കേശു ആ തലക്കനം ഇതുവരെ കാണിച്ചിട്ടില്ല.. അതുകൊണ്ടാണ് ഇവിടെ വരെ എത്തിയത്: ഗൗരി ഉണ്ണിമായ
ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന ഉപ്പും മുളകും എന്ന പരമ്പരയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ഗൗരി ഉണ്ണിമായ. വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ പ്രിയം നേടാന്‍ താരത്തിന് സാധിച്ചിരുന്നു. ഉപ്പും മുളകും പരമ്പരയില്‍ ഗൗരി അമ്മായി എന്ന വേഷമായിരുന്നു താരം ചെയ്തിരുന്നത്. കഴിഞ്ഞ കുറെ നാളുകളായി പരമ്പരയില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ് ഗൗരി ഉണ്ണിമായ.
എന്നാല്‍ പരമ്പരയിലെ സഹതാരങ്ങളുമായി ഇപ്പോഴും അടുപ്പമുണ്ട് എന്ന് ഗൗരി പറയുന്നു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. സീരിയലിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജൂഹി, അല്‍ സാബിത്ത്, ശിവാനി എന്നിവരുമായി നല്ല അടുപ്പമുണ്ട് എന്ന് താരം പറയുന്നു. ഗൗരിയുടെ വാക്കുകള്‍ ഇങ്ങനെയാണ്...

'കേശു ഫുള്‍ നൈസാണ്. നല്ല പേഴ്‌സണാലിറ്റിയാണ്. എനിക്ക് അനിയനാണ് അവന്‍. ശിവ ഇടയ്ക്കിടെ വന്ന് പോകുന്നേ ഉള്ളൂവെങ്കിലും അവളോടും എനിക്ക് ഭയങ്കര അറ്റാച്ച്‌മെന്റ് ഉണ്ട്. ലെച്ചുവിനോട് വേറൊരു കൈന്‍ഡ് ഓഫ് അറ്റാച്ച്‌മെന്റാണ്. നല്ലൊരു ഫ്രണ്ടാണ്. ഭയങ്കര കംഫര്‍ട്ട് സോണാണ്. കേശു നല്ല ക്യാരക്ടര്‍ ഉള്ള ആളാണ്. എല്ലാവരും ആഗ്രഹിക്കുന്ന പോലെ നമ്മള്‍ ആകണം എന്ന് ഒരിക്കലുമില്ല.
ചില ആള്‍ക്കാര്‍ ചോദിക്കും കുഞ്ഞുകുട്ടികള്‍ എന്താണ് വലിയ ആള്‍ക്കാരെ പോലെ സംസാരിക്കുന്നത് എന്ന്. അത് നമ്മള്‍ ആഗ്രഹിക്കുന്നതാണ് അവര്‍ അങ്ങനെ സംസാരിക്കണം എന്ന്. അവര്‍ എങ്ങനെ ഇരിക്കണം എന്നുള്ളത് അവരുടെ ക്യാരക്ടര്‍ ആണ്. പത്ത് പേര്‍ക്ക് അതിഷ്ടമായിരിക്കും. പത്ത് പേര്‍ക്ക് അത് ഇഷ്ടമല്ലായിരിക്കും. കേശു എന്ന് പറയുന്ന വ്യക്തിയുടെ ഡ്രെസിംഗ് സ്റ്റൈല്‍, അവന്റെ രീതിയൊക്കെ കുറേ പേര്‍ക്ക് ഇഷ്ടമായിരിക്കാം.
അവനെ അങ്ങനെ ഫോളോ ചെയ്യുന്നവരും ഉണ്ടായിരിക്കും. അവന്‍ തന്ത വൈബാണ് എന്ന് പറയുന്നവരും ഉണ്ടായിരിക്കും. നമ്മള്‍ ആര്‍ക്കെങ്കിലും വേണ്ടി മാറാനിരുന്നാല്‍ നമ്മള്‍ ഫ്‌ളോപ്പാണ് എന്നാണ് അര്‍ത്ഥം. കേശുവിന് കിട്ടിയ അവസരം അവന്‍ നന്നായിട്ട് ഉപയോഗിച്ചു. ചില പിള്ളേര്‍ക്ക് നല്ല ടാലന്റുണ്ടായിരിക്കാം. പക്ഷെ അത്ര ചെറുപ്പത്തില്‍ അത് കിട്ടണം എന്നില്ല. അവന്‍ ഉപ്പും മുളകിലും ഒരു പത്ത് വര്‍ഷം വര്‍ക്ക് ചെയ്തു.
പക്ഷെ അതിന്റെ തലക്കനം വെച്ച് നടന്നിരുന്നതെങ്കില്‍ ഇന്ന് നില്‍ക്കുന്ന സ്ഥലത്ത് നില്‍ക്കില്ലായിരുന്നു. ഞങ്ങള്‍ക്കൊക്കെ അവന്‍ സീനിയറാണ്. അവനൊരിക്കലും അത് കാണിക്കുന്നില്ല. ഇപ്പോഴും അമ്മായി, ചേച്ചി എന്നൊക്കെ വിളിച്ച് അവന്‍ കൂടെ വരുന്നുണ്ട്. അവനൊരു ക്യാരക്ടറുണ്ട്. ചിലര്‍ നമ്മളേക്കാള്‍ സീനിയറാണെങ്കില്‍ അത് നമ്മളോട് കാണിക്കും. പക്ഷെ കേശു അത് കാണിക്കില്ല.'












Click it and Unblock the Notifications