വണ്ണം കാരണം ഫൈറ്റ് സീന്‍ പോലും നേരെ ചെയ്യാന്‍ പറ്റിയില്ല; 13 കിലോ കുറച്ചു; പുതിയ ലുക്കില്‍ ബാലു
ഉപ്പും മുളകും എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് ബാലു എന്ന പേര് മലയാളി പ്രേക്ഷകരുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയത്. നാടകത്തിലൂടെ അഭിനയം തുടങ്ങിയ ബിജു സോപാനം നിരവധി സിനിമകളിലും പരമ്പരകളിലും അഭിനയിച്ചെങ്കിലും ബാലുവായിട്ടാണ് ഇപ്പോഴും നടനെ പ്രേക്ഷകര്‍ കാണുന്നത്. ഒരു മടിയനായ ഗൃഹനാഥന്റെ സ്വഭാവ സവിശേഷതകളെല്ലാം ഉള്‍ക്കൊള്ളുന്നതായിരുന്നു ബാലു എന്ന കഥാപാത്രം. ഏറെ തന്മയത്വത്തോടെ അവതരിപ്പിച്ച ഈ കഥാപാത്രത്തിന്റെ വിജയമാണ് ബിജു സോപാനത്തിന്റെ സിനിമയിലെ വളര്‍ച്ചയ്ക്കും കാരണമായത്. സ്ക്രീനില്‍ എല്ലാവരുടെയും പരിഹാസം ഏറ്റുവാങ്ങുന്ന ബാലു പക്ഷേ സമൂഹ മാധ്യമങ്ങളില്‍ ഹീറോയാണ്.
സ്വതവേ വണ്ണമുള്ള ശരീര പ്രകൃതിയുള്ള ബിജു സോപാനത്തിന്റെ പുതിയ ലുക്കാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ഡയറ്റിലൂടെ വണ്ണം കുറച്ചാണ് കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. 94 കിലോയായിരുന്നു നടന്റെ ഭാരം. നാലു മാസം കൊണ്ട് 13 കിലോ കുറച്ചു. വലിയ ആഹാര നിയന്ത്രണമൊന്നും വരുത്താതെ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവു കുറച്ചാണ് വണ്ണം കുറച്ചതെന്ന് ബിജു സോപാനം പറയുന്നു.

ഭക്ഷണപ്രിയനായ താന്‍ തിരിച്ചുകടിക്കാത്ത എന്തും കഴിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ റെഡ് മീറ്റ് പൂര്‍ണമായും നിര്‍ത്തിയതായും കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് പരിമിതപ്പെടുത്തിയതായും നടന് പറഞ്ഞു. വിചാരിച്ചാല്‍ എല്ലാം നിയന്ത്രിക്കാന്‍ സാധിക്കും. ഇനിയും രണ്ടു കിലോ കുറയ്ക്കും. അതിനു വേണ്ടി കഷ്ടപ്പെടുന്നുണ്ട്.
വണ്ണംകൊണ്ട് ഒരുപാട് അനുഭവിച്ചിട്ടുണ്ട്. ഫൈറ്റ് സീന്‍ പോലും നേരെ ചെയ്യാന്‍ സാധിച്ചിട്ടില്ല. കപ്പയും മീന്‍കറിയും ബീഫുമാണ് ഏറ്റവും കൂടുതല്‍ കഴിച്ചുകൊണ്ടിരുന്നത്. ഇപ്പോള്‍ റെഡ് മീറ്റ് പൂര്‍ണമായും നിര്‍ത്തി. അരിയാഹാരം കുറച്ചു. റാഗി ഉള്‍പ്പെടുത്തി. പഞ്ചസാര പൂര്‍ണമായും ഒഴിവാക്കി. എണ്ണയും കുറച്ചു. വെള്ളം ദിവസം മൂന്ന് ലിറ്റര്‍ കുടിക്കും.
ആഹാര നിയന്ത്രണം നാളെ നാളെ എന്ന് നീട്ടി വച്ചുകൊണ്ടിരുന്നയാളാണ് ഞാന്‍. നമ്മള് വിചാരിച്ചാല്‍ നടക്കാത്ത കാര്യങ്ങളൊന്നും ഇല്ല. തടി കുറയ്ക്കാന്‍ ഈ വഴി മാത്രമേയുള്ളൂ. അല്ലാതെ മറ്റു മാര്‍ഗങ്ങള്‍ ഒന്നുമില്ല. പെട്ടെന്നൊന്നും തടി കുറയ്ക്കാന്‍ പറ്റില്ല. വണ്ണം കുറഞ്ഞു തുടങ്ങുമ്പോള്‍ നമുക്ക് ആത്മവിശ്വാസം കൂടും. ആദ്യം വയറു കുറയുന്നില്ല, എന്നെക്കൊണ്ട് പറ്റില്ല എന്നൊക്കെ തോന്നും. പക്ഷേ, അതു മൈന്‍ഡ് ചെയ്യാതെ തുടരുമ്പോള്‍ മാറ്റംവരും.
വെള്ളയമ്പലത്തെ ഒരു ജിമ്മിലും ട്രെയിനറുടെ കീഴില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നുണ്ട്. വണ്ണം കുറച്ചപ്പോള്‍ കൂര്‍ക്കംവലിയും ശ്വാസംമുട്ടല്‍ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളും മാറി. പഴയ ജീന്‍സ് ഒക്കെ ഇടാന്‍ സാധിക്കുന്നുണ്ടെന്നും ബിജു സോപാനം പറഞ്ഞു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications