Get Updates
Get notified of breaking news, exclusive insights, and must-see stories!

മുടിയൻ ചേട്ടനോട് ഈ ചോദ്യം ചോദിച്ചിട്ടുണ്ടോ? വിവാഹത്തിന് ലച്ചു വരാത്തതിന്റെ കാരണം വെളിപ്പെടുത്തി ശിവ

കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് ഉപ്പും മുളകും. ബാലുവിന്റെയും നീലുവിന്റെയും മക്കളായ മുടിയന്റെയും ലച്ചുവിന്റെയും കേശുവിന്റെയും ശിവയുടെയും കഥ പറയുന്ന ഈ പരമ്പരയ്ക്ക് ധാരാളം ആരാധകരും ഉണ്ട്. 2015 ൽ തുടങ്ങിയ പരമ്പര ഇപ്പോഴും മുന്നോട്ട് പോവുകയാണ്. ഉപ്പു മുളകിലും മുടിയൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഋഷിയുടെ വിവാഹം അടുത്തിടെയാണ് കഴിഞ്ഞത്.

ഉപ്പും മുളകും കുടുംബം വിവാഹത്തിന് എത്തിയിരുന്നു. എന്നാൽ ലച്ചു വന്നിരുന്നില്ല. ലച്ചു വരാതിരുന്നത് എന്തുകൊണ്ടാണെന്ന ചോ​ദ്യം ഉയരുകയും ചെയ്തിരുന്നു. ഇപ്പോൾ ഈ ചോദ്യത്തിന് മറുപടി പറയുകയാണ് ശിവാനി മേനോൻ. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിലാണ് ശിവ ഇക്കാര്യം പറയുന്നത്.

മുടിയൻ ചേട്ടന്റെ അടുത്ത് ഈ ചോദ്യം ചോദിച്ചിരുന്നോ ഈ ചോദ്യം, കല്യാണം പെട്ടെന്നായിരുന്നു അനൗൺസ് ചെയ്തത് സെപ്റ്റംബർ അഞ്ചിനാണ് വിവാഹം എന്നത് ആഗസ്റ്റ് അവസാനം എത്തുമ്പോഴേക്കാണ് അനൗൺസ് ചെയ്തത്. ഞങ്ങൾ എല്ലാവരും അപ്പോഴാണ് അറിഞ്ഞത്. മുടിയൻ ചേട്ടൻ ബിഗ് ബോസിൽ നിന്ന് വന്ന് പെട്ടന്നായിരുന്നല്ലോ ഫുൾ കാര്യങ്ങളും.

siva

ചേച്ചിക്ക് നേരത്തെ പ്ലാൻ ചെയ്ത ഷൂട്ട് ഉണ്ടായിരുന്നു. കേരളത്തിൽ ആയിരുന്നില്ല എന്നാണ് തോന്നുന്നത്. ചേച്ചി ഉപ്പും മുളകിൽ നിന്നും ലീവ് എടുത്തായിരുന്നു പോയത്. കല്യാണം പെട്ടാന്നായിപ്പോയത് കൊണ്ടായിരുന്നു. എനിക്കും ആ സമയത്ത് കുറെ ഷൂട്ട് ഉണ്ടായിരുന്നു. ഉപ്പും മുളകിന്റെയും ഷൂട്ട് ഉണ്ടായിരുന്നു.പരീക്ഷ ഉണ്ടായിരുന്നു ശിവാനി പറയുന്നു.

മുടിയന്റെ വിവാഹത്തിന് കേശു ക്ലോക്ക് കൊടുത്തതിനെ പരിഹസിച്ച് നിരവധി ട്രോളുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യങ്ങൾക്കും ശിവ മറുപടി പറയുന്നു. ഉപ്പും മുളകിൽ അച്ഛന്റെ ക്യാരക്ടറിനെ അതേ പോലെ പകർത്തുന്ന , പഴയ പാട്ടൊക്കെ കേട്ട് പഴഞ്ചൊല്ലാെക്കെ പറഞ്ഞ് അങ്ങനെത്തൊരു ക്യാറക്ടർ ആയത് കാെണ്ടാണ് കിളവൻ കേശുവെന്ന് വിളിക്കുന്നത്.

പക്ഷേ ക്ലോക്ക് കൊടുത്തത് കൊണ്ട് എങ്ങനെയാണ് തന്ത വൈബ് ആകുന്നത്? ഒരാളുടെ അഭിപ്രായത്തെ ജഡ്ജ് ചെയ്യാൻ ഞാൻ ആളല്ല, അവനും ഞാനും ഒരേ പ്രായക്കാരാണ്, അങ്ങനെയെങ്കിൽ ഞാൻ തള്ള വൈബ് അല്ലേ, ശിവ ചോ​ദിക്കുന്നു.

തന്റെ യൂട്യൂബ്സ് വീഡിയോയ്ക്ക് താഴെയും നെ​ഗറ്റീവ് കമന്റ് കാണാറുണ്ടെന്ന് ശിവാനി പറയുന്നു. തനിക്ക് അമ്മേടെ പൊന്നൂസെ, തക്കുടു എന്നൊക്കെ വിളിക്കുന്നത് ഇഷ്ടമാണെന്നും അതുകൊണ്ട് തന്നെ കമന്റുകളിൽ തള്ള വൈബ്, അമ്മൂമ്മയെ പോലെ പെരുമാറുന്നു എന്നൊക്കെ കമന്റിൽ കാണാം എന്നും ശിവാനി പറയുന്നു.

യൂട്യൂബിൽ കമന്റ് സെക്ഷനുള്ളത് അഭിപ്രായങ്ങൾ പറയാൻ തന്നെ ആണെന്നും ആളുകൾ അഭിപ്രായം പറഞ്ഞോട്ടെ, പക്ഷേ ഒരാളെ ടോർച്ചർ ചെയ്യാൻ നിൽക്കരുത്. എനിക്ക് നല്ല കമന്റുകളും കിട്ടാറുണ്ട്. തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നതിൽ തെറ്റില്ല. അല്ലാതെ വെറുതെ വിമർശിക്കുമ്പോൾ വിഷമം തോന്നാറുണ്ട്യ പക്ഷേ ഞാൻ ചെയ്യുന്നത് എപ്പോഴാണെങ്കിലും ഞാൻ ചെയ്യും അവർക്കെന്നെ തടഞ്ഞുനിർത്താനാവില്ല. അവർക്ക് പുതിയ ഐഡിയ തരാൻ പറ്റുമെങ്കിൽ അത് വർക്ക് ചെയ്ത് നോക്കാം, ശിവ പറയുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+