'ഉണ്ണിയെ ഇഷ്ടമല്ലാത്ത ആളാണ് ഗണേഷ്കുമാർ, ഉണ്ണിയുടെ ഈ നീക്കത്തിൽ പുള്ളി ആകെ വല്ലാതായിപ്പോയി'; വൈറലായി വീഡിയോ
ഏറെ ആരാധകരുള്ള നടനാണ് ഉണ്ണി മുകുന്ദൻ. ഉണ്ണി മുകുന്ദന്റെ മാർക്കോ വൻ തരംഗം തീർത്തിരുന്നു.ഇപ്പോൾ ഉണ്ണി മുകുന്ദന്റെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കാണ്ടിരിക്കുന്നത്. പൊന്നാട അണിയിച്ച ഗണേഷ് കുമാറിന്റെ കാൽ ഉണ്ണി തൊട്ടുവഴങ്ങുന്നതാണ് വീഡിയോ. ഉണ്ണി കാൽതൊട്ടുവണങ്ങയപ്പോൾ ഗണേശ് കുമാർ ഉണ്ണിയെ ചേർത്ത് നിർത്തി ഷേയ്ക്ക് ഹാൻഡ് നൽകുന്നുണ്ട്.
ഒറ്റ നിമിഷം കൊണ്ട് ,ഇതാണ് സംസ്കാരം തന്നേലും മുതിർന്ന ഒരു സഹപ്രവർത്തകൻ ഒരു ക്ഷേത്രത്തിൽ വെച്ച് തന്നെ പൊന്നാട അണിയിച്ചപ്പോൾ അദ്ദേഹത്തിന്റെ കാലിൽ തൊട്ട് തൊഴുതു എങ്കിൽ അത് തന്നെ ആണ് ഉണ്ണി ഏട്ടൻ. സംസ്കാരം വിശ്വാസം . രാഷ്ട്ര സ്നേഹം എന്നാണ് ഫേസ്ബുക്കിൽ വൈറലായിരിക്കുന്ന വീഡിയോയ്ക്ക് നൽകിയ ക്യാപ്ഷൻ. ഈ വീഡിയോയ്ക്ക് താഴെ ഒരുപാട് കമന്റുകൾ വന്നിട്ടുണ്ട്.

വില കൊടുത്ത കിട്ടില്ല ബ്രോ ഇതൊക്കെ, പുതിയ തലമുറയിലെ മലയാളികൾ മറന്നു പോയ സംസ്കാരം... ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്നാണ് പറഞ്ഞത് പഴയ നമ്മടെ തീപ്പൊരി നടൻ ഗണേഷ് , ഗുഡ് ലക്ക് ഉണ്ണി , മോനേ ഇതാള് വേറേ ഇതാണ് ഉണ്ണി മുകുന്ദൻ, നമ്മളൊക്കെ അറിയാതെ ആരെയെങ്കിലും ചവിട്ടിയാൽ തന്നെ ആ വ്യക്തിയെ തൊട്ട് നെഞ്ചിലും നെറ്റിയിലും വയ്ക്കുന്ന ഒരു രീതിയുണ്ട്. അതൊന്നും ഇപ്പൊ ചാടിക്കളിക്കുന്നവന്മാർക്കൊന്നുമറിയില്ല. അതറിയണമെങ്കിൽ മാതാപിതാക്കൾ നല്ല രീതിയിൽ വളർത്തേണം.
എളിമ, മാന്യത, മര്യാദ... അതാണ് സൂപ്പർ സ്റ്റാർ ഉണ്ണിമുകുന്ദൻ എന്നിങ്ങനെ പോകുന്നു കമന്റുകൾ. അതേ സമയം ഉണ്ണി കാൽതൊട്ട് വണങ്ങിയത് ഗണേഷ് കുമാറിന് ഇഷ്ടമായില്ല എന്ന തരത്തിലും കമന്റുകളുണ്ട്. ഉണ്ണിയെ ഇഷ്ടം ഇല്ലാത്ത ആൾ ആണ്. ഉണ്ണിയുടെ ഈ നീക്കത്തിൽ പുള്ളി ആകെ വല്ലാതായിപ്പോയി എന്നാണ് ഒരു കമന്റ്.
അതേ സമയം ഉണ്ണിയുടെ മാർക്കോയുടെ തരംഗം ഇതുവരെ മാറിയിട്ടില്ല. മലയാളത്തിലെ ഏറ്റവും വലിയ വയലന്റ് ചിത്രം എന്ന വിശേഷണത്തോടെയാണ് മാർക്കോ എത്തിയത്.
കേരളത്തിന് പുറത്തും മികച്ച സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിച്ചത്. റിലീസ് ചെയ്ത മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലെല്ലാം നിറഞ്ഞ സദസ്സിൽ ആണ് മാർക്കോ പ്രദർശിപ്പിച്ചത്. ക്യൂബ്സ് ക്യൂബ്‌സ് എൻറർടെയ്ൻമെൻറ്സിൻറെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും ഹനീഫ് അദേനിയായിരുന്നു. ഡിസംബർ 20 ന് ചിത്രം പ്രദർശനത്തിന് എത്തിയത്.












Click it and Unblock the Notifications