'കുത്തിത്തിരുപ്പിൽ ഒന്നും വീഴാതെ അവൾ അവനെ തന്നെ സ്നേഹിച്ചു'; റിഷിയുടെ പ്രണയത്തെക്കുറിച്ച് നിഷ സാരംഗ്
റിഷി എന്ന് പറയുന്നതിനെക്കാളും മുടിയൻ എന്ന് പറയുമ്പോഴാണ് ആളുകൾക്ക് പെട്ടെന്ന് മനസ്സിലാവുക. ബിഗ് ബോസിൽ സീസൺ 6 ലെ മത്സരാർത്ഥിയായിരുന്നു റിഷി എങ്കിലും പ്രേക്ഷകരുടെ ഹൃദയത്തിൽ അതിന് മുൻപ് തന്നെ റിഷി സ്ഥാനം പിടിച്ചിരുന്നു. ഉപ്പും മുളകും എന്ന പരമ്പരിയിലൂടെയാണ് റിഷി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയത്. നീലുവിന്റെയുിം ബാലുവിന്റെയും അവരുടെ മക്കളുടെയും കഥ പറഞ്ഞ ഉപ്പും മുളകിൽ നീലുവിന്റെയും ബാലുവിന്റെയും മൂത്ത മകന്റെ വേഷമാണ് റിഷി ചെയ്തത്.
അഭിനയത്തിന് അപ്പുറത്തേക്ക് ഇവരെല്ലാവരും തമ്മിൽ നല്ലബന്ധമാണ്. അമ്മ വേഷം ചെയ്ത നിഷ സാരംഗിനെ റിഷി അമ്മേ എന്ന് തന്നെയാണ് വിളിക്കാറുള്ളത്. തന്റെ വിവാഹം ആദ്യം ക്ഷണിച്ചത് നിഷയെ തന്നെയായിരന്നു. അടുത്തിടെയാണ് താൻ വിവാഹം കഴിക്കാൻ പോകുന്ന കാര്യം റിഷി പറഞ്ഞത്. നടിയും നർത്തകിയുമായ ഐശ്വര്യയാണ് വധു. ഇരുവരും പ്രണയത്തിലായിരുന്നു. ഇപ്പോൾ റിഷിയുടെയും ഐശ്വര്യയുടെയും പ്രണയത്തെ പറ്റി പറയുകയാണ് നിഷ സാരംഗ്. ഇവരുടെ ഹൽദി ചടങ്ങിന് എത്തിയതായിരുന്നു നിഷ.

തന്റെ സ്വന്തം മകനെ പോലെ തന്നെയാണ് റിഷി തനിക്കെന്നും ഐശ്വര്യ വളരെ നല്ല കുട്ടിയാണെന്നും നിഷ പറയുന്നു. റിഷിയിടെ കൂടെ എന്തിനും ക്ഷമയോടെ നിൽക്കുന്ന ആളാണ് ഐശ്വര്യ എന്നും നിഷ പറയുന്നു. റിഷിയെയും ഐശ്വര്യയെയും തെറ്റിക്കാൻ താൻ നോക്കി എങ്കിലും യാതൊരു രക്ഷയും ഇല്ലെന്ന് തമാശയായി നിഷ പറഞ്ഞു.
എന്റെ സ്വന്തം മകനെ പോലെ തന്നെയാണ് അവൻ എനിക്ക്. ഞാൻ അങ്ങനെ പറയുമ്പോൾ അവന്റെ അമ്മ നോക്കുന്നു. എന്നാൽ യാതൊരുവിധ കുശുമ്പും ഇല്ലാത്ത ഒരു അമ്മയാണ് അവന്റെ അമ്മ. വളരെ നല്ല കൂട്ടിയാണ് ഐശ്വര്യ. അവളെ തന്നെ നീ വിവാഹം കഴിക്കണം എന്ന് ഞാൻ എപ്പോഴും പറയുമായിരുന്നു. അവന്റെ കൂടെ എന്തിനും ക്ഷമയോടെ കൂടി നിൽക്കുന്ന ആളാണ് ഐശ്വര്യ. എന്ത് കൊണ്ടും നിനക്ക് ചേരുന്ന കുട്ടിയാണ് ഐശ്വര്യ. ഇവനെയും ഐശ്വര്യയെയും തെറ്റിക്കാൻ ഞാൻ നോക്കിയെങ്കിലും യാതൊരു രക്ഷേം ഇല്ല, നിഷ പറയുന്നു.
നിനക്ക് വേറെ പണിയില്ലേ കൊച്ചേ എന്നൊക്കെ ഞാൻ ചോദിച്ചിട്ടുണ്ട്. എന്നാൽ അതിൽ ഒന്നും അവളുടെ മനസ്സ് മാറിയില്ല. എന്നാൽ എപ്പോഴും അവൾ പറയും അവൻ പാവമാണെന്ന്. ഞാൻ എപ്പോഴും ഓർക്കും ഇങ്ങനെ വേണം പെൺകുട്ടികൾ പ്രേമിക്കാനെന്ന്. കുത്തിത്തിരുപ്പിൽ ഒന്നും വീഴാതെ അവൾ അവനെ തന്നെ സ്നേഹിച്ചു, നിഷ പറയുന്നു.












Click it and Unblock the Notifications