ശരിക്കും ഉണ്ണി മുകുന്ദന്റെ ഭാവിവധു ആ ഫോട്ടോയിലുണ്ടോ? ചർച്ചയായി ഉണ്ണിയുടെ മാനേജരുടെ കമന്റ്
ഏറെ ആരാധകരുള്ള താരമാണ് ഉണ്ണി മുകുന്ദൻ. മലയാള സിനിമയിലെ മല്ലു സിംഗ്. അടുത്തിടെ നിരവധി ഹിറ്റ് സിനിമകൾ താരം സമ്മാനിക്കുകയും ചെയ്തു. ഉണ്ണി നിരന്തരം കേൾക്കുന്ന ചോദ്യമാണ് എന്നാണ് കല്യാണമെന്ന്. പലപ്പോഴും പല നടിമാരുടെ പേരുകൾ ഉണ്ണിയുടെ കാമുകി എന്ന രീതിക്ക് കേട്ടിട്ടുമുണ്ട്.
ഒരുസമയത്ത് അനുശ്രീ ആണ് ഉണ്ണി മുകന്ദന്റെ കാമുകി എന്ന ഗോസിപ്പ് വ്യാപകമായി പ്രചരിച്ചിരുന്നു. ഇങ്ങനെ പല പല പേരുകളും കേൾക്കാറുണ്ട്. അതിര് വിടുമ്പോൾ ഉണ്ണി പ്രതികരിക്കാറുമുണ്ട്. എന്തായാലും ഇപ്പോൾ ഒരിക്കക്കൂടി ഉണ്ണിയുടെ വിവാഹം ചർച്ച ആയിരിക്കുകയാണ്.

ഉണ്ണിയുടെ മാനേജരും അഭിനേതാവുമായ വിപിൻ കുമാർ ഉണ്ണി പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് താഴെ ഇട്ട കമന്റാണ് ഈ ചർച്ചയ്ക്ക് കാരണമായത്. വിപിന് പിറന്നാൾ ആശംസിച്ചാണ് ഉണ്ണി വീഡിയോ പോസ്റ്റ് ചെയ്തത്. കൺഫ്യൂഷൻ തീർക്കണമെ എന്ന പാട്ട് നൽകി വിപിൻ
പ്രമുഖ താരങ്ങൾക്കൊപ്പം ഉള്ള ഫോട്ടോ കോളാഷ് ചെയ്ത വീഡിയോയാണ് പങ്കുവെച്ചത്.
മഞ്ജു വാര്യരെയും മീര ജാസ്മിനെയും മംമ്ത മോഹൻദാസിനെയും അനുശ്രീയെയും നിഖില വിമലിനെയും ഒക്കെ കൊളാഷ് വീഡിയോയിൽ കാണാം. നിരവധി രസകരമായ കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. തനിക്ക് ഇട്ട് ഉണ്ണി പണി തന്നപ്പോൾ വിപിനും ചെറിയ പണി ഉണ്ണിക്ക് കൊടുത്തു.
ഉണ്ണി ചേട്ട, എപ്പോഴാ കല്യാണം, ഈ ഫോട്ടോയിലുള്ള ആരെയാണെന്ന് പറയട്ടേ എന്നാണ് വപിൻ കമന്റ് ഇട്ടത്. വിപിന്റെ കമന്റ് വൻ ചർച്ചയായി. നിരവധി കമന്റുകളാണ് വരുന്നത്. ഇതൊക്കെ നമ്മൾ എപ്പോളെ അറിഞ്ഞു , ആരാണെന്ന് വേഗം പറ എന്നിങ്ങനെ വനിരവധി കമന്റുകളാണ് വരുന്നത്. ഉണ്ണിയുടെ വിവാഹം വീണ്ടും ചർച്ചയായി.
വിപിന്റെ കമന്റ് തമാശയ്ക്കാണെങ്കിലും അതിൽ കാര്യമുണ്ടാകുമെന്നാണ് ചിലർ കരുതുന്നത്. സിനിമാ നടി തന്നൊണ് ഉണ്ണിയുടെ കാമുകി എന്ന് ഉറപ്പായി എന്ന് ചിലർ പറയുന്നു. ഉണ്ണി ഒന്നും പറഞ്ഞിട്ടില്ല. ഫ്രണ്ട്സ് തമ്മിലുള്ള തമാശ മാത്രമായാണ് ചിലർ ഈ കമന്റ് എടുത്തിരിക്കുന്നത്.
വിപിന് ഉണ്ണി ഒരു പണി കൊടുത്തപ്പോൾ, ചെറിയൊരു പണി വിപിനും കൊടുത്തു. ഇനി ഇതിന്റെ പേരിൽ ഉണ്ണിയുടെ പേര് മറ്റ് നടിമാരുമായി പറയേണ്ട എന്നാണ് ചിലർ പറയുന്നത്.












Click it and Unblock the Notifications