അൻസിബയുടെ വീട്ടിൽ വിവാഹം ക്ഷണിക്കാൻ സർപ്രൈസായി എത്തി റിഷി; തന്റെ സംശയം ചോദിച്ച് അൻസിബ
അടുത്തിടെയാണ് ഉപ്പും മുളകും താരം റിഷി തന്റെ പ്രണയം വെളിപ്പെടുത്തിയത്. നടിയും നർത്തകിയുമായ ഡോ. ഐശ്വര്യയെ ആണ് റിഷി വിവാഹം കഴിക്കാൻ പോകുന്നത്. ആറ് വർഷമായി ഇവർ പ്രണയത്തിലായിരുന്നു. ഐശ്വര്യയെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ റിഷി യൂട്യൂബിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോൾ വിവാഹ തീയതി ഉറപ്പിച്ച കാര്യമാണ് റിഷി വീഡിയോയിലൂടെ അറിയിച്ചിരിക്കുന്നത്.
ആദ്യം വിവാഹം ക്ഷണിക്കാൻ ചെന്നത് നിഷ സാരംഗിനെ ആയിരുന്നു. ഉപ്പും മുളകും എന്ന പരിപാടിയിൽ റിഷിയുടെ അമ്മയുടെ കഥാപാത്രം ചെയ്തത് നിഷയാണ്. അമ്മ എന്ന് തന്നെയാണ് റിഷി നിഷയെ വിളിക്കാറുള്ളത്. ആദ്യത്തെ ക്ഷണക്കത്ത് നിഷയുടെ കൊൽതൊട്ട് അനുഗ്രഹം വാങ്ങിയാണ് റിഷി നൽകിയത്. വിവാഹം ക്ഷണിക്കാൻ പോകുന്നന്റെ വീഡിയോ റിഷി പങ്കുവെച്ചിട്ടുണ്ട്.

അൻസിബയെയും വീട്ടിൽ എത്തിയാണ് റിഷി വിവാഹം ക്ഷണിച്ചത്. ബിഗ് ബോസ് മലയാളത്തിൽ വെച്ചാണ് റിഷിയും അൻസിബയും നല്ല സുഹൃത്തുക്കളാവുന്നത്. റിഷി തനിക്ക് സ്വന്തം അനിയനെ പോലെയാണെന്ന് അൻസിബ പറഞ്ഞിരുന്നു. അൻസിബയെ തന്റെ വിവാഹം ക്ഷണിക്കാൻ ചെല്ലുന്നത് കാണാൻ ആരാധകരും കാത്തിരിക്കുകയായിരുന്നു.
എന്റെ കല്യാണമാണ് മര്യാദയ്ക്ക് വന്നോണം എന്ന് പറഞ്ഞാണ് റിഷി പറയുന്നത്. ഇരുവരും തമ്മിൽ രസകരമായ സംഭാഷമാണ് നടക്കുന്നത്. ക്ഷണക്കത്ത് കൊടുക്കുമ്പോൾ പുതിയതാണ് എന്ന് റിഷി പറയുന്നുണ്ട്. കല്യാണം ആദ്യമായി അല്ലേ കഴിക്കാൻ പോകുന്നത്, അപ്പോൾ പിന്നെ പുതിയ കുറിയായരിക്കുമല്ലോ എന്നാണ് അൻസിബ പറയുന്ന്. ഇതിന് മറുപടിയായി നമുക്കിട്ട് തന്നെ താങ്ങിയല്ലേ എന്നാണ് റിഷി പറയുന്നത്.
കല്യാണത്തിന് എല്ലാവരും വരും പക്ഷേ എല്ലാവർക്കും ഉള്ള സംശയം ഇവൻ കല്യാണം കഴിക്കാൻ ആയോ എന്നാണെന്ന് അൻസിബ പറയുന്നു. ഇടയിൽചാടിക്കയറി കട്ട് കട്ട് എന്ന് റിഷി പറയുന്നതും വീഡിയോയിൽ കാണാം. വളരെ രസകരമായിരുന്നു ഇരുവരുടെയും സംസാരം.
നിഷ സാരംഗിനെ വിവാഹം വിളിച്ച ശേഷം ശിവാനിയുടെ വീട്ടിലേക്കാണ് റിഷി പോയത് . ശിവാനിക്ക് പനിയായിരുന്നു. കല്യാണത്തിന് ഡാൻസൊക്കെ ഉണ്ട് അതിന് മുൻപ് പനിയൊക്കെ മാറ്റണമെന്ന് റിഷി പറയുന്നുണ്ട്.
ഉപ്പും മുളകും ലൊക്കേഷനിലേക്കും റിഷി പോകുന്നുണ്ട്. കേശു, ലച്ചു, പാറുക്കുട്ടി, ബിജു സോപാനം എന്നിവരൊക്കെ അവിടെ ഉണ്ടായിരുന്നു. ബിജു സോപാനം റിഷി അച്ഛനായാണ് ഉപ്പും മുളകിലും അഭിനയിച്ചത്. അച്ഛാ എന്ന് വിളിച്ച് അനുഗ്രഹം വാങ്ങിയാണ് റിഷി കത്ത് നൽകുന്നത്.












Click it and Unblock the Notifications