'ഇവന് 17 വയസ്സേ ഉള്ളൂ, എനിക്ക് 21 വയസ്സുണ്ട്'; ശരിക്കും വിവാഹം കഴിഞ്ഞോ എന്ന് ചോദിക്കുന്നവരോട്..
ഉപ്പും മുളകും എന്ന ടെലിവിഷൻ പരമ്പയ്ക്ക് ധാരാളം പ്രേക്ഷകർ ഉണ്ട്. വർഷങ്ങളായി ഈ പരിപാടി സംപ്രേക്ഷണം തുടങ്ങിയിട്ട് ഇപ്പോഴു ഇത് വിജയകരമായി തന്നെ മുന്നോട്ട് പോവുകയാണ്. ഈ പരമ്പരയിൽ തുടക്കം മുതൽക്ക് തന്നെയുള്ള താരമാണ് അൽസാബിത്ത്. കേശു എന്ന കഥാപാത്രത്തെയാണ് അൽസാബത്ത് അവതരിപ്പിക്കുന്നത്.
വളരെ ചെറുപ്പത്തിൽ ഈ പരമ്പരയ്ക്കൊപ്പം ചേർന്ന അൽസാബിത്തിന് ഇപ്പോൾ പതിനേഴ് വയസ്സാണ് പ്രായം. സ്കൂൾ കുട്ടിയായി ആരംഭിച്ച കേശു ഇപ്പോൾ വളർന്നുവലുതായിരിക്കുന്നു. ഉപ്പും മുളകിലും കേശുവിന്റെ വിവാഹം കഴിയുന്നതായുള്ള സീൻ കാണിച്ചിരുന്നു. കേശുവിന്റെ അനിയത്ത് പറുക്കുട്ടി സ്വപ്നം കാണുന്നതാണ് കേശുവിന്റെ വിവാഹം.

ഈ സീൻ വലിയ രീതിയിൽ വൈറലാവുകയും ചെയ്തിരുന്നു. കുട്ടിയായി വന്ന കേശു വളർന്ന് വലുതായി വിവാഹ വേഷത്തിൽ നിൽക്കുന്നത് കണ്ടപ്പോൾ പ്രേക്ഷകർക്കും അത് വളരെ വ്യത്യസ്തമായ അനുഭവമായിരുന്നു. അനീന എന്ന കഥാപാത്രത്തെ വിവാഹം ചെയ്യുന്നതായിട്ടാണ് സീരിയലിൽ കാണിക്കുന്നത്.
വാലന്റൈൻസ് ദിനത്തോട് അനുബന്ധിച്ചായിരുന്നു കേശുവിന്റെ വിവാഹം കഴിയുന്ന എപ്പിസോഡ്. മെർലിൻ ആണ് സീരിയലിൽ അനീന എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കേശു - അനീന വിവാഹം വൈറലായിതിന് പിന്നാലെ മെർലിനോടും അൽസാബിത്തിനോടും ഇവരുടെ ശരിക്കും കല്യാണം കഴിഞ്ഞോ എന്ന് ചോദിക്കുന്നവർ നിരവധിയാണ്.
എപ്പിസോഡ് വന്നതിന് പിന്നാലെ തങ്ങൾ ശരിക്കും വിവാഹം കഴിച്ചോ എന്ന് പലരും ചോദിച്ചിട്ടുണ്ടെന്ന് മെർലിനും അൽസാബിത്തും പറയുന്നു. ജാങ്കോ സ്പേസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. എപ്പിസോഡ് കണ്ട് ചില അമ്മാവന്മാർ കല്യാണം കഴിഞ്ഞോ മോളെ എന്നൊക്കെ ചോദിച്ചിട്ടുണ്ടെന്ന് മെർലിൻ പറയുന്നു.
ഇവൻ കുഞ്ഞാണ്. ഇവന് 17 വയസ്സേ ഉള്ളൂ. എനിക്ക് 21 വയസ്സുണ്ട്. എനിക്കിവൻ കുഞ്ഞ് വാവയാണ്, എന്നാണ് മെർലിൻ പറയുന്നത്. തനിക്ക് ഇതുപോലെ കല്യാണം കഴിഞ്ഞോ എന്ന ചോദ്യം കേൾക്കേണ്ടി വന്നിട്ടുണ്ടെന്ന് അൽസാബിത്തും പറയുന്നു. '' ഞാൻ വീടിന് മുന്നിൽ നിൽക്കുകയായിരുന്നു, അപ്പോൾ ഒരു അപ്പച്ചൻ മുന്നിലൂടെ പോയ ശേഷം വേഗത്തിൽ തിരികെ വന്നിട്ട് ഡേയ് നിന്റെ കല്യാണം കഴിഞ്ഞോ ? നിനക്ക് 18 ആയോ ? എന്ന് ചോദിച്ചു.
കല്യാണം കഴിഞ്ഞിട്ടില്ല, 17 ആയതെയുള്ളൂവെന്ന് ഞാൻ പറഞ്ഞു. എന്റെ കല്യാണം കഴിഞ്ഞോ എന്ന് ചോദിച്ച് ഉമ്മക്കും ധാരാളം കോൾ വന്നിരുന്നു. എന്നെ വിളിക്കുന്നവരോട് കല്യാണം കഴിഞ്ഞു അടുത്തതിന് വിളിക്കാമെന്ന് പറയും, അൽസാബിത്ത് പറഞ്ഞു..
-
ഗിയര്‍ മാറ്റി സ്വര്‍ണം.. രണ്ടാഴ്ചത്തേക്കെങ്കിലും വില കുതിക്കുമെന്നുറപ്പ്..! സംഭവിച്ചത് എന്ത്? -
സ്വർണം കുറഞ്ഞ വിലക്ക് വാങ്ങാൻ ദുബായിലൊന്നും പോകേണ്ട; ഏറ്റവും വിലക്കുറവിൽ സ്വർണം ലഭിക്കുന്ന 5 സംസ്ഥാനങ്ങൾ ഇതാ -
നാളെ പൊതുഅവധി;ബാങ്കുകൾ തുറക്കില്ല?കേന്ദ്രസർക്കാർ ഓഫീസുകൾക്കും അവധിയോ? വിശദമായി അറിയാം -
സൗദി അറേബ്യ ആ നീക്കം നടത്തും? എന്നാൽ സ്വർണം പിടിവിട്ട് പറക്കും..ചൈന വഴിയും എട്ടിൻ്റെ പണി -
യുഎഇയില്‍ കാലാവസ്ഥ മാറിമറിയുന്നു.. നാളെ മുതല്‍ അഞ്ച് ദിവസത്തേക്ക് ഇനി മഴക്കാലം -
ഗള്‍ഫ് മൊത്തം ഇടഞ്ഞു, ചൈനയ്ക്കും അതൃപ്തി.. ആഗോള നേതാവാകാന്‍ പോയ പാകിസ്ഥാന് പണികിട്ടി! -
സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്.. മൂന്നാഴ്ചത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍, വെള്ളിയ്ക്കും ജീവന്‍വെച്ചു!! -
'അത് താങ്കൾ വിചാരിച്ചാൽ നടക്കില്ല, തരത്തിൽ പോയി കളിക്ക് നികേഷേ'; മറുപടിയുമായി ദീപ്തി മേരി വർഗീസ് -
സ്വ‘തന്ത്ര’ നേട്ടങ്ങളിൽ കണ്ണുംനട്ട്- ഇടത് വിമതരിൽ യുഡിഎഫിന് പ്രതീക്ഷ, 12ൽ എത്രയെന്ന് നോക്കി എൽഡിഎഫ് -
വിഷു കഴിഞ്ഞാല്‍ ഇവര്‍ക്ക് ശുക്രദശയും രാജയോഗവും ഒരുമിച്ച്..! ഇതാണോ നിങ്ങളുടെ രാശി? -
ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഇടിഞ്ഞു; കാരണം ഇറാൻ യുദ്ധത്തിലെ വെടിനിർത്തൽ, ഇനിയെന്ത്? -
ആശ്വാസവാര്‍ത്ത..! യുദ്ധത്തില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍, തീരുമാനം പാകിസ്ഥാന്റെ മധ്യസ്ഥതയില്‍












Click it and Unblock the Notifications