'മുടിയൻ ഉപ്പും മുളകിൽ നിന്നും പോയതിന് കാരണം ഇതാണ്'; ബിജു സോപാനം പറയുന്നു
കൊച്ചി: മലയാളത്തിലെ ഏറ്റവും ജനപ്രിയ 'സിറ്റ്കോം' പരമ്പരകളിൽ ഒന്നാണ് ഫ്ലവേഴ്സ് ചാനലിലെ 'ഉപ്പും മുളകും'. കഥാപാത്രങ്ങളുടെ പ്രകടന മികവും മികച്ച കഥയുമെല്ലാമായി വളരെ പെട്ടെന്നായിരുന്നു ഷോ മലയാളികളുടെ മനസിൽ ഇടംപിടിച്ചത്. സ്വന്തം കുടുംബത്തെ എന്ന പോലെയായിരുന്നു ഷോയെ ആരാധാകർ ഏറ്റെടുത്തത്. എന്നാൽ പലപ്പോഴായി ഷോയ്ക്കെതിരെ പല വിമർശനങ്ങളും ഉണ്ടായിരുന്നു.
ഷോയിലെ താരങ്ങൾ തന്നെ ഷോയുടെ അണിയറപ്രവർത്തകർക്കെതിരെ രംഗത്തെത്തുന്ന സാഹചര്യം ഉണ്ടായി. ഇക്കൂട്ടത്തിൽ ഷോയിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളിൽ ഒന്നായ മുടിയനെ അവതരിപ്പിച്ച റിഷി എസ് കുമാറും ഉണ്ടായിരുന്നു. കടുത്ത വിമർശനം ഉയർത്തി ഷോയിൽ നിന്നും റിഷി വിട്ട് നിൽക്കുകയായിരുന്നു. ഇപ്പോഴിതാ റിഷി വിട്ട് നിൽക്കാനുണ്ടായ കാരണം വിശദീകരിക്കുകയാണ് ബാലുവായി അഭിനയിക്കുന്ന നടൻ ബിജു സോപാനം.മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. വായിക്കാം

'മുടിയൻ പോയതിന്റെ കാരണം ഞങ്ങൾ യുകെയിൽ പോയപ്പോൾ ഇവിടെ കഥയ്ക്ക് ചെറിയ വ്യത്യാസം വരുത്തി. വേറൊരു പൈങ്കിളി ലെവിലേക്ക് സീരിയൽ പോയി എന്നുള്ള കമന്റ്സ് വന്നു. മുടിയൻ എന്നെ വിളിച്ചിരുന്നു ആ സമയത്ത്. അച്ഛാ എനിക്ക് പുറത്തിറങ്ങാൻ പറ്റുന്നില്ല, ആൾക്കാർക്ക് ഉപ്പും മുളകും എന്ന് പറഞ്ഞാൽ നമ്മളുടെ ഒരു ലെവൽ അല്ലേ, ആ ലെവലിൽ അല്ലേ പോകേണ്ടത്.
അവൻ അവന് വേണ്ടിയല്ല വാദിച്ചില്ല. വളരെ നിലവാരം പുലർത്തിയൊരു പ്രോഗ്രാം കുറഞ്ഞ നിലവാരത്തിലേക്ക് പോകുന്നുവെന്നാകുമ്പോൾ അവന് വിഷമം തോന്നി. അവൻ ഇറങ്ങിപ്പോയി. തിരിച്ച് വരാൻ ഞാൻ ആവശ്യപ്പെട്ടപ്പോഴും അവന് എന്തോ പോലെ മടങ്ങി വരാൻ മടിയായിരുന്നു. ആരെങ്കിലും വിളിക്കട്ടെ എന്നൊക്കെയായിരുന്നു. എന്നാൽ ചാനലിന് നമ്മളെ ആവശ്യമില്ല. നമ്മുക്കാണ് പ്രോഗ്രാം കൊണ്ട് ആവശ്യം.
അതിനിടയിൽ ആശാൻ എന്ത് ചെയ്തെന്ന് വെച്ചാൽ ലൈവിൽ പോയി സംസാരിച്ചു. എന്ത് പ്രശ്നം ഉണ്ടെങ്കിലും ലൈവ് പോകുമ്പോൾ അതൊരു ശരിയായ രീതിയല്ല. നമ്മുടെ പ്രശ്നങ്ങൾ ലൈവ് ആയി നിന്ന് വന്ന് പറയുമ്പോൾ ശരിയല്ല, പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കാൻ നമ്മൾ ഇവിടെ ആളുകൾ ഉണ്ടല്ലോ.ഈസിയായി അവനെ കൊണ്ടുവരാമല്ലോ. ഈ ഫീൽഡിലൊന്നും സ്ഥിരമായി ശത്രുക്കളൊന്നുമില്ല. നാളെ വേണെങ്കിൽ അവന് വരാം. അതുകൊണ്ട് തന്നെ ഇത് വലിയൊരു പ്രശ്നമായി കരുതുന്നില്ല. അവന് തിരിച്ചുവരാം. അവൻ വന്നാൽ കുറച്ചൂടെ കണ്ടന്റ് കിട്ടും. കുറച്ചൂടെ കളർഫുൾ ആക്കാം. അതാണ് നമ്മൾ നോക്കേണ്ടത്, പരിപാടിയും നന്നാകും, പൈസയും കിട്ടും', ബിജു സോപാനം പറഞ്ഞു












Click it and Unblock the Notifications