പുഷ്പയേയും വീഴ്ത്തി മാര്‍ക്കോയുടെ തേരോട്ടം... കളക്ഷനില്‍ റെക്കോഡ്, അനിമലും കില്ലും മാറിനില്‍ക്കും
രണ്‍ബീര്‍ കപൂര്‍-രശ്മിക മന്ദാന എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത അനിമല്‍ ബോക്‌സോഫീസില്‍ വലിയ ഹിറ്റായപ്പോഴും ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിരുന്നു. സിനിമയിലെ അക്രമരംഗങ്ങളും രക്തച്ചൊരിച്ചിലും കാരണമായിരുന്നു ഇത്. ഇതിന് പിന്നാലെ ലക്ഷ്യ അഭിനയിച്ച കില്ലും ഇതേ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു.
ഈ രണ്ട് ചിത്രങ്ങളേക്കാള്‍ വലുതായി ഒരു ഇന്ത്യന്‍ സിനിമയിലും വയലന്‍സ് കാണിക്കാന്‍ പറ്റില്ല എന്നായിരുന്നു പലരും പറഞ്ഞത്. എന്നാല്‍ ഹനീഫ് അദേനി-ഉണ്ണി മുകുന്ദന്‍ കൂട്ടുകെട്ടിലെത്തിയ മാര്‍ക്കോ ഇതെല്ലാം തിരുത്തിക്കുറിക്കുകയാണ് എന്നാണ് വിവരം. മലയാളത്തിലെ ഏറ്റവും വയലന്‍സ് നിറഞ്ഞ ചിത്രം എന്ന ടാഗ്‌ലൈനോടെ എത്തിയ മാര്‍ക്കോ ഇന്ത്യയൊട്ടാകെ കത്തിപ്പടരുകയണ് എന്നാണ് ബോക്‌സോഫീസ് കണക്കുകള്‍ പറയുന്നത്.

മലയാളത്തിലെ എന്നല്ല ഇന്ത്യയിലെ തന്നെ എക്കാലത്തെയും അക്രമാസക്തമായ ചിത്രമായി വിശേഷിപ്പിക്കപ്പെടുന്നു എന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മാര്‍ക്കോ അതിന്റെ സെന്‍സിറ്റിവിറ്റി കൊണ്ട് ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഹനീഫ് അദേനി സംവിധാനം ചെയ്ത ഈ ത്രില്ലറില്‍ ഉണ്ണി മുകുന്ദനെ കൂടാതെ സിദ്ദിഖ്, ജഗദീഷ്, അഭിമന്യു എസ് തിലകന്‍, കബീര്‍ ദുഹാന്‍ സിംഗ് എന്നിവരും അഭിനയിക്കുന്നു.
അനിമല്‍, കില്‍, കെജിഎഫ് ഫ്രാഞ്ചൈസി പോലുള്ള സിനിമകളേക്കാള്‍ കൂടുതല്‍ രക്തച്ചൊരിച്ചിലും അക്രമവും ഈ ചിത്രത്തില്‍ ഉണ്ട് എന്നാണ് നിരവധി പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. സ്‌ക്രീനിലെ അക്രമാസക്തമായ രംഗങ്ങള്‍ താങ്ങാനാവാതെ തന്റെ അടുത്തിരുന്ന സ്ത്രീ ഛര്‍ദ്ദിച്ചു എന്ന് ഒരു പ്രേക്ഷകന്‍ അഭിപ്രായപ്പെട്ടിരുന്നു. കുട്ടികള്‍ക്കെതിരായ ഗ്രാഫിക് അക്രമം ഉള്‍പ്പെടുന്ന രംഗങ്ങള്‍ വരെ ചിത്രീകരിച്ചിട്ടുണ്ട് മാര്‍ക്കോയില്‍.
ഇത് ഒരു ഇന്ത്യന്‍ സിനിമയിലും ഇല്ലാത്ത ഒന്നാണ്. ജോണ്‍ വിക്ക്, സിന്‍ സിറ്റി തുടങ്ങിയ രാജ്യാന്തര ആക്ഷന്‍ ചിത്രങ്ങളുമായാണ് പലരും മാര്‍ക്കോയെ താരതമ്യം ചെയ്യുന്നത്. അതിനിടെ ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ബോക്‌സോഫീസ് ഹിറ്റാകാന്‍ ഒരുങ്ങുന്ന അല്ലു അര്‍ജുന്റെ പുഷ്പ 2 വിനേയും വീഴ്ത്തിയാണ് മാര്‍ക്കോയുടെ തേരോട്ടം. ഡിസംബര്‍ 20 നാണ് മാര്‍ക്കോ റിലീസ് ചെയ്തത്.
ആദ്യ ആറ് ദിവസത്തിനുള്ളില്‍ ഇത് ഇന്ത്യയില്‍ നിന്ന് മാത്രം 25 കോടി രൂപയാണ് കളക്ട് ചെയ്തിരിക്കുന്നത്. ആഗോളലതത്തില്‍ 50 കോടിയും ചിത്രം കടന്നിട്ടുണ്ട്. കേരളത്തില്‍ നിന്ന് മാത്രം 20 കോടിയിലേറെ രൂപ മാര്‍ക്കോയ്ക്ക് ലഭിച്ചിട്ടുണ്ട്. അല്ലു അര്‍ജുന്റെ പുഷ്പ 2: ദ റൂള്‍ സംസ്ഥാനത്ത് മൂന്നാഴ്ചയ്ക്കിടെ നേടിയതിനേക്കാള്‍ കൂടുതല്‍ ആണിത്. 30 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രമാണ് മാര്‍ക്കോ.












Click it and Unblock the Notifications