുന്നത് അയ്യപ്പനെ ആരാധിക്കുന്ന എല്ലാവരും രാഷ്ട്രീയക്കാരാണ് എന്നാണോ?' എന്നായിരുന്നു സാധികയുടെ കമന്റിന് മറുപടിയായി മറ്റൊരാള്‍ കുറിച്ചത്.
ഇതോടെയാണ് വീണ്ടും വിശദീകരണവുമായി സാധിക രംഗത്ത് വന്നത്. 'ഞാൻ അങ്ങനെ പറഞ്ഞോ സഹോ, ഞാൻ ഒരു കഥാപാത്രത്തെ കഥാപാത്രമായി കാണാതിരുന്ന ഒരു നടനെ അയാളുടെ സിനിമയെ പോയിന്റ് ഔട്ട് ചെയ്യുന്ന ആളുകളുടെ വിരോധാഭാസം ഒന്ന് മെൻഷൻ ചെയ്തു അത്രയേ ഉള്ളൂ. അല്ലാതെ ആ ഇൻഫ്ളുവൻസ് ഒന്നും എന്റെ അഭിപ്രായം അല്ല' എന്നായിരുന്നു അവരുടെ മറുപടി.
ഈ റിപ്ലൈ താങ്കൾ ഇട്ടില്ലായിരുന്നു എങ്കിൽ ഞാൻ അടക്കം താങ്കളുടെ ആദ്യ കമന്റ് തെറ്റിദ്ധരിച്ചേനെയെന്നാണ് പിന്നീട് മറ്റൊരാള്‍ അഭിപ്രായപ്പെട്ടത്. 'തെറ്റിധരണ. അതിനു ഈ നാട്ടിൽ പഞ്ഞമൊന്നും ഇല്ലല്ലോ. എനിക്കിപ്പോ അത് യൂസ്ഡ് ആണ്. കുഞ്ചന്‍ നമ്പ്യാരൊന്നും ഈ കാലത്ത് ജനിക്കഞ്ഞതു ഭാഗ്യം. അല്ലെങ്കിൽ അക്ഷേപ ഹാസ്യത്തിന് അങ്ങേരെ പിടിച്ചു ജയിലിൽ അടച്ചേനേ' എന്നായിരുന്നു ഇതിനുള്ള സാധികയുടെ മറുപടി.
' കളിയാക്കിയത് അല്ല.. രണ്ടാമത്തെ കമന്റ് ഇട്ടപ്പോൾ ആണ് എനിക്ക് താങ്കൾ ഉദേശിച്ചത് എന്താണ് എന്ന് മനസ്സിലായതെന്ന്' അവകാശപ്പെട്ട് മറ്റ് ചിലരും രംഗത്ത് വന്നിട്ടുണ്ട്. കമൻ്റ് ഇടുമ്പോള്‍ അത് വ്യക്തമായി ഇടണം, ഒറ്റ നോട്ടത്തില്‍ നിങ്ങളുടെ കമൻ്റ് കണ്ടാൽ ആരും തെറ്റ് ധരിക്കുമെന്നും ആളുകള്‍ അഭിപ്രായപ്പെടുന്നു.
എന്നാല്‍ എല്ലാവരും തെറ്റിദ്ധരിച്ചെന്ന് പറയരുതെന്നാണ് സാധിക വീണ്ടും വ്യക്തമാക്കുന്നത്. ചിലർ തെറ്റിദ്ധരിച്ചിട്ടുണ്ടാകും. പിന്നെ ഈ സ്മൈലികളൊക്കെ ഉപയോഗിക്കുന്നതിന് അർത്ഥങ്ങളുണ്ട്. അത് മനസ്സിലാക്കുന്നവരും കേരളത്തിലുണ്ട്. ബാക്കി ഉള്ളവരെ പോലെ സിമ്പിള്‍ ആയി ചിന്തിച്ചത് നിങ്ങളാണ്. പിന്നെ നീ ഒരു സംശയം ചോദിച്ചു, അത് ഞാന്‍ ക്ലിയർ ചെയ്തുവെന്നും താരം കൂട്ടിച്ചേർത്തു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications